വെല്ലുവിളി ജനപ്രീതിയാക്കിയ ബുഷ്
1988ല്‍ തന്റെ പിതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബുഷ് സജീവമായിരുന്നു. ബുഷ് പ്രസിഡന്റായ 88ലെ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് മുഖ്യഉപദേശകനായി പ്രവര്‍ത്തിച്ചത് മകനാണ്. 94ല്‍ ബുഷ് ടെക്സാസ് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. നാല് വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലും ബുഷ് വിജയിയായി.
1977ല്‍ ലാറയെ വിവാഹം ചെയ്ത ബുഷിന് രണ്ട് മക്കളാണുള്ളത്. ജെന്നയും ബാര്‍ബറയും. ഇരട്ടക്കുട്ടികള്‍. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ 1976ല്‍ മദ്യപിച്ച് വണ്ടിയോടിച്ചതിന് താന്‍ അറസ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയ ബുഷിന് പ്രസിഡന്റായതിന് ശേഷം മകള്‍ ബാര്‍ബറ കാരണം അപകീര്‍ത്തിയുണ്ടായി. പ്രായപൂര്‍ത്തിയാവാതെ മദ്യപിച്ചുവെന്ന കുറ്റത്തിന് കോടതി ബാര്‍ബറയെ നല്ലനടപ്പിന് ശിക്ഷിച്ചപ്പോള്‍ ബുഷ് തന്റെ പഴങ്കഥ ഓര്‍ത്തിരിക്കണം.
1












Click it and Unblock the Notifications