മാര്‍ക്സിസ്റ് ആശയത്തിലൂടെ ബി.ജെ.പിയിലെത്തിയ കണ്ണൂര്‍ക്കാരന്‍
1967-ലാണ് കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ നിന്നും പത്മനാഭന്‍ വിട പറയുന്നത്. പിന്നീട് ജനസംഘമായിരുന്നു പത്മനാഭന്റെ കര്‍മ്മരംഗം. ജനതാപാര്‍ട്ടി രൂപീകൃതമായതോടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ പത്മനാഭന്‍ പിന്നീട് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി.
ബി.ജെ.പി. രൂപം കൊണ്ടതോടെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ദേശീയ സമിതിയിലും അംഗമായി. ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയായി എട്ടു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ടാണ്.
മലപ്പുറം ജില്ലാ രൂപവല്‍ക്കരണത്തില്‍ പ്രതിഷേധിച്ച പത്മനാഭന് ജയില്‍വാസം അനുഷ്ഠിക്കേണ്ടി വന്നു. ബംഗ്ലാദേശ് സമരത്തില്‍ പങ്കെടുത്തതിനും അദ്ദേഹം ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്. കുടുംബപരമായും പത്മനാഭന്‍ പ്രക്ഷോഭങ്ങളുടെ പാരമ്പര്യമുള്ളയാളാണ്. അച്ഛന്‍ അനന്തന്‍ നമ്പ്യാരും അമ്മ കോട്ടൂര്‍ ദേവകിയമ്മയും കാവുമ്പായി കര്‍ഷക സമരത്തില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു.
അഴീക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ ബിന പള്ളിയത്താണ് ഭാര്യ. രണ്ടു മക്കളുണ്ട്: പ്രിയങ്ക, ശ്രീപ്രിയ.












Click it and Unblock the Notifications