ബെക്കര്‍- തകര്‍ന്ന ബിംബം
ബെക്കറിന്റെ തകര്‍ച്ച പൂര്‍ത്തിയായി എന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. നേരത്തെ വിവാഹമോചനക്കേസും ഒരു കൂട്ടം ബിസിനസ്സ് സംരംഭങ്ങളുടെ തകര്‍ച്ചയും ബെക്കറിനെ സാമ്പത്തികമായും മാനസികമായും ഉലച്ചിരുന്നു.
ടെന്നീസില്‍ കരുത്തറ്റ സര്‍വുകള്‍ക്ക് പേരുകേട്ട ബെക്കര്‍ മൂന്ന് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നു. 1999ല്‍ ജര്‍മ്മന്‍-അമേരിക്കക്കാരിയായ ബാര്‍ബറ ഫെല്‍ട്ടസുമായുള്ള വിവാഹബന്ധം ഉലഞ്ഞുതുടങ്ങിയതോടെയാണ് ബെക്കറിന്റെ തകര്‍ച്ച ആരംഭിക്കുന്നത്. 2001ല്‍ വിവാഹമോചനം നേടിയപ്പോള്‍ കോടിക്കണക്കിന് ഡോളര്‍ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നല്കേണ്ടിവന്നു.
ആഞ്ജെല എര്‍മക്കോവ എന്ന റഷ്യന്‍ മോഡല്‍ തന്റെ കുഞ്ഞിന്റെ അച്ഛന്‍ ബെക്കറാണെന്ന് പ്രഖ്യാപിച്ചതോടെ കേസ് ഒതുക്കിതീര്‍ക്കാന്‍ ബെക്കറിന് 28 ലക്ഷം ഡോളര്‍ നല്കേണ്ടിവന്നു. 1999ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ പാറ്റ്കാഷുമായി തോല്‍വി ഏറ്റുവാങ്ങിയ ബെക്കര്‍ കുടിച്ചുലക്കുകെട്ടു. അന്ന് റസ്റോറന്റിന്റെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ വച്ചാണ് ആഞ്ജെലയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ബെക്കര്‍ പിന്നീട് സമ്മതിച്ചു.
ഇപ്പോള്‍ നികുതി വെട്ടിച്ചു എന്ന കുറ്റത്തിന് ബെക്കറിന് വന്‍തുക പിഴയാണ് കോടതി വിധിച്ചിരിക്കുന്നത്.
ജീവിതം
17ാം വയസ്സില്‍ വിംബിള്‍ഡണ്‍ നേടിക്കൊണ്ടാണ് ബെക്കര്‍ ടെന്നീസ് ലോകത്തേക്ക് ജൈത്രയാത്ര തുടങ്ങിയത്. വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. നീണ്ട ചുവന്ന തലമുടിക്കാരനായ അരോഗദൃഡഗാത്രനായ ചെറുപ്പക്കാരന്‍ എല്ലാവരുടെയും ആരാധന പിടിച്ചുപറ്റി. തുടര്‍ച്ചയായ വിജയങ്ങളിലൂടെ ബെക്കര്‍ ജര്‍മ്മനിയുടെയും ലോകത്തിന്റെയും ആരാധനാപാത്രമായി. ഇത് ബെക്കര്‍മാനിയയ്ക്ക് തുടക്കമായി.
ഹൈയ്ഡല്‍ബര്‍ഗില്‍ 1967 നവമ്പര്‍ 22നാണ്ബെക്കര്‍ ജനിച്ചത്.












Click it and Unblock the Notifications