ഒടുവില്‍ മേനോന് അംഗീകാരം...2
മേനോന്റെ ഏറ്റവും ധീരമായ സിനിമ കുട്ട്യേടത്തി ആയിരുന്നു. എംടിയുടെ കഥയെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രവും. പക്ഷെ പിന്നീട് നിര്‍മ്മാതാക്കളുടെ താല്പര്യങ്ങള്‍ക്കൊത്ത് മേനോന്‍ വിട്ടുവീഴ്ച ചെയ്യാന്‍ തുടങ്ങി. നല്ല സിനിമയെടുക്കുന്നതോടൊപ്പം ലാഭമുണ്ടാക്കുന്ന സിനിമകൂടിയായിരിക്കണമെന്ന് മേനോന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങിനെ ഒരു പിടി സാമ്പത്തികവിജയം നേടിയ നല്ല ചിത്രങ്ങള്‍ മേനോന്റേതായി പുറത്തുവന്നു.
അദ്ദേഹത്തിന്റെ ഗായത്രി, മലമുകളിലെ ദൈവം എന്നീ സിനിമകള്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. പക്ഷെ ഒരു സിനിമക്കാരന്‍ ഒരിക്കലും അവാര്‍ഡ് സമിതികളുടെ അടിമയാകരുതെന്ന അഭിപ്രായം മേനോനുണ്ട്. ഈ എഴുപതുകളില്‍ എത്തിനില്ക്കുന്ന മേനോന്‍ ഇപ്പോഴും പുതിയ സിനിമകളെ കുറിച്ച്സ്വപ്നം കാണുന്നു. കഥാകൃത്ത് സി.വി. ശ്രീരാമന്റെ കഥയെ ആസ്പദമാക്കി ഒരു ചിത്രമെടുക്കാനുള്ള ആലോചനയിലാണ് മേനോന്‍ ഇപ്പോള്‍. അഞ്ചുവര്‍ഷം നീണ്ട സാധനയ്ക്കുശേഷമാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പുതിയൊരു ചലച്ചിത്ര ഭാഷ സൃഷ്ടിക്കാനാണ് തന്റെ ശ്രമമെന്ന് മേനോന്‍ പറയുന്നു. അതെ, അമ്പതുവര്‍ഷം നീണ്ട സാധനയ്ക്കുശേഷവും മേനോന്റെ ചലച്ചിത്രകലയോടുള്ള അഭിനിവേശം അണയുന്നില്ലെന്ന് മാത്രമല്ല, അത് ആളിക്കത്തുക കൂടിയാണ്.












Click it and Unblock the Notifications