കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാം: എന്നും യുദ്ധങ്ങള്‍ക്ക് നടുവില്‍

  • By Staff
Google Oneindia Malayalam News

Saddamഅറബ് ബാത്ത് സോഷ്യലിസ്റ് പാര്‍ട്ടിക്കാരെ അന്നത്തെ ഇറാഖ് ഭരണകൂടം വേട്ടയാടുന്ന കാലമായിരുന്നു അത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ സദ്ദാം 1959ല്‍ അന്നത്തെ ഇറാഖ് പ്രധാനമന്ത്രിയും ഏകാധിപതിയുമായ അബ്ദുള്‍ കരിം ഖാസിമിനെതിരെ വധിക്കാനുള്ള പദ്ധതിക്ക് നിയോഗിക്കപ്പെട്ടു. അബ്ദുള്‍ കരിം ഖാസിമിനെ മുറിവേല്പിച്ചെങ്കിലും വധിക്കാനായില്ല. ബലപ്രയോഗത്തിനിടയില്‍ പ്രധാനമന്ത്രിയുടെ അംഗരക്ഷകനില്‍ നിന്നും സദ്ദാമിന്റെ കാലില്‍ വെടിയേറ്റു. 1960 ഫിബ്രവരി 25ന് സദ്ദാമിനെ അന്നത്തെ ഇറാഖ് ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ ഇറാഖില്‍ നിന്ന് രക്ഷപ്പെട്ട സദ്ദാം ആദ്യം സിറിയയിലെത്തി. പിന്നീട് ഈജിപ്തിലേക്ക് കടന്നു. അവിടെ സെക്കന്ററി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി.

പിന്നീട് 1962-63 കാലത്ത് കെയ്റോവില്‍ നിയമപഠനത്തിന് ചേര്‍ന്നു. പക്ഷെ കോളെജ് പഠനം ഇടയ്ക്ക് വച്ച് ഉപേക്ഷിക്കേണ്ടിവന്നു. ഇറാഖിലെ അബ്ദുള്‍ കരിം ഖാസിം ഭരണകൂടത്തെ 1963 ഫിബ്രവരി എട്ടിന് ബാത്ത് പാര്‍ട്ടി ബലപ്രയോഗത്തിലൂടെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തു. 1963 ഫിബ്രവരി 14ന് സദ്ദാം ഇറാഖില്‍ മടങ്ങിയെത്തി. എന്നാല്‍ 1963 നവമ്പറില്‍ അബ്ദുള്‍ കരിം ഖാസിം ബാത്ത് പാര്‍ട്ടി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം തിരിച്ചുപിടിച്ചു. ഇതോടെ സദ്ദാം ഒളിവില്‍ പോയി. എന്നാല്‍ 1964ല്‍ ബാത്ത് പാര്‍ട്ടി അംഗങ്ങളെ ഭരണകൂടം വേട്ടയാടിയപ്പോള്‍ സദ്ദാമിനെ ഒഴിവാക്കിയില്ല. 1964 ഒക്ടോബര്‍ 14ന് സദ്ദാം അറസ്റ് ചെയ്യപ്പെട്ടു.

1965ല്‍ ബാത്ത് പാര്‍ട്ടി വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. സദ്ദാമിനെ ബാത്ത് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന അഹമ്മദ് ഹസ്സന്‍ അല്‍ ബക്രിന്റെ നേതൃത്വത്തിലായിരുന്നു ബാത്ത് പാര്‍ട്ടി വീണ്ടും പ്രവര്‍ത്തനങ്ങള്‍ ഉഷാറാക്കിയത്. തടവിലായിരിക്കുമ്പോള്‍ തന്നെ 1965ല്‍ ബാത്ത് പാര്‍ട്ടിയുടെ പാന്‍-അറബ് ദേശീയ നേതൃത്വത്തിലേക്ക് സദ്ദാം ഉയര്‍ന്നു. 1966 സപ്തംബറില്‍ അദ്ദേഹം ഇറാഖിലെ ബാത്ത് പാര്‍ട്ടിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ആയി. അല്‍ ബക്രിന്റെ വലംകൈയായി സദ്ദാം സജീവമായി പ്രവര്‍ത്തിച്ചു. 1967ല്‍ വീണ്ടും തടവില്‍ നിന്നും രക്ഷപ്പെട്ട സദ്ദാം ഒളിവിലിരുന്ന് ഭരണകൂടത്തിനെതിരായ അട്ടിമറിസമരങ്ങള്‍ നടത്തി. അദ്ദേഹത്തെ പൊലീസ് വേട്ടയാടി.

1968 ജൂലായ് 17ന് നടന്ന അട്ടിമറി സമരത്തിന് സദ്ദാം നേതൃത്വം നല്കി. അന്ന് ബാത്ത് പാര്‍ട്ടി ഇറാഖ് പ്രസിഡന്റിന്റെ കൊട്ടാരം ആക്രമിച്ചു. രക്തച്ചൊരിച്ചിലില്ലാതെ അദ്ദേഹത്തിന്റെ നേതൃത്വത്തിലൂള്ള ബാത്ത് പാര്‍ട്ടി അധികാരം പിടിച്ചെടുത്തു. അല്‍ ബക്രിനെ ഇറാഖ് പ്രസിഡന്റായി വാഴിച്ചു. അധികം വൈകാതെ സദ്ദാം ഹുസൈന്‍ നിയമപഠനം പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്ന വിപ്ലവ കമാന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ സദ്ദാമായിരുന്നു. 1972 ജൂണ്‍ ഒന്നിന് അദ്ദേഹം ഇറാഖിലെ എണ്ണക്കമ്പനികളെ മുഴുവന്‍ ദേശസാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. നേരത്തെ ഇറാഖിലെ എണ്ണയില്‍ കുത്തകാധികാരം ഈ കമ്പനികള്‍ക്കായിരുന്നു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X