വെല്ലുവിളി ജനപ്രീതിയാക്കിയ ബുഷ്...2
19-ാം നൂറ്റാണ്ടിനു ശേഷം അമേരിക്ക ആദ്യമായി ആക്രമിക്കപ്പെട്ടപ്പോള്‍ വൈറ്റ് ഹൗസിലെ അധികാരക്കസേരയിലിരിക്കുകയായിരുന്ന പ്രസിഡന്റിന് തീവ്രവാദികള്‍ തന്നെയും ആക്രമിച്ചേക്കുമോ എന്ന് ഭയന്ന് മണിക്കൂറുകളോളം ആകാശത്തു തന്നെ കഴിയേണ്ടി വന്നു.
എന്നാല്‍ അമേരിക്കയുടെ അന്തസ് തന്നെ ചോദ്യം ചെയ്യപ്പെട്ട ആക്രമണത്തിന് പിന്നില്‍ ആരാണെന്നതിനെ കുറിച്ച് വ്യക്തമായ തെളിവുകളില്ലെങ്കില്‍ പോലും ഒസാമ ബിന്‍ ലാദനും താലിബാനുമെതിരായ നീക്കത്തിന് ലോകത്തിന്റെ മൊത്തം പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞതോടെ ജോര്‍ജ് ബുഷിനെ കുറിച്ചുള്ള ചിത്രം തന്നെ മാറിയിരിക്കുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ജനപ്രീതി നാിേയ പ്രസിഡന്റ് എന്ന സ്ഥാനം ഇന്ന് അദ്ദേഹത്തിനാണ്. സിഎന്‍എന്നും യുഎസ്എ ടുഡേയും ഗ്യാലപ്പോളും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വെയില്‍ അമേരിക്കയിലെ 90 ശതമാനം ജനങ്ങളും ബുഷിന്റെ നയതന്ത്രനൈപുണ്യത്തെ അംഗീകരിക്കുന്നു. ഇതുവരെ നടന്ന അഭിപ്രായ സര്‍വെകളില്‍ ഇത്രയുമേറെ ജനപിന്തുണ നേടിയ മറ്റൊരു അമേരിക്കന്‍ പ്രസിഡന്റില്ല. ബുഷ് ജനപ്രീതിയുടെ റിക്കാഡ് തന്റെ പേരില്‍ കുറിച്ചിട്ടപ്പോള്‍ തകര്‍ത്തത് തന്റെ പിതാവിന്റെ റെക്കോഡ് തന്നെയാണ്. ഗള്‍ഫ് യുദ്ധത്തിന് ശേഷം നടത്തിയ സര്‍വെയില്‍ 89 ശതമാനമായിരുന്നു പിതാവ് ബുഷിന്റെ ജനപ്രീതി.
നാടകീയമായ വഴിത്തിരിവുകള്‍ ബുഷിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സവിശേഷതയാണെന്ന് തോന്നുന്നു. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വൈറ്റ് ഹൗസിലെ അധികാരക്കേസരയിലെത്തിയത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നാടകീയത നിറഞ്ഞ തിരഞ്ഞെടുപ്പ് യുദ്ധത്തിന് ശേഷമാണ്. 2000 നവംബര്‍ ഏഴിന് നടന്ന തിരഞ്ഞെടുപ്പിന് ശഷം ഡമോക്രാറ്റ് സ്ഥാനാര്‍ഥി അല്‍ഗോര്‍ നടത്തിയ നിയമയുദ്ധം പരാജയപ്പെട്ടതോടെയാണ് ബുഷിന് 43-ാം അമേരിക്കന്‍ പ്രസിഡന്റാവാന്‍ നറുക്ക് വീണത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഡിസംബര്‍ 13നായിരുന്നു വിധി. ഒമ്പതിനായിരം വോട്ടുകള്‍ കൈകൊണ്ട് എണ്ണേണ്ടതില്ലെന്ന് അമേരിക്കന്‍ സുപ്രിം കോടതി വിധിച്ചില്ലായിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നായേനെ. എങ്ങനെ വോട്ടെണ്ണമെന്നതിനെ കുറിച്ച് നിയമയുദ്ധത്തിന്റെ ഒടുവില്‍ സമയത്തിന്റെ ആനുകൂല്യത്തിലാണ് ബുഷ് വിജയിയായത്. വൈകിയ വേളയില്‍ ഫ്ലോറിഡയിലെ മിയാമി- ഡേഡ് കൗണ്ടിയിലെ 9,000 ബാലറ്റുകള്‍ കൈകൊണ്ട് എണ്ണേണ്ടതില്ലെന്നായിരുന്നു സുപ്രിം കോടതി വിധി. വിധിയെ തുടര്‍ന്ന് 2001 ജനുവരി 20ന് ബുഷ് പ്രസിഡന്റായി അധികാരമേറ്റു.
2












Click it and Unblock the Notifications