ഇതാ ശുദ്ധസംഗീതം........
അതു പോട്ടെ, എന്തായാലും കഴിഞ്ഞ വര്‍ഷത്തെ( സ്വാതി പുരസ്കാരത്തിന് വയലിനിസ്റ് ടി.എന്‍. കൃഷ്ണനെ തിരഞ്ഞെടുത്തിരിക്കുന്നു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ജനവരി 19 ശനിയാഴ്ച ഈ അവാര്‍ഡ് പ്രഖ്യാപനം നടത്തിയ മന്ത്രി കാര്‍ത്തികേയനെ ഒരിയ്ക്കല്‍ കൂടി അഭിനന്ദിക്കട്ടെ.
കര്‍ണാടക സംഗീതത്തിന് പ്രൊഫ. ടി.എന്‍. കൃഷ്ണന് നല്കിയ സമഗ്രസംഭാവനകളെ കണക്കിലെടുത്താണ് അദ്ദേഹത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. (പക്ഷെ ആ സമഗ്രസംഭാവനകളുടെ ഗുണം മുഴുവന്‍ സ്വന്തമാക്കിയത് തമിഴ്നാടാണ്.)
കര്‍ണ്ണാടകസംഗീതരംഗത്ത് ലോകത്തിലെ മികച്ച വയലിന്വിദ്വാന്മാരില് ഒരാളാണ് കൃഷ്ണന്. തൃപ്പൂണിത്തുറയില്‍ സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ് കൃഷ്ണന് ജനിച്ചത്. അച്ഛന് നാരായണഅയ്യരും മുത്തച്ഛന് അപ്പാദുര ഭാഗവതരും സംഗീതജ്ഞരായിരുന്നു. ഒമ്പതുവയസ്സുള്ളപ്പോള്‍ കൃഷ്ണന്റെ അരങ്ങേറ്റം നടന്നു. പത്താം വയസ്സില്‍ ആകാശവാണിയില്‍ അദ്ദേഹത്തിന്റെ കച്ചേരി പ്രക്ഷേപണം ചെയ്തു.
അച്ഛന് നാരായണഅയ്യരായിരുന്നു ആദ്യ ഗുരു. പിന്നീട് കെ. പാര്‍ത്ഥസാരഥി അയ്യങ്കാരില്‍ നിന്നും സംഗീതം പഠിച്ചു. പക്ഷെ ശെമ്മാങ്കുടിയില്‍ നിന്നുള്ള പാഠങ്ങളാണ് അദ്ദേഹത്തിലെ സംഗീതജ്ഞനെ പക്വമതിയാക്കിയത്. വയലിന് വിദ്വാന് പാപ വെങ്കടരാമയ്യയുടെ ശൈലിയാണ് കൃഷ്ണനെ ആകര്‍ഷിച്ചത്.
വയലിന് കൈകാര്യം ചെയ്യുന്നതിലുള്ള അനായാസതയും സംഗീതത്തിലുള്ള അഗാധജ്ഞാനവും കൃഷ്ണന്റെ പ്രത്യേകതയാണ്. അരിയക്കുടി രാമാനുജഅയ്യങ്കാര്‍, മുസിരി സുബ്രഹ്മണ്യഅയ്യര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരുടെ ശൈലികളുടെ സാന്നിധ്യം കൃഷ്ണന്റെ സംഗീതത്തില്‍ കേള്‍ക്കാം. സാമ്പ്രദായിക കര്ണ്ണാടകശൈലി പിന്തുടരുന്ന വിരലിലെണ്ണാവുന്ന കലാകാരന്മാരിലൊരാളാണ് കൃഷ്ണന്. കര്ണ്ണാടകസംഗീതപ്രേമികള്ക്കിടയില് ഒരു ചൊല്ലുണ്ട്- ശുദ്ധമായ കര്‍ണ്ണാടകസംഗീതം കേള്‍ക്കണമെങ്കില്‍ കൃഷ്ണന്റെ വയലിന് കേള്‍ക്കണം. കഴിഞ്ഞ 60 വര്‍ഷമായി കൃഷ്ണന് ലോകത്തെങ്ങും കച്ചേരികള്‍ അവതരിപ്പിച്ചു.
ഇന്ത്യക്ക് പുറത്ത് ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വിയന്നയിലെ ശീതകാലസംഗീതോത്സവം, ഇന്ത്യ-റഷ്യ സംഗീതോത്സവം എന്നീ പ്രധാനസംഗീതോത്സവങ്ങളില് പങ്കെടുത്തിട്ടുണ്ട്. സംഗീതവിദ്വാനെന്നതുപോലെ നല്ലൊരു സംഗീതാധ്യാപകനും കൂടിയാണ് കൃഷ്ണന്. തമിഴ്നാട് ഗവ. സംഗീത കോളേജില്‍ പ്രൊഫസറായിരുന്ന അദ്ദേഹം 1978മുതല്‍ ഇവിടുത്തെ പ്രിന്‍സിപ്പലാണ്.
തിരുമല-തിരുപ്പതി ദേവസ്ഥാനത്തില്‍ നിന്നും കാലിഫോര്‍ണിയയിലെ മാലിബു വെങ്കടേശ്വര ക്ഷേത്രത്തില്‍ നിന്നും ആസ്ഥാനവിദ്വാന്‍ പുരസ്കാരം, 1973ല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും 1973ല്‍ പത്മശ്രീ 1992ല്‍ പത്മഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചു. 1975ല്‍ കേന്ദ്രസംഗീതനാടകഅക്കാദമി അവാര്‍ഡ്, മദ്രാസ് സംഗീതഅക്കാദമിയുടെ സംഗീത കലാനിധി എന്നീ പുരസ്കാരങ്ങളും ലഭിച്ചു.
ഇദ്ദേഹത്തിന്റെ മകന് ശ്രീറാം കൃഷ്ണനും വയലിന് കലാകാരനാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications