കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാനുവിന് തീ പകര്‍ന്ന ഗീതാനന്ദന്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: പണിയ വിഭാഗത്തില്‍പ്പെട്ട ജാനു എന്ന പെണ്‍കുട്ടിയെ ആദിവാസികളുടെ തീപ്പൊരി നേതാവാക്കിയതിന് പിന്നില്‍ മെലിഞ്ഞ, കഷണ്ടി കയറിയ മുന്‍ നക്സലൈറ്റാണെന്ന് ആരും വിശ്വസിച്ചില്ല. പുറമെ കണ്ടാല്‍ ശാന്തന്‍, രോഗിയെപ്പോലെ തളര്‍ച്ച തോന്നിക്കുന്ന ശരീരപ്രകൃതം. സൂക്ഷിച്ചു നോക്കിയാല്‍ കണ്ണില്‍ ആ തീക്ഷണത കാണാം. ഗീതാനന്ദന്‍ എന്ന ഈ മുന്‍ നക്സലൈറ്റിനെ ഇപ്പോള്‍ പൊലീസ് കേരളമാകെ അരിച്ചുപെറുക്കുന്നു. എല്ലാവരുടെയും ചോദ്യം ഇതാണ്: ഗീതാനന്ദന്‍ എവിടെ?

നേരത്തെ ജാനുവിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത രോഗിയെന്ന് തോന്നിക്കുംവിധം മെലിഞ്ഞ ഈ ഗീതാനന്ദനെ ആരും കണക്കിലെടുത്തിരുന്നില്ല. ഇപ്പോള്‍ മുത്തങ്ങയിലെ ആദിവാസികളുടെ ചെറുത്തു നില്പ് കണ്ട് കേരളം ഞെട്ടിയപ്പോഴാണ് പത്രക്കാരും സര്‍ക്കാരും ഗീതാനന്ദന്റെ ചരിത്രം ചികയുന്നത്.

ഗീതാനന്ദന്‍ ഒരു മുന്‍ നക്സലൈറ്റാണ്. പഴയ നക്സല്‍ നേതാവ് കെ. വേണുവിന്റെ കൂട്ടാളിയായിരുന്നു ഒരു കാലത്ത്. കെ. വേണുവിന് വേണ്ടി ലേഖനങ്ങള്‍ തയ്യാറാക്കിയുന്ന നക്സല്‍ ബുദ്ധിജീവിയായിരുന്നു ഗീതാനന്ദന്‍.

കണ്ണൂര്‍ കുറുവ സ്വദേശിയായ റിട്ട. സബ് രജിസ്ട്രാര്‍ അമ്പുവിന്റെ മകനായ ഗീതാനന്ദന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും മറൈന്‍ ബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പിന്നീട് ഏജീസ് ഓഫീസ് ജീവനക്കാരനായി. ഈ സമയത്ത് നക്സലൈറ്റ്പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. സിപിഐ(എംഎല്‍) വേണുവിന്റെയും രാവുണ്ണിയുടെയും നേതൃത്വത്തില്‍ രണ്ടായി പിളര്‍ന്നപ്പോള്‍ ഗീതാനന്ദന്‍ വേണുവിനോടൊപ്പം നിന്നു. പിന്നീട് വേണു പാര്‍ട്ടി പിരിച്ചുവിട്ടപ്പോള്‍ രാവുണ്ണിയോടൊപ്പം പ്രവര്‍ത്തിച്ചു. എന്നാല്‍ മാനസികമായി ഗീതാനന്ദന്‍ നക്സലൈറ്റുകളോടും കമ്മ്യൂണിസ്റുകളോടും അകന്നു. ആദിവാസികളെയും ദളിതരെയും ഇരുകൂട്ടരും വഞ്ചിക്കുകയാണെന്നായിരുന്നു ഗീതാനന്ദന്റെ കണ്ടെത്തല്‍.

അങ്ങിനെയാണ് ഗീതാനന്ദന്‍ സ്വന്തമായി ദളിത് ഏകോപന സമിതിയുണ്ടാക്കിയത്. കണ്ണൂരില്‍ മുദ്രാ ബുക്സ് സ്ഥാപിച്ച് ദളിത് സാഹിത്യരചനയും വിവര്‍ത്തനവുമായി കഴിയുവേയാണ് ഗീതാനന്ദന്‍ ജാനുവില്‍ ആദിവാസികളുടെ നേതാവിനെ കണ്ടെത്തുന്നത്. ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ മനംനൊന്ത് അമര്‍ഷം ഉള്ളിലൊതുക്കി കഴിയുകയായിരുന്ന ജാനുവിന് ഗീതാനന്ദന്‍ നല്ല കൂട്ടായി. അങ്ങിനെ 1999ല്‍ ഗീതാനന്ദന്‍ വീണ്ടും ആദിവാസികളെ സംഘടിപ്പിച്ച് രംഗത്തത്തിെ.

കണ്ണൂര്‍ ജില്ലയിലെ തിരുവോണപ്പുറത്ത് ഭൂമി കയ്യേറിക്കൊണ്ട് നടത്തിയ സമരത്തോടെയായിരുന്നു തുടക്കം. 2001ല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കുടില്‍കെട്ടി നടത്തിയ സമരത്തിലും അണിയറയില്‍ ഗീതാനന്ദനായിരുന്നു.

ഈയിടെ കണ്ണൂര്‍ ആറളം ഫാമിലെ കൈതക്കൊല്ലി കോളനിയില്‍ ഗോത്ര പൂജ വഴി ആദിവാസികളെ മുഴുവന്‍ ജാനുവിന് പിന്നില്‍ അണിനിരത്താന്‍ തന്ത്രം ഉണ്ടാക്കിയതും ഗീതാനന്ദന്‍ തന്നെ. ഇത് മുത്തങ്ങ ഓപ്പറേഷനുള്ള ഡ്രസ് റിഹേഴ്സലായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തല്‍.

ജീവിതത്തില്‍ ഇതുവരെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് നേതാക്കളുമായി ഗീതാനന്ദന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് നക്സലൈറ്റുകളായ ഗീതാനന്ദന്റെ സുഹൃത്തുക്കള്‍ പറയുന്നു. പക്ഷെ ആന്ധ്രയിലെ വനാന്തരങ്ങളില്‍ ഭീകരസംഘടനയായി വാഴുന്ന പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന് രൂപം നല്‍കിയ കൊണ്ടപ്പള്ളി സീതാരാമയ്യയാണ് ഗീതാനന്ദന്‍ മനസ്സില്‍ ആരാധിക്കുന്ന ഗുരു.

വത്സലയാണ് ഭാര്യ. രണ്ട് മക്കള്‍. അശ്വിനി, അഭിനാത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X