Get Updates
Get notified of breaking news, exclusive insights, and must-see stories!

വത്സലശങ്കറുടെ സ്വപ്നങ്ങള്‍

ഭര്‍ത്താവ് ചന്ദ്രശേഖറിനോടൊപ്പമാണ് വത്സല അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നത്. യുഎസ് സെനറ്റ് സാങ്കേതികവിദ്യാ വികസന വിഭാഗത്തില്‍ സോഫ്റ്റ്വേര്‍ ക്വാളിറ്റി അഷ്വറന്‍സ് പ്രൊജക്ട് ലീഡറായി വത്സല നിയമിതയായി. അമേരിക്കയില്‍ ഇത്തമൊരു ദൗത്യത്തിന് നിയോഗിക്കപ്പെടുന്ന ആദ്യത്തെ മലയാളിയായിരിക്കും വത്സല.

കേരള അസോസിയേഷന്‍ ഒഫ് ഗ്രേറ്റര്‍ വാഷിംഗ്ടണില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വത്സല. വത്സലയുടെ മക്കളായ മാലിനിയും സോണിയയും ഭരതനാട്യത്തില്‍ പ്രാവീണ്യം ലഭിച്ചവരാണ്. ഇരുവരും ഒട്ടേറെ കലാപരിപാടികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

തന്റെ നാടിന്റെ സമ്പന്ന സംസ്കാരത്തിന് പ്രചാരം നല്‍കുക എന്ന ദൗത്യമാണ് വത്സലയുടേത്. വത്സല പറയുന്നു: ഞാനെപ്പോഴും എന്റെ കുട്ടികളോട് പറയാറുണ്ട്, ഇന്ത്യ ഒരു പാവപ്പെട്ടതും വികസ്വരവുമായ രാജ്യവുമായിരിക്കാം. എന്നാല്‍ സാംസ്കാരികമായ സമ്പന്നതയില്‍ നാം ആരുടെയും പിന്നിലല്ല.

കേരളത്തിന്റെ തനത് സാംസ്കാരിക സവിശേഷതകള്‍ പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വത്സല ഉഷസ് രൂപീകരിക്കുന്നത്. കേരളീയമായ കലാപരിപാടികള്‍ക്ക് വേദിയൊരുക്കുകയാണ് ഉഷസ് ചെയ്യുന്നത്.

അമേരിക്കയിലെ കേരളീയരുടെ ജീവിതത്തെ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു ടെലിവിഷന്‍ പരിപാടി ഒരുക്കാന്‍ ഉഷസ് തീരുമാനിക്കുന്നത്. അമേരിക്കയിലെ കേരളീയരുടെ ജീവിതം അപഗ്രഥിച്ചതിന് ശേഷമാണ് അമേരിക്കന്‍ ഡ്രീംസ് എന്ന പരമ്പരയ്ക്ക് രൂപം നല്‍കുന്നത്.

ഷാജിയെം സംവിധാനം ചെയ്യുന്ന അമേരിക്കന്‍ ഡ്രീംസില്‍ പത്മിനി, ഗീത, രവി വള്ളത്തോള്‍, മല്ലിക സുകുമാരന്‍ തുടങ്ങിയ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. പരമ്പര പ്രക്ഷേപണം ചെയ്യുന്നതിന് സാങ്കേതികമായ ചില തടസങ്ങളുണ്ടായെങ്കിലും വത്സലാശങ്കറുടെ ശ്രമം മൂലമാണ് ഈ പരമ്പര യാഥാര്‍ഥ്യമായത്. എല്ലാ ഞായറാഴ്ചയുമാണ് ഈ സീരിയല്‍ ഏഷ്യാനേറ്റ് സംപ്രേഷണം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+