കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്നേഹത്തിന്റെ അമൃതായി അമ്മ

  • By Staff
Google Oneindia Malayalam News

അതെ അമ്മ സ്ഥാപിച്ച അമൃതാനന്ദമയി മിഷന്റെ പ്രവര്‍ത്തകര്‍

സ്നേഹത്താല്‍ കൈകോര്‍ത്ത് പിടിച്ച് ലോകമാകെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണിന്ന്. സ്നേഹത്തിന്റെ നിരാമയകേന്ദ്രങ്ങളായ ആശ്രമങ്ങള്‍ സ്ഥാപിക്കുന്നതോടൊപ്പം ആശുപത്രികളും മെഡിക്കല്‍ കോളെജും സ്കൂളുകളും കമ്പ്യൂട്ടര്‍ കേന്ദ്രങ്ങളും അമൃതാനന്ദമയി മിഷന്‍ പടുത്തുയര്‍ത്തുന്നു. ഒരേ സമയം പൗരാണികമായ അറിവുകളെ വാരിപ്പുണരുമ്പോള്‍തന്നെ ആധുനിക ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും അമ്മ കൂട്ടിയിണക്കുന്നു.

മാതാ അമൃതാനന്ദമയി ദേവി എന്ന കേരളത്തിന്റെ ആത്മീയതേജസ്സിന് 2002 സപ്തംബര്‍ 27 ബുധനാഴ്ച അമ്മയ്ക്ക് 49 വയസ്സ് തികയുകയാണ്.

സുധാമണി

കൊല്ലം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ഇടയിലെ ഒരു സാധാരണകുടുംബം. അവിടെ ഒരു മത്സ്യത്തൊഴിലാളിയുടെ നാലാമത്തെ മകളായി 1953 സപ്തംബര്‍ 27ന് ജനിച്ച കുട്ടിയായിരുന്നു സുധാമണി. ജനനസമയത്ത് തന്നെ ആ കുട്ടി അസാധാരണമായ രീതിയില്‍ പുഞ്ചിരിച്ചിരുന്നതായി അച്ഛനമ്മമാര്‍ ഓര്‍ക്കുന്നു. ആറ് മാസം പ്രായമായപ്പോഴേക്കും ഈ കുട്ടി നടക്കാന്‍ തുടങ്ങി. രണ്ടു വയസ്സായപ്പോഴേക്കും ഈ കുട്ടി കൃഷ്ണനെ സ്തുതിക്കുന്ന ഗാനങ്ങള്‍ പാടാന്‍ തുടങ്ങി. അവളുടെ ഹൃദയത്തില്‍ അദമ്യസ്നേഹവും കാരുണ്യവും കരകവിഞ്ഞൊഴുകിയിരുന്നു. പക്ഷെ അവളുടെ ചുറ്റുമുള്ള നിരക്ഷരരായ മത്സ്യത്തൊഴിലാളികള്‍ക്ക് അതൊന്നും തിരിച്ചറിയാനുള്ള അറിവില്ലാതെ പോയി.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X