കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി: തലശേരിയില്‍ വിളഞ്ഞ വിത്ത്...2

  • By Staff
Google Oneindia Malayalam News

1970ല്‍ വെറും 26 വയസ്സുള്ളപ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയായി പിണറായി നിയമസഭയിലേക്ക് പോയി. 1971ല്‍ ആണ് തലശേരിയിലെ വര്‍ീയകലാപം. കലാപം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് ആദ്യം ഓടിയെത്തിയത് ഈ എംഎല്‍എയാണ്. പൊലീസുകാര്‍ പോലും പുറത്തിറങ്ങാന്‍ മടികാട്ടിയ കാലത്ത്, ജീവന്‍ പണയപ്പെടുത്തി കാറില്‍ ചെങ്കൊടികെട്ടി തലശേരിയാകെ പറന്നുനടന്ന പിണറായിയെക്കുറിച്ച് തലശേരി കലാപം അന്വേഷിച്ച ജസ്റിസ് വിതയത്തില്‍ കമ്മീഷന്‍പ്രത്യേകം പ്രശംസിക്കുന്നുണ്ട്.

കോളേജ് പഠനകാലം മുതലേ പൊലീസിന്റെ ലാത്തി പിണറായിയോടൊപ്പമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പിണറായി അനുഭവിച്ച ലോക്കപ്പ് പീഡനം ക്രൂരമായിരുന്നു. അഞ്ചുപൊലീസുകാര്‍ ഒരേസമയം പിണറായിയെ തല്ലിച്ചതക്കുകയും ചവിട്ടിയിട്ടുരുട്ടുകയും ചെയ്ത സംഭവം പില്‍ക്കാലത്ത് ഒച്ചപ്പാടുണ്ടാക്കി. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവര്‍ഷം ജയില്‍വാസമനുഭവിച്ചു.

മാവിലായിലൂടെ പാര്‍ട്ടിയുടെ അമരത്തേക്ക്

1968ല്‍ മാവിലായിലെ ജില്ലാപ്ലീനത്തിലാണ് പിണറായി സിപിഎം ജില്ലാകമ്മിറ്റി അംഗമായത്. 1972ല്‍ ജില്ലാസെക്രട്ടേറിയറ്റംഗമായി. 1978ല്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗമായി. 1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗമായ ഒഴിവില്‍ പിണറായി പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി. എം.വി. രാഘവനും കൂട്ടരും കണ്ണൂരില്‍ പാര്‍ട്ടിക്ക് വെല്ലുവിളിയുയര്‍ത്തിയപ്പോള്‍ അണികളെ ചോരാതെ ചേര്‍ത്തുനിര്‍ത്തയത് പിണറായിയുടെ സംഘടനാപാടവമാണ്.

1989ല്‍ സംസ്ഥാനസെക്രട്ടേറിയറ്റംഗമായതുമുതല്‍ പിണറായി കണ്ണൂര്‍ വിട്ട് പ്രവര്‍ത്തനകേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റി. തലശേരി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, റബ്കോ, തലശേരി ക്യാന്‍സര്‍ ആശുപത്രി എന്നിവയുടെ പിന്നിലെ ശക്തികേന്ദ്രം പിണറായിയാണ്.

70ലും 77ലും 91ലും കൂത്തുപറമ്പ് എംഎല്‍എയായിരുന്നു. 1996ല്‍ 30,000 ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പയ്യന്നൂരില്‍ തിരഞ്ഞെടുക്കപ്പെട്ട് വൈദ്യുതിമന്ത്രിയായത്. കഴിഞ്ഞ പാലക്കാട് സംസ്ഥാനസമ്മേളനത്തില്‍ പാര്‍ട്ടിസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചടയന്‍ ഗോവിന്ദന്‍ മരിച്ചപ്പോള്‍ പാര്‍ട്ടിയെ ഇനി ആരു നയിക്കും എന്ന ചോദ്യമുയര്‍ന്നു. വി.എസ്. അച്യുതാനന്ദന്‍ അന്ന് രണ്ടാമതൊന്നാലോചിക്കാതെ നിര്‍ദേശിച്ചത് പിണറായിയുടെ പേര്. ഇത്ര നല്ല മന്ത്രിയെ ഇപ്പോള്‍ നഷ്ടപ്പെടുത്തണോ എന്ന ടി.കെ. രാമകൃഷ്ണന്റെ ചോദ്യത്തിന് നല്ല മന്ത്രിയെ വീണ്ടും നോക്കാം, ഇപ്പോള്‍ നമുക്കാവശ്യം നല്ല സെക്രട്ടറിയെയാണെന്നായിരുന്നു വിഎസിന്റെ മറുപടി. മന്ത്രിപദത്തേക്കാള്‍ പിണറായിയും ഇഷ്ടപ്പെടുന്നത് പാര്‍ട്ടിപദവിയാണ്. അധികാരത്തിന്റെ ചില്ലുകൊട്ടാരങ്ങളേക്കാള്‍ പരുക്കന്‍യാഥാര്‍ത്ഥ്യങ്ങളോട് തോളുരുമ്മിയാലേ പിണറായിക്ക് ഉറക്കം കിട്ടൂ.

തലശേരി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അധ്യാപിക മടപ്പള്ളി സ്വദേശി ടി. കമലയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ വിവേക് കിരണ്‍, വീണ എന്നിവര്‍ മക്കള്‍. പിണറായിയെ ചെങ്കൊടിയിലേക്ക് നയിച്ച കുമാരനും പിന്നെ നാണുവും സഹോദരങ്ങള്‍.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X