സിക്കന്ദര്‍ : ബിജെപിയുടെ വെളിച്ചം
ബിജെപി അനിശ്ചിതത്വങ്ങളിലും വിവാദക്കൊടുങ്കാറ്റിലും മുസ്ലിം സമുദായത്തിന്റെ വെറുപ്പിലും ആടിയുലഞ്ഞപ്പോഴൊക്കെ രക്ഷനായി, വഴിവിളക്കായി സിക്കന്ദര്‍ ഭക്ത് നിലകൊണ്ടു.
ദില്ലിയില്‍ 1918 ആഗസ്ത് 24നായിരുന്നു സിക്കന്ദര്‍ ഭക്തിന്റെ ജനനം. ദില്ലി യൂണിവേഴ്സിറ്റിയില്‍ നിന്നും ശാസ്ത്രത്തില്‍ ബിരുദം നേടി. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചിരുന്ന ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം കോണ്‍ഗ്രസിലൂടെയായിരുന്നു. സാധാരണ കോണ്‍ഗ്രസ് അംഗമായി വന്ന അദ്ദേഹം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി. 1969 മുതല്‍ 1977 വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് 18 മാസം ജയിലിലായിരുന്നു. പിന്നീട് അദ്ദേഹം ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നു. വൈകാതെ ബിജെപിയില്‍ എത്തി. ബിജെപിയില്‍ ദേശീയ വൈസ് പ്രസിഡന്റ്, ട്രഷറര്‍, കേന്ദ്രമന്ത്രി എന്നീ പദവികള്‍ വഹിച്ചു.
1977ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ ഹൗസിംഗ് ആന്റ് റീഹാബിലിറ്റേഷന്‍ മന്ത്രിയായിരുന്നു. 1982 മുതല്‍ 1993 വരെ ബിജെപിയുടെ വൈസ് പ്രസിഡന്റായിരുന്നു. 1980ല്‍ ബിജെപി ജനറല്‍ സെക്രട്ടറിയായി. 1977 മുതല്‍ 79 വരെ ആറാം ലോക്സഭയിലും 1990 മുതല്‍ 2002 ഏപ്രില്‍ വരെ രാജ്യസഭയിലും അംഗമായി.
1996ല്‍ വിദേശകാര്യ-നഗരാകാര്യ തൊഴില്‍ മന്ത്രിയായിരുന്നു. 1998 മുതല്‍ 1999 വരെ വ്യവസായമന്ത്രി, 1992ല്‍ രാജ്യസഭയില്‍ പ്രതിപക്ഷനേതാവ്, 2000ല്‍ പത്മ വിഭൂഷണ്‍ ലഭിച്ചു. ശാസ്ത്രീയസംഗീതം, സ്പോര്‍ട്സ്, ഉറുദു കവിത എന്നിവ അദ്ദേഹത്തിന്റെ വിനോദങ്ങളാണ്. രാജ് എസ്. ഭക്താണ് ഭാര്യ. രണ്ട് മക്കളുണ്ട്.












Click it and Unblock the Notifications