ഒടുവില്‍ മേനോന് അംഗീകാരം...
പക്ഷെ അന്ന് മദ്രാസിലെ രണ്ട് പ്രമുഖ സ്റുഡിയോകളായ ന്യൂട്ടണ്‍, ജെമിനി എന്നിവയിലേക്ക് പ്രവേശനം കൂടി കിട്ടിയില്ല. ആ സമയത്ത് എങ്ങിനെയോ സേലത്തുള്ള മോഡേണ്‍ സ്റുഡിയോയിലേക്ക് ക്ഷണം വന്നു. പക്ഷെ മദ്രാസില്‍ നിന്നും കള്ളവണ്ടി കയറി സേലത്തെത്തിയ മേനോന് മോഡേണ്‍ സ്റുഡിയോ കണ്ടുപിടിക്കാനായില്ല. അദ്ദേഹം മറ്റൊരു സ്റുഡിയോയില്‍ പ്രൊഡക്ഷന്‍ ബോയ് ആയി ജോലി നോക്കി. സേലത്തെ സ്റുഡിയോകളെല്ലാം വീടുകളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വെള്ളം കോരുക, പാചകം ചെയ്യുക, വസ്ത്രങ്ങള്‍ അലക്കുക, വീട് വൃത്തിയാക്കുക എന്നിവയായിരുന്നു മേനോന്റെ ജോലി. രണ്ടരവര്‍ഷം അവിടെ ജോലി ചെയ്ത ശേഷം വീണ്ടും മദ്രാസിലേക്ക് മടങ്ങി.
നിലനില്പിനായി മേനോനില്‍ ഉറങ്ങിക്കിടന്നിരുന്ന ചിത്രകാരന്‍ ഉണര്‍ന്നു. മദ്രാസില്‍ മാഗസിനുകള്‍ക്ക് കവര്‍ ഡിസൈന്‍ ചെയ്യുന്ന തൊഴിലില്‍ മേനോന്‍ ഏര്‍പ്പെടാന്‍ തുടങ്ങി. അതുവഴി പുതിയ ബന്ധങ്ങള്‍. ആ ബന്ധങ്ങളിലൂടെയാണ് ആദ്യമായി നിണമണിഞ്ഞ കാല്പാടുകള്‍ എന്ന ചിത്രത്തിന്റെ കലാസംവിധായകനായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. പിന്നീട് ഇറങ്ങുന്ന മലയാളസിനിമകളുടെയെല്ലാം കലാസംവിധാനജോലി മേനോനെ തേടിവന്നു.
കലാസംവിധാനജോലി ചെയ്യുന്നതിനിടയില്‍ മേനോന്‍ സിനിമയെപ്പറ്റി പഠിക്കുകയായിരുന്നു. ദിവസവും ഓരോ വിദേശസിനിമകള്‍ വീതം കണ്ടു. ധാരാളം പുസ്തകങ്ങള്‍ വായിച്ചു. അതിലൂടെ മേനോന്‍ ഒരു കാര്യം മനസ്സിലാക്കി. നാടകത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല മലയാളസിനിമകള്‍. സ്റുഡിയോകള്‍ക്കകത്ത് കൃത്രിമമായ സെറ്റും ലൈറ്റും ഇട്ട് നടത്തുന്ന ഷൂട്ടിംഗിന് പകരം യഥാര്‍ത്ഥപ്രകൃതി ദൃശ്യങ്ങളില്‍ വച്ച് ഷൂട്ട് ചെയ്താല്‍ സിനിമ കൂടുതല്‍ ജീവിതഗന്ധിയാകുമെന്നും മേനോന്‍ മനസ്സിലാക്കി.
ഒടുവില്‍ സ്വന്തമായി സിനിമയെടുക്കാനുള്ള അവസരം മേനോന് കൈവന്നു. മേനോന്റെ ആദ്യചിത്രം റോസിആയിരുന്നു. സ്റുഡിയോകള്‍ക്ക് പകരം പുറത്ത് യഥാര്‍ത്ഥപ്രകൃതിയില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. കഥാപാത്രങ്ങളെ മിഴിവുറ്റതാക്കാന്‍ വലിയ മേക്കപ്പില്ലാതെയാണ് നടീനടന്മാര്‍ അഭിനയിച്ചത്. ഇതെല്ലാം മലയാളസിനിമയ്ക്ക് അന്യമായ പരീക്ഷണങ്ങളായിരുന്നു. പക്ഷെ എന്തുകൊണ്ടോ റോസി സാമ്പത്തികമായി പരാജയപ്പെട്ടു.
1












Click it and Unblock the Notifications