Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലൂടെ...

ഉമ്മന്‍ ചാണ്ടിയുടെ പൊതു ജിവിതത്തെയും സ്വകാര്യ ജീവിതത്തെയും കുറിച്ച് ചില വിവരങ്ങള്‍.

1943 ഒക്ടോബര്‍ 31: പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബിചാണ്ടിയുടെയും മകനായി ജനനം.

1958: ഒരണ സമരത്തിലൂടെ കെ.എസ്.യു.വില്‍ തുടക്കം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ യൂണിറ്റ് പ്രസിഡന്റായി.

1965: കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി (പ്രസിഡന്റായിരുന്നത് എ.കെ. ആന്റണി).

1967: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്.

1969: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്.

1970: പുതുപ്പള്ളിയില്‍നിന്ന് ആദ്യമായി നിയമസഭയിലേക്ക്. അന്നുമുതല്‍ പുതുപ്പള്ളിയില്‍നിന്നുള്ള എം.എല്‍.എ.

1971: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു.

1977: സംസ്ഥാന തൊഴില്‍മന്ത്രി. തൊഴിലില്ലായ്മാവേതനം നടപ്പാക്കുന്നു.

1981: കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി. പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം പരിഷ്കരണത്തിലുടെ വീണ്ടും ശ്രദ്ധേയനാകുന്നു.

1982: ഐക്യജനാധിപത്യമുന്നണി കണ്‍വീനര്‍.

1991: സംസ്ഥാന ധനമന്ത്രിയായി സത്യപ്രതിജ്ഞ.

1994: കരുണാകരനെ വെല്ലുവിളിച്ച് രാജി.

1995: നിയമസഭാ പ്രവേശനത്തിന്റെ രജതജൂബിലി.

2001: വീണ്ടും യു.ഡി.എഫ്. കണ്‍വീനര്‍. മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരം.

2004 ആഗസ്ത് 30: മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നു. 34ാം വയസ്സില്‍ തൊഴില്‍ മന്ത്രിയായിരിയ്ക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടി കരുവാറ്റ കുഴിത്താറ്റില്‍ എബ്രഹാമിന്റെ മകള്‍ മറിയാമ്മയെ കല്യാണം കഴിച്ചത്. കാനറ ബാങ്കില്‍ ഓഫീസറാണ് മറിയാമ്മ.

മക്കളില്‍ അച്ചുഉമ്മനും ചാണ്ടി ഉമ്മനും ഉമ്മന്‍ ചാണ്ടിയുടെ വഴിയേയാണ്. എട്ടുവര്‍ഷമായി കെ.എസ്.യു.വില്‍ സജീവപ്രവര്‍ത്തകയായ അച്ചു പ്രൈമറിപഠനകാലത്ത് ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയാണ് രാഷ്ട്രീയത്തിലെത്തിയത്. കെ.എസ്.യു.വിന്റെ വേദികളില്‍ തീപ്പൊരിയായി തിളങ്ങുന്ന ഈ എം.ബി.എ.ക്കാരി ഫാഷന്‍ഡിസൈനര്‍ കൂടിയാണ്.

സോണിയാഗാന്ധിയുടെ തിരുവനന്തപുരം തിരഞ്ഞെടുപ്പ് പര്യടനവേളയിലാണ് ചാണ്ടി ഉമ്മന്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. 2004 ഓഗസ്റ് 29 ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ സോണിയയെക്കാണാന്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം ഖദറിട്ടുവന്ന ചാണ്ടിഉമ്മന്‍ ഡല്‍ഹി സെന്റ് സ്റീഫന്‍സില്‍ ബി.എ. ചരിത്രവിദ്യാര്‍ഥിയാണ്.

ഉമ്മന്‍ചാണ്ടിയുടെ മൂത്തമകള്‍ മറിയം വിവാഹിതയാണ്. മുത്തൂറ്റ് കുടുംബത്തിലെ റിക്കിമാത്യുവാണ് ഭര്‍ത്താവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+