ഇന്ത്യയെ സ്‌നേഹിച്ച മീര ബെന്‍
സ്വന്തമല്ലാത്ത ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുക. സ്വന്തം രാജ്യത്തേക്കാളേറെ ആ രാജ്യത്തെ സ്‌നേഹിക്കുക. സ്വന്തം രാജ്യത്തേക്കാള്‍ അടുപ്പം തനിക്കിവിടത്തോടാണെന്ന് ഉറക്കെ പ്രഖ്യാപിക്കുക. ഇതൊക്കെ മീരാ ബെന്‍ എന്ന വനിതയ്‌ക്ക് മാത്രം കഴിയുന്നതായിരുന്നു.
മീര ബെന്നിനെ അറിയില്ലേ. ഇംഗ്ലണ്ടിലെ ഒരു പ്രമുഖ പ്രഭുകുടുംബത്തില്‍ ജനിച്ച മെഡ്‌ലീന്‍ സ്ലേദ് ആണ് പില്‍ക്കാലത്ത് ഇന്ത്യയുടെ സ്വന്തം മീര ബെന്‍ ആയിമാറിയത്. 1892ലാണ് മെഡ്‌ലീന്‍ ജനിച്ചത്.
ചെറുപ്പത്തില്‍ത്തന്നെ ഭാഷാ പഠനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന മെഡ്‌ലീന ചുരുങ്ങിയ കാലം കൊണ്ട് ഫ്രഞ്ച്, ജന്‍മ്മന്‍, ഈജിപ്‌ഷ്യന്‍ ഭാഷകള്‍ വശത്താക്കിയിരുന്നു. അക്കങ്ങളെയും കണക്കിനെയും വെറുത്ത അവര്‍ കോളെജ് പഠനകാലത്ത് തിരഞ്ഞെടുത്തത് സസ്യശാസ്‌ത്രവും, ശരീര ശാസ്‌ത്രവുമായിരുന്നു. പക്ഷികളോടും, വൃക്ഷ ലതാദികളോടും മീര ബെന്നിന് അതിരറ്റ സ്‌നേഹമായിരുന്നു.
ആറടി ഉയരമുണ്ടായിരുന്ന മീര ബെന്‍ കാഴ്‌ചയ്‌ക്ക് അതീവ സുന്ദരിയായിരുന്നു. നീളമുള്ള മൂക്കം വിശാലമായ കണ്ണുകളും ആരെയും മോഹിപ്പിക്കുന്നതായിരുന്നു. യൗവ്വനത്തില്‍ ഒട്ടേറെ പുരുഷന്മാര്‍ മെഡ്‌ലീനയെ പ്രണയിയാക്കാന്‍ ആഗ്രഹിച്ചു. പക്ഷേ പ്രണയത്തിലൊന്നും മെഡ്‌ലീനയ്‌ക്ക് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല.
മാത്രമല്ല പടിഞ്ഞാറന്‍ സംസ്‌കാരവും മീരയ്‌ക്ക് ഇഷ്ടമില്ലായിരുന്നുവെന്ന് അവരുടെ ജീവചരിത്ര പുസ്‌കതത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെയായിരിക്കണം ഇംഗ്ലണ്ടില്‍ എനിക്ക് വൈദേശികത്വം അനുഭവപ്പെടുന്നുവെന്നും എന്റെ രാജ്യം ഇന്ത്യയാണെന്നും മീര ബെന്‍ പറഞ്ഞത്.
ഫ്രഞ്ച് എഴുത്തുകാരനായ റോമൈന്‍ റോളന്‍സിന്റെ മഹാത്മാഗാന്ധി എന്ന പുസ്‌തകം വായിക്കാനിടയതാണ് മെഡ്‌ലീനയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അതിലൂടെയാണ് ഇവര്‍ ഗാന്ധിജിയെന്ന വ്യക്തിയെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്‌ഥാനത്തെയും കുറിച്ച് അറിയുന്നത്. ഗാന്ധിജിയെയും ഇന്ത്യയെയും കുറിച്ചുള്ള കഥകള്‍ അവരെ സ്വാധീനിച്ചു. അവസാനം അവര്‍ ഇന്ത്യയിലേയ്‌ക്ക് തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications