Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്മ്യൂണിസത്തിന്റെ തീയില്‍ കുരുത്ത സുശീല

എകെജിയുമായി പ്രേമം

അന്ന് കേരളത്തിലെ കമ്മ്യൂണിസ്റുപ്രവര്‍ത്തകരുടെ ആവേശമായ എകെജിയും ഈ പെണ്‍കുട്ടിയെപ്പറ്റി കേട്ടറിഞ്ഞിരുന്നു. സുശീലയെന്ന ധിക്കാരിയായ കമ്മ്യൂണിസ്റ് പ്രവര്‍ത്തക എകെജിയെന്ന നേതാവിന്റെ വീരകഥകളും ഏറെ കേട്ടിരുന്നു. പക്ഷെ ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയത് എകെജിയുടെ ഒളിവുജീവിതകാലത്താണ്. എകെജി സുശീലയുടെ ചീരത്തച്ചിറത്തറവാട്ടില്‍ ഒളിവില്‍ കഴിയുന്ന കാലത്ത്. പ്രായത്തില്‍ 20 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നെങ്കിലും വിപ്ലവതീഷ്ണമായ രണ്ട് ഹൃദയങ്ങള്‍ തമ്മില്‍ ഒന്നാവുകയായിരുന്നു.

1952ല്‍ എകെജിയും സുശീലയും വിവാഹിതരായി. അങ്ങിനെ സുശീലയെന്ന പെണ്‍കുട്ടി സുശീലഗോപാലനായി. അതോടെ സുശീലയുടെ പ്രവര്‍ത്തനമണ്ഡലം ആലപ്പുഴയില്‍ നിന്നും കേരളമാകെ പരന്നു. 1964ലെ ഭക്ഷ്യസമരത്തെത്തുടര്‍ന്ന് എകെജിയെയും സുശീലയെയും സര്‍ക്കാര്‍ അറസ്റ്ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലയച്ചു. അന്ന് അവരോടൊപ്പം കൈക്കുഞ്ഞായിരുന്ന മകള്‍ ലൈലയുമുണ്ടായിരുന്നു. ഈ ജയില്‍വാസത്തോടെ സുശീലയുടെ പേര് കേരളത്തിന്റെ വികാരമായി.

1964ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എകെജിയും സുശീലയും ഏറെ ദു:ഖിച്ചു. കാരണം അതുവരെ ഒറ്റക്കെട്ടായിരുന്ന പാര്‍ട്ടിസഖാക്കള്‍ ചില തര്‍ക്കങ്ങള ുടെ പേരില്‍ രണ്ടു ചേരിയായി മുറിഞ്ഞപ്പോള്‍ എകെജിയ്ക്കും സുശീലയ്ക്കും അത് ഉറക്കംകെടുത്തിയ കറുത്തദിവസങ്ങളായി. 1965-66ല്‍ ഇന്തോ-ചീനായുദ്ധകാലത്തും സുശീല ജയിലിലടക്കപ്പെട്ടു. ഇക്കുറി 16മാസക്കാലം അവര്‍ക്ക് ജയില്‍വാസമനുഭവിക്കേണ്ടിവന്നു. പിന്നീട് അടിയന്തരാവസ്ഥക്കാലത്തും ഒരാഴ്ച സുശീലയ്ക്ക് ജയില്‍വാസമനുഭവിക്കേണ്ടിവന്നു.

എകെജി കേരളത്തിലെ എല്ലാമേഖലയിലും മുഴുസമയപ്രവര്‍ത്തകനായി നീങ്ങുമ്പോള്‍, സുശീല തന്റെ പ്രവര്‍ത്തനമണ്ഡലം സ്ത്രീകളുടെ ഇടയില്‍ കേന്ദ്രീകരിച്ചു. പ്രധാനമായും ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികള്‍ക്കിടയിലാണ് സുശീല ഏറെ പ്രവര്‍ത്തിച്ചത്. സ്ത്രീകളുടെ ദുരിതങ്ങള്‍ തീര്‍ക്കാനുള്ള എണ്ണമറ്റ സമരങ്ങളില്‍ സുശീല പങ്കാളിയായി. അവരുടെ കരുത്തുറ്റപ്രവര്‍ത്തനങ്ങളുടെ ഓളം കേരളത്തിന് പുറത്തും അനുഭവവേദ്യമായി. എകെജി മരിച്ചിട്ടും സുശീല തളര്‍ന്നില്ല. അവരുടെ പ്രവര്‍ത്തനം പഴയതുപോലെ സജീവമായി തുടര്‍ന്നു. അങ്ങിനെ ക്രമേണ സുശീല കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ദേശീയനേതാവായി ഉയരാന്‍ തുടങ്ങി.

ഇതിനിടയില്‍ തിരഞ്ഞെടുപ്പുകളിലും സുശീല മാറ്റുരച്ചു. 1965ല്‍ മാരാരിക്കുളത്തുനിന്നും ജയിച്ചെങ്കിലും അക്കുറി നിയമസഭ രൂപീകരിക്കുകയുണ്ടായില്ല. 1967ല്‍ അമ്പലപ്പുഴയില്‍ നിന്നും മത്സരിച്ച് ജയിച്ചു. കുടുംബക്കോടതി രൂപീകരിക്കുന്നതിന് പിന്നില്‍ സുശീലയുടെ പ്രവര്‍ത്തനമാണ്. പിന്നീട് രണ്ടുതവണ ആലപ്പുഴയില്‍ നിന്നും ചിറയിന്‍കീഴില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയപ്രസിഡന്റായി ദില്ലിയില്‍ പ്രവര്‍ത്തിച്ചിരുന്ന സുശീലയെ ഗൗരിയമ്മ പാര്‍ട്ടി വിട്ടപ്പോള്‍ ആ വിടവ് നികത്താന്‍ പാര്‍ട്ടി കേരളത്തിലേക്ക് വിളിക്കുകയായിരുന്നു. പിന്നീട് സുശീലയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിന്നും കേരളത്തിലേക്ക് ചുരുങ്ങി.

1996ല്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ മാരാരിക്കുളത്തുനിന്നും പരാജയപ്പട്ടപ്പോള്‍ അമ്പലപ്പുഴയില്‍ നിന്നും ജയിച്ച സുശീലയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചതാണ്. പക്ഷെ പാര്‍ട്ടിക്കകത്തെ ചില കളികള്‍ കാരണം അവര്‍ക്ക് വ്യവസായമന്ത്രിസ്ഥാനത്തിരിക്കേണ്ടി വന്നു.

എന്തായാലും കേരളത്തിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് കരുത്തുറ്റ ഒരു സഖാവിനെക്കൂടി നഷ്ടമായി. തീഷ്ണസമരങ്ങളിലൂടെ പാകംവന്ന ഈ വനിതാനേതാവിന്റെ നഷ്ടം എക്കാലത്തും ഓര്‍മ്മിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+