കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഒസാമ ബിന്‍ ലാദന്‍?.....2

  • By Super Admin
Google Oneindia Malayalam News

തിനിടയില്‍ ഇസ്ലാമിലുള്ള തന്റെ വിശ്വാസം പ്രകടിപ്പിക്കാന്‍ ഒസാമയ്ക്ക് അവസരം വീണുകിട്ടി. ഒസാമയ്ക്ക് 22 വയസ്സുള്ളപ്പോഴാണ് 1979ല്‍ റഷ്യ അഫ്ഗാനിസ്ഥാനെ ആക്രമിക്കുന്നത്. അന്ന് പാകിസ്ഥാനിലിരുന്നുകൊണ്ട് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്ന ദൗത്യം ഒസാമ ഏറ്റെടുത്തു.

അഭയാര്‍ത്ഥികള്‍ക്ക് അഭയകേന്ദ്രങ്ങളൊരുക്കിക്കൊടുക്കുക, അഭയാര്‍ത്ഥികളുടെ മക്കള്‍ക്ക് പഠിക്കുവാന്‍ സ്കൂളുകള്‍ നിര്‍മ്മിക്കുക എന്നീ ദൗത്യങ്ങളാണ് ഒസാമ അന്ന് ഏറ്റെടുത്തത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ തന്റെ കുടുംബത്തിനുള്ള വൈദഗ്ധ്യവും തന്റെ കുടുംബബന്ധങ്ങളും ഉപയോഗിച്ച് ഒസാമ കഠിനപ്രയത്നത്തിലേര്‍പ്പെട്ടു. ഒസാമയുടെ ആത്മാര്‍ത്ഥതയും കഠിനാധ്വാനവും വളരെ വേഗം അംഗീകരിക്കപ്പെട്ടു. മതനേതാക്കളുടെയും പാവപ്പെട്ടവരുടെയും അഫ്ഗാന്‍ പോരാളികളുടെയും കണ്ണില്‍ യുവാവായ ഒസാമ അതിവേഗം നേതാവായി ഉയര്‍ന്നു.

1980ല്‍ ഒസാമ അഫ്ഗാനിസ്ഥാലേക്ക് കടന്നു. അവിടെ റഷ്യന്‍പട്ടാളവുമായി പോരാടുന്ന അഫ്ഗാന്‍ പോരാളികളെ സഹായിക്കലായിരുന്ന ലക്ഷ്യം. അദ്ദേഹം പോരാളികള്‍ക്കാവശ്യമായ റോഡുകളും ഒളികേന്ദ്രങ്ങളും നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടു.

ഒസാമ ഒരുക്കിയിരുന്ന ഒളികേന്ദ്രങ്ങള്‍ ഇസ്രയേലന്റെ രഹസ്യ ഏജന്‍സിയായ മൊസാദിനെ പ്പോലും അതിശയിപ്പിച്ചിരുന്നു. കെട്ടിടനിര്‍മ്മാണവിദ്യയിലുള്ള തന്റെ വൈദഗ്ധ്യവും കുടുംബപാരമ്പര്യവും ഒളികേന്ദ്രനിര്‍മ്മാണത്തില്‍ ഒസാമയ്ക്ക് ഏറെ സഹായകമായി. അഫ്ഗാന്റെ മോചനത്തിന് പൊരുതുന്ന സംഘടനകള്‍ക്കെല്ലാം അദ്ദേഹം ഉദാരമായി സംഭാവനകള്‍ നല്കി.

ഇതില്‍ പ്രമുഖമായ സംഘടന ഒസാമയുടെ അധ്യാപകന്‍ അസ്സമിന്റെ മക്താബ് അല്‍-ഖിദാമത് എന്ന സംഘടനയായിരുന്നു. ലോകമെങ്ങും ഇസ്ലാമിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിനുവേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്യലാണ് മക്താബ് അല്‍-ഖിദാമത് എന്ന സംഘടന പ്രധാനമായും ചെയ്തിരുന്നത്.

ആദ്യതന്ത്രങ്ങള്‍ സിഐഎയില്‍ നിന്ന്

മതത്തെ നശിപ്പിക്കുന്ന ആശയമാണ് കമ്മ്യൂണിസമെന്നതിനാല്‍ റഷ്യയ്ക്കെതിരെ വിശുദ്ധയുദ്ധം ആവശ്യമാണെന്ന ഒസാമയുടെ നേതൃത്വത്തിലുള്ള സംഘങ്ങളുടെ പ്രചാരണങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന് പുറത്തും ഏറെ പിന്തുണകിട്ടി. അന്ന് റഷ്യന്‍ കമ്മ്യൂണിസത്തിനെതിരെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ലോകമെങ്ങും രഹസ്യപദ്ധതികള്‍ ആവിഷ്കരിച്ചുവരികയായിരുന്നു. റഷ്യക്കെതിരെ പോരാടുന്ന അഫ്ഗാന്‍ തീവ്രവാദികളെ സഹായിക്കാന്‍ സിഐഎ തീരുമാനിച്ചതങ്ങിനെയാണ്. റൊണാള്‍ഡ് റീഗനായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്. അദ്ദേഹം അഫ്ഗാന്‍ യുദ്ധത്തില്‍ റഷ്യയെ മുറിവേല്പിക്കാന്‍ സിഐഎയ്ക്ക് നല്കിയത് 600 കോടി അമേരിക്കന്‍ ഡോളറാണ്.

റഷ്യന്‍ പടയാളികളെ എളുപ്പം കണ്ടെത്തുന്നതിന് സഹായിക്കുന്ന റഡാര്‍ സംവിധാനം സിഐഎയാണ് അന്ന് അഫ്ഗാനിസ്ഥാനില്‍ സ്ഥാപിച്ചത്. റഷ്യയ്ക്കെതിരെ പോരാടുന്ന അഫ്ഗാനിസ്ഥാനിലെ ഏഴോളം ഇസ്ലാമിക സംഘടനകള്‍ അന്ന് സിഐഎ ആധുനിക യുദ്ധതന്ത്രങ്ങള്‍ പഠിപ്പിച്ചു. സിഐഎയുടെ പരിശീലനം നേടിയതോടെ യുദ്ധതന്ത്രങ്ങളിലുള്ള ലാദന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു.

റഷ്യയ്ക്കെതിരെ യുദ്ധരംഗത്തുള്ള പ്രധാന അഫ്ഗാന്‍ പോരാളികളുടെ തലകള്‍ക്ക് റഷ്യ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒസാമയുടെ തലയ്ക്കും റഷ്യ വിലയിട്ടിരുന്നു. റഷ്യ അന്ന് അവരുടെ പ്രധാനശത്രുവായി ഒസാമയെ പ്രഖ്യാപിച്ചു. അന്ന് റഷ്യന്‍ പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിനിടിയില്‍ ഷെല്ലാക്രമണത്തില്‍ ഒസാമയ്ക്ക് പരിക്കേറ്റു.

പക്ഷെ അധികം വൈകാതെ റഷ്യന്‍ പട്ടാളം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായി. അങ്ങിനെ അത് ഒസാമയുടെ ആദ്യജിഹാദ് വിജയമായി . പക്ഷെ റഷ്യയുമായുള്ള പോരാട്ടത്തിനിടയില്‍ അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട ആത്മീയഗുരുവും സുഹൃത്തും വീര്യവുമെല്ലാമായിരുന്ന അധ്യാപകന്‍ അസ്സമിനെ നഷ്ടപ്പെട്ടു.

യുദ്ധത്തിനിടയില്‍ റഷ്യന്‍ പട്ടാളക്കാരുടെ ആക്രമണത്തില്‍ അസ്സം കൊല്ലപ്പെടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X