സോണിയയുടെ പടയോട്ടം...
സോണിയയെ പ്രധാനമന്ത്രിപദത്തില്‍ നിന്നും അകറ്റാന്‍ ബിജെപിയും കൂട്ടരും എണ്ണമറ്റ വിമര്‍ശനങ്ങളാണ് നിരത്തിയത്. സോണിയയ്ക്ക് ഹിന്ദി അറിയില്ലെന്നതായിരുന്നു ആദ്യത്തെ പരാതി. അവരുടെ ഹിന്ദി ഉച്ചാരണം മോശമാണെന്നതായി പിന്നീടുള്ള വിമര്‍ശനം. വിദേശത്ത് ജനിച്ച ഒരാളെ പ്രധാനമന്ത്രിയാക്കരുതെന്ന സന്ദേശം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബിജെപി നല്‍കിയതാണ്. പക്ഷെ ഇന്ത്യയുടെ രാഷ്ട്രീയവിധി മറ്റൊന്നായിരുന്നു. കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും, ഭൂരിപക്ഷത്തിന്റെ തൊട്ടരികിലേക്ക് കോണ്‍ഗ്രസിനെ നയിച്ച ജനങ്ങള്‍ ബിജെപിയുടെ ഈ വിമര്‍ശനങ്ങള്‍ തള്ളിക്കളയുകയായിരുന്നു.
സാധാരണക്കാരന്റെ പാര്‍ട്ടിയും രാഷ്ട്രീയവുമാണ് തന്റേത് എന്ന സന്ദേശത്തിലൂടെ ഇന്ത്യയിലെ പാവപ്പെട്ടവരുടെ പ്രതീക്ഷയാവാന്‍ സോണിയയ്ക്ക് കഴിഞ്ഞു. 543 അംഗങ്ങളുള്ള ലോക്സഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി കോണ്‍ഗ്രസിനെ മാറ്റിയെന്നത് ചെറിയ നേട്ടമല്ല.
1968ല്‍ രാജീവ്ഗാന്ധിയുടെ ഭാര്യയായി ഇന്ത്യയിലെത്തിയ സോണിയ കുടുംബജീവിതത്തിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞ മരുമകളായിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ മരണവും പിന്നീട് രാജീവ് ഗാന്ധിയുടെ മരണവും ബോഫോഴ്സിന്റെ പേരിലുള്ള ബിജെപിയുടെ വേട്ടയാടലും കൂടിയായപ്പോള്‍ സോണിയഗാന്ധി ജീവിതത്തില്‍ ഒരു അഗ്നിപഥത്തിലൂടെ കടന്നുപോവുകയായിരുന്നു.
അനുഭവത്തിന്റെ തീച്ചൂളയില്‍ ഉരുകിയ അവര്‍ മറ്റൊരാളായി മാറുകയായിരുന്നു. വീട്ടിന്റെ അകത്തളങ്ങളില്‍ നിന്ന് പുറത്തേയ്ക്ക് വന്ന് ജനനേതാവായി ഉയരാന്‍ പിന്നെ അധികം വൈകിയില്ല. കോണ്‍ഗ്രസിന്റെ അധ്യക്ഷപദം സീതാറാം കേസരിയില്‍ നിന്ന് പിടിച്ചുവാങ്ങിക്കൊണ്ട് അവര്‍ അധികാരരാഷ്ട്രീയത്തിലേക്ക് ധീരതയോടെ ചുവടുവച്ചു. ഒപ്പം മുന്‍ പ്രധാനമന്ത്രിയായ നരസിഹ റാവുവിനെ പാര്‍ട്ടിയില്‍ അപ്രസക്തനാക്കുകയും ചെയ്തു.
സാരികൊണ്ട് തലപുതച്ച്, ചുറുചുറുക്കോടെ പ്രസംഗവേദികളിലേക്ക് ഓടിക്കയറുന്ന സോണിയയെ രാഷ്ട്രീയത്തിലെ ഉരുക്കുവനിതയായ ഇന്ദിരാഗാന്ധിയോടാണ് റായ്ബറേലിയെ ജനം ഉപമിച്ചത്. അതു തന്നെയായിരുന്നു സോണിയയുടെ മോഹവും. ഗാന്ധി കുടുംബത്തിന്റെ അടുത്ത പിന്മുറക്കാരിയായി ഇന്ത്യക്കാരുടെ ഹൃദയത്തില്‍ കുടിയേറുക. കരുത്തയായ ഇന്ദിരയുടെ തല്‍സ്വരൂപത്തിലേക്ക് മാറാന്‍ പാകത്തിലുള്ള വേഷവും ശരീരചലനങ്ങളും സോണിയ സ്വായത്തമാക്കി. ഗാന്ധികുടുംബത്തിന്റെ താരമൂല്യം തന്നെയാണ് അധികാരത്തിലേക്ക് വഴിയൊരുക്കുകയുള്ളൂ എന്ന് സോണിയയ്ക്ക് അറിയാമായിരുന്നു.
അകത്തളത്തിലിരുന്നായാലും രാഷ്ട്രീയം കണ്ട അവര്‍ക്ക് ഇന്ത്യയുടെ ആത്മാവ് കിടക്കുന്നത് ഒരു പിടി ചോറിലാണെന്ന് അറിയാമായിരുന്നു. വിശപ്പ്, തൊഴിലില്ലായ്മ- ഇന്ത്യയുടെ പ്രശ്നങ്ങള്‍ ഇപ്പോഴും ഈ അടിസ്ഥാനആവശ്യങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് സോണിയ മനസ്സിലാക്കി. 2004 ഏപ്രില്‍ - മേയ് മാസങ്ങളില്‍ നടന്ന ലോക് സഭാ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപി ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തെ സാധാരണക്കാരന്റെ കോണ്‍ഗ്രസ് എന്ന മുദ്രാവാക്യത്തിലൂടെ സോണിയ തിരിച്ചടിച്ചത് ഈ അറിവില്‍ നിന്നാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ ഹൃദയത്തില്‍ ഇടംകണ്ടെത്തുന്ന തരത്തിലുള്ള സോണിയയുടെ പ്രസംഗവും പ്രവര്‍ത്തനവും ഇന്ത്യയുടെ ഗ്രാമങ്ങള്‍ അംഗീകരിയ്ക്കുകയായിരുന്നു. അതിന് തെളിവായിരുന്നു ബിജെപിയുടെ ഈ പതനം.
1
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications