ഒസാമയ്ക്കു ശേഷം സവാഹിരി...2
കെയ്റോവില്‍ സമ്പന്നമായ കുടുംബത്തിലാണ് അയ്മാന്‍ അല്‍-സവാഹിരി ജനിച്ചത്. എന്നാല്‍ കര്‍മ്മദേശം അഫ്ഗാനിസ്ഥാനായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത കാലം വരെ സവാഹിരി അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഈജിപ്തിലെ പ്രസിഡണ്ട് നസീറിനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ പേരില്‍ ആദ്യമായി അറസ്റിലായി. അന്‍വര്‍ സാദത്ത് ഈജിപ്ത്യന്‍ പ്രസിഡണ്ടായപ്പോഴും രാജ്യത്ത് അട്ടിമറി നടത്തി ഒരു ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കാന്‍ ഇദ്ദേഹം ശ്രമിച്ചു. ഇസ്രായേലുമായി സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെട്ട സാദത്തിനെ സവാഹിരിയുടെ ഇസ്ലാമിക് ജിഹാദ് വധിച്ചു. കൊലപാതകത്തിന്റെ പേരില്‍ 1981ല്‍ സവാഹിരി അറസ്റിലായി. മൂന്നു വര്‍ഷമായിരുന്നു ശിക്ഷ. തുടര്‍ന്നാണ് പാകിസ്ഥാനിലേക്കുള്ള പലായനം.
1998ല്‍ അമേരിക്കക്കാര്‍ക്കും ജൂതന്മാര്ക്കും എതിരെ വിശുദ്ധ യുദ്ധം (ജിഹാദ്) പ്രഖ്യാപിക്കാന്‍ ഒസാമയോടൊപ്പം സവാഹിരിയും ഉണ്ടായിരുന്നു. ഇസ്ലാമിക് ജിഹാദിലെ ചില അംഗങ്ങളെ അറസ്റു ചെയ്തതിന് പകരം വീട്ടുമെന്ന് 98 ആഗസ്ത് ആറിന് ഒരു ഈജിപ്ത്യന്‍ പത്രത്തിലേക്ക് ഫാക്സ് രൂപത്തില്‍ സവാഹിരിയുടെ മുന്നറിയിപ്പ് വന്നു. കെനിയയിലെയും താന്‍സാനിയയിലെയും അമേരിക്കന്‍ എംബസികള്‍ സ്ഫോടനത്തില്‍ തകര്‍ന്ന വിവരമാണ് ഒരു ദിവസത്തിനു ശേഷം ലോകം കേട്ടത്. എംബസി ആക്രമണത്തിന്റെ ഉത്തരവാദിത്തം സവാഹിരി ഏറ്റെടുത്തില്ലെങ്കിലും ലോകമെമ്പാടുമുള്ള മുസ്ലിംങ്ങളോട് അമേരിക്കക്കും ജൂതന്മാര്ക്കും എതിരെ പോരാടാന്‍ ആഹ്വാനം ചെയ്തു.
അഫ്ഗാനില്‍ തമ്പടിച്ച ഒസാമയ്ക്കും സവാഹിരിക്കും നേരെ അമേരിക്ക ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിട്ടെങ്കിലും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ അവര്‍ രക്ഷപ്പെട്ടു. ആഴ്ചകള്‍ക്കു ശേഷം സവാഹിരി തിരിച്ചടിക്കാന്‍ പരിപാടിയിട്ടു. അല്‍ബേനിയയിലെ അമേരിക്കന്‍ എംബസിയായിരുന്നു ലക്ഷ്യം. എന്നാല്‍ ഈജിപ്ത്യന്‍ സര്‍ക്കാര്‍ ഈ നീക്കം നിഷ്ഫലമാക്കി. നൂറുകണക്കിന് ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരെ കസ്റഡിയിലെടുത്ത് വിചാരണ ചെയ്തു. സവാഹിരിയെ പിടികിട്ടിയില്ലെങ്കിലും അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു.
ഒസാമ പറഞ്ഞത് ശരിയാണ്. ഒരു ഒസാമയെ കൊന്നാല്‍ അമേരിക്കക്ക് ജയിക്കാനാകില്ല. ഒസാമ ബിന്‍ ലാദനും ശേഷം അനേകം ഒസാമമാര് ഉയര്‍ന്നുവരും. സവാഹിരി അതില്‍ ഒരാള്‍ മാത്രം. അമേരിക്കയ്ക്കും ലോകത്തിനും എതിരെ തീവ്രവാദത്തിന്റ സന്ദേശവുമായി ഇനിയും എത്രയോ ഒസാമമാരെ അല്‍-ക്വയിദയും ഇസ്ലാമിക് ജിഹാദും പടച്ചുവിട്ടിരിക്കുന്നു.
2
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications