സ്വപ്നങ്ങളില്‍ നിന്നുയര്‍ന്ന മാര്‍ക്ക്...
1996 ലെ വേള്‍ഡ് കപ്പ് ക്രിക്കറ്റ് കാലത്താണ് മാര്‍ക്ക് വാര്‍ത്താ കേന്ദ്രമാകുന്നത്. ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും സംയുക്തമായി ആതിഥ്യമരുളിയ ക്രിക്കറ്റ് കപ്പ്. ലോകകപ്പ് സംപ്രേക്ഷണത്തിന്റെ അവകാശം സ്വന്തമാക്കിക്കൊണ്ടായിരുന്നു അത്.
അന്താരാഷ്ട്ര രംഗത്ത് കടന്നതോടെ മാര്‍ക്ക് വന്‍തോക്കുകളുടെ എതിരാളിയായി. കെറിപാര്‍ക്കറായിരുന്നു അവരില്‍ മുഖ്യന്‍. ക്രിക്കറ്റ് സംപ്രേക്ഷണത്തിലൂടെ കോടികള്‍ കൊയ്യാമെന്ന് ആദ്യം തെളിയിച്ചത്് ഈ ആസ്ത്രേലിയന്‍ ബുദ്ധിരാക്ഷസനായിരുന്നല്ലോ.
ഇതിനിടെ രണ്ട് വിവാദങ്ങളില്‍ മാര്‍ക്ക് സ്ഥാനം നേടി. 1997ലെ ധാക്കയിലെ മിനി ലോകകപ്പിന്റെ സംപ്രേഷണാവകാശം നേടിയെടുത്ത വകയില്‍ മാര്‍ക്ക് ദൂരദര്‍ശന് 3.75 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസാണ് മാര്‍ക്കിന്റെയും വേള്‍ഡ് ടെല്ലിന്റെയും സല്പേര് കളങ്കപ്പെടുത്തിയത്. 1998ലെ ഐസിസി നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെയും സംപ്രേഷണാവകാശം നേടിയെടുത്ത വകയില്‍ മാര്‍ക്ക് പ്രസാര്‍ഭാരതിയ്ക്ക് 25കോടിയുടെ നഷ്ടം വരുത്തിയെന്നതായിരുന്നു രണ്ടാമത്തെ കേസ്. ഐസിസിയിലെ ചില ഉദ്യോഗസ്ഥരെ കോഴകൊടുത്ത് വരുതിയിലാക്കിയാണ് മാര്‍ക്ക് ഈ സംപ്രേഷണാവകാശം തട്ടിയെടുത്തതെന്നാണ് കേസ്. ഇതിന്റെ ഭാഗമായി സിബിഐ വേള്‍ഡ് ടെല്‍ ഓഫീസുകള്‍ റെയ്ഡ് ചെയ്തു. സംപ്രേക്ഷണാവകാശം സംബന്ധിച്ച് മാര്‍ക്ക് ദൂരദര്‍ശനുമായി ഉടക്കി. ഐസിസിയുമായും മാര്‍ക്കിന് ആ പ്രശ്നത്തില്‍ ഉടക്കേണ്ടി വന്നു. കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന വേളയിലാണ് കാറപകടം മാര്‍ക്കിനെ കൂട്ടിക്കൊണ്ടു പോയത്.
വേള്‍ഡ് ടെല്‍ കരാറിനു ശേഷമാണ് സച്ചിന്‍ എണ്ണമറ്റ ഉല്‍പന്നങ്ങളുടെ പരസ്യ മോഡലാകുന്നത്. കാറുകള്‍, ശീതള പാനീയങ്ങള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിങ്ങനെ ഒട്ടേറെ ഉല്‍പന്നങ്ങള്‍.
നിറവേറാത്ത സ്വപ്നവുമായാണ് അദ്ദേഹം വിട പറഞ്ഞത്. സച്ചിന്റെ പേരില്‍ ആഗോള റെസ്റോറന്റ് ശൃംഖല തുടങ്ങുക എന്നത് ആ സ്വപ്നങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. ക്രിക്കറ്റില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചയാള്‍ എന്ന നിലയില്‍ മാര്‍ക്ക് മസ്ക്രിനാസ് എന്നും ഓര്‍മ്മിക്കപ്പെടും. ഈ വേര്‍പാട് വ്യാപാര സമൂഹത്തിന് വലിയ നഷ്ടം തന്നെ. പക്ഷേ അതിലുമേറെ നഷ്ടം സച്ചിനാണ്. കാരണം വ്യാപാര ബന്ധത്തിനപ്പുറമുളള ഒരു സൗഹൃദം അവര്‍ തമ്മിലുണ്ടായിരുന്നു. ആ കാര്‍ അപകടം സച്ചിനില്‍ നിന്നകറ്റിയത് നല്ല സുഹൃത്തിനെ. സച്ചിനെ നന്നായി അറിഞ്ഞ സുഹൃത്തിനെ.












Click it and Unblock the Notifications