കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒസാമയ്ക്കു ശേഷം സവാഹിരി

  • By Staff
Google Oneindia Malayalam News

അമേരിക്കയുടെ മുഖ്യശത്രുവാരെന്ന് ചോദിച്ചാല്‍ കാര്യത്തില്‍ സംശയമില്ല. ഒസാമ കഴിഞ്ഞാല്‍ അമേരിക്ക മുഖ്യശത്രുവായി കാണുന്നതും ഒരു ഇസ്ലാമിക തീവ്രവാദിയെത്തന്നെ - ഈജിപ്ത് പൗരനായ 50കാരന്‍ അയ്മാന്‍ അല്‍ സവാഹിരി. അമേരിക്ക ഇന്ന് തേടിക്കൊണ്ടിരിക്കുന്ന വലിയ തീവ്രവാദികളിലൊരാളാണ് ഒസാമയുടെ രണ്ടാമനായ സവാഹിരി.

സപ്തംബര്‍ 11ന് ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന പേരില്‍ അമേരിക്ക സവാഹിരിയെയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയെയും ലക്ഷ്യമിട്ടിട്ടുണ്ട്. 1998ല്‍ കെനിയയിലെയും ടാന്‍സാനിയയിലെ അമേരിക്കന്‍ എംബസി ബോംബ് വച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ടും അമേരിക്ക സവാഹിരിയെ തേടിക്കൊണ്ടിരിക്കുന്നു. അറബിയും ഫ്രഞ്ചും സംസാരിക്കുന്ന സവാഹിരിയുടെ തലക്ക് അമേരിക്ക പറഞ്ഞിരിക്കുന്ന വില 50 ലക്ഷം ഡോളറാണ്.

സമാന്തരരേഖയില്‍ സഞ്ചരിച്ച് ഒരേ താവളത്തില്‍ എത്തിയവരാണ് ഒസാമ ബിന്‍ലാദനും സവാഹിരിയും. ഇസ്ലാമിന്റെ ശത്രുക്കളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഒസാമ അല്‍-ക്വയിദയിലൂടെയും സവാഹിരി ഇസ്ലാമിക് ജിഹാദിലൂടെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1987ല്‍ പാകിസ്ഥാനില്‍ വച്ചാണ് സവാഹിരി ഒസാമയുമായി പരിചയപ്പെടുന്നത്.

ഈജിപ്ത് വിട്ട് സവാഹിരി 1987ല്‍ പാകിസ്ഥാനിലെ പെഷവാറില്‍ എത്തുമ്പോള്‍ അഫ്ഗാന്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയായിരുന്നു. സോവിയറ്റ് യൂണിയനുമായി ഏറ്റുമുട്ടി പരിക്കേറ്റ അഫ്ഗാന്‍ പോരാളകള്‍ക്ക് വൈദ്യസഹായവുമായി മെഡിക്കല്‍ ബിരുദധാരിയായ അദ്ദേഹം എത്തി. സോവിയറ്റുകാര്‍ക്കെതിരെ അഫ്ഗനെ നയിച്ച ഒസാമയെ അങ്ങിനെയാണ് അദ്ദേഹം ആദ്യമായി കാണുന്നത്. അതിനു ശേഷം ഇരുവരും വിട്ടുപിരിയാത്ത സുഹൃത്തുക്കളാണ്. ഒസാമ ബിന്‍ ലാദന്റെ സംഘത്തിലെ രണ്ടാമനാണ് ഇപ്പോള്‍ ഇയാള്‍. ലാദന്റെ വിശ്വസ്തനായ ഉപദേശകന്‍.

ഒസാമയും സവാഹിരിയും അന്യോന്യം സ്വാധീനിച്ചിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഒസാമയെ ഇത്രയും വലിയ അമേരിക്കന്‍ വിരോധിയാക്കി മാറ്റിയതില്‍ സവാഹിരിക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഇവരെ രണ്ടു പേരെയും അറിയുന്നവര്‍ പറയുന്നു. ഇസ്ലാമിന്റെ ശത്രുക്കള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള ഒസാമയുടെ കടുത്ത നിലപാട് സവാഹിരിയെയും ഏറെ സ്വാധീനിച്ചു.

ഒസാമയുമായി കൂട്ടുകൂടിയ ശേഷവും ഇസ്ലാമിക് ജിഹാദ് ഈജിപ്ത്യന്‍ സര്‍ക്കാരിനെതിരായ പോരാട്ടം തുടര്‍ന്നുവന്നു. 90കളില്‍ തന്റെ സംഘടനയ്ക്കുവേണ്ടി പണം സ്വരൂപിക്കാനായി സവാഹിരി അമേരിക്കയില്‍ രണ്ടു തവണ പര്യടനം നടത്തിയെന്ന് ഇസ്ലാമിക് ജിഹാദില്‍ അംഗമായിരുന്ന അലി മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് ഒസാമയുടെ അല്‍-ക്വയിദയും സവാഹിരിയുടെ ഇസ്ലാമിക് ജിഹാദും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1998ല്‍ ഈ സംഘടനകള്‍ ലയിച്ചതായി അമേരിക്കയുടെ ഔദ്യോഗിക കണക്കെങ്കിലും ഇതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവ പ്രവൃത്തിപഥത്തില്‍ ഒന്നായിക്കഴിഞ്ഞിരുന്നു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X