കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതി ബസു ബംഗാള്‍ രാഷ്ട്രീയത്തില്‍

  • By Staff
Google Oneindia Malayalam News

Jyoti Basu
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനവുമായി ലണ്ടനില്‍ നിന്നുള്ള ബസുവിന്റെ വരവ് കുടുംബാംഗങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ആ വര്‍ഷം ജനവരി 20ന് ബസു ബസന്തി ഘോഷിനെ വിവാഹം കഴിച്ചു. ജനുവരി 20ന് ബസന്തി ഘോഷിനെ ജീവിതസഖിയാക്കി, എന്നാല്‍ രണ്ടുവര്‍ഷത്തിന് ശേഷം അവര്‍ മരിച്ചു.

1940ല്‍ സിപിഐയെ നിയമവിരുദ്ധമായി ഭരണകൂടം പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് ബസു പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ടു. ഒളിവില്‍ കഴിയുകയായിരുന്ന നേതാക്കള്‍ക്ക് സുരക്ഷയേര്‍പ്പെടുത്താനും അവര്‍ക്ക് സഹായങ്ങള്‍ ചെയ്യാനും പാര്‍ട്ടി ബസുവിനെ ചുമതലപ്പെടുത്തി. സാഹസികമെന്ന് വിളിയ്ക്കാവുന്ന അക്കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലൂടെ ബസു സംഘടനാതലത്തില്‍ സര്‍വസ്വീകാര്യനായി. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ ലീഗല്‍ കോണ്‍ഫറന്‍സില്‍ ജ്യോതിബസു പ്രൊവിന്‍ഷ്യല്‍ കമ്മിറ്റി ഓര്‍ഗനൈസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ബംഗാള്‍-അസം റെയില്‍വെ വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി ആയിരുന്ന ബസുവിനെ 1944ല്‍ റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തി. 1946ല്‍ വര്‍ഗീയ കലാപക്കാലത്ത് ബെളിയാഘട്ടയിലെത്തിയ ഗാന്ധിജിയെ ബസു നേരില്‍ക്കണ്ട് ചര്‍ച്ച നടത്തി.

1946ല്‍ ബംഗാള്‍ നിയമസഭയിലേയ്ക്ക് ബസു തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 26 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം നിയമസഭാംഗമായി. 1948ല്‍ ബസു കമല്‍ ബസുവിനെ വിവാഹം കഴിച്ചു. കമല്‍ ബസു 1951 ആഗസ്ത് 31ന് ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കുശേഷം ഈ കുട്ടി മരിച്ചു. ഈ കുട്ടി മരിച്ചു. 1952ല്‍ ബസുവിന് ഒരു ആണ്‍കുട്ടി ജനിച്ചു.

1953ല്‍ ബസു സിപിഐ സംസ്ഥാന സെക്രട്ടറിയായി. 1954ല്‍ മധുരൈയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ബസു കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1964ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അരോപിച്ച മറ്റ് 31 പേര്‍ക്കൊപ്പം സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ബസു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎം രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിയ്ക്കുകയും തുടക്കത്തില്‍ തന്നെ പിബി അംഗമാവുകയും ചെയ്തു. സിഐടിയു രൂപവത്കരിച്ചപ്പോള്‍ ദേശീയ വൈസ് പ്രസിഡന്റുമാരിലൊരാളായി ജ്യോതിബസു തിരഞ്ഞെടുക്കപ്പെട്ടു.

1967ല്‍ ബസു ബംഗാള്‍ ഉപമുഖ്യമന്ത്രിയായി. 1969ലെ തിരഞ്ഞെടുപ്പിനുശേഷം ബസു വീണ്ടും ഉപമുഖ്യമന്ത്രിയായി. 1977ല്‍ സത്ഗാച്ചിയ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ പക്കല്‍ നിന്ന് അധികാരത്തിന്റെ ചെങ്കോല്‍ പിടിച്ചുവാങ്ങി റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ കയറിയ ബസുവിനെ അവിടെ നിന്ന് താഴെയിറക്കാന്‍ പല തന്ത്രങ്ങളും ഉപയോഗിച്ചെങ്കിലും കോണ്‍ഗ്രസിന് അതിന് കഴിഞ്ഞില്ല. പിന്നീട് തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ ജയിച്ച് 2000 നവംബര്‍ മൂന്ന് വരെ ആ പദവിയില്‍ തുടര്‍ന്ന ബസു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പല പുതിയ റെക്കാര്‍ഡുകളും കുറിച്ചു.

ഏറ്റവും കൂടുതല്‍കാലം 23 വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വഹിച്ച ആള്‍ ജ്യോതിബസുവാണ്. 1996ല്‍ കോണ്‍ഗ്രസ് ബി.ജെ.പി ഇതര കക്ഷികള്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചപ്പോള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് സര്‍വസമ്മതമായി നിര്‍ദ്ദേശിക്കപ്പെട്ടത് ജ്യോതിബസുവിന്റെ പേരായിരുന്നു. എന്നാല്‍ സിപിഎം കേന്ദ്രകമ്മിറ്റി ആ നിര്‍ദ്ദേശം അംഗീകരിച്ചില്ല. ചരിത്രപരമായ വിഡ്ഢിത്തമെന്നായിരുന്നു ആ തീരുമാനത്തെ ബസു വിശേഷിപ്പിച്ചത്. തനിയ്ക്ക് ഉള്‍ക്കൊള്ളാനാവാത്ത പാര്‍ട്ടി തീരുമാനങ്ങളെ സൗമ്യമായി എതിര്‍ക്കുകയും എന്നാല്‍ അതോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന ബസുവിന്റെ രാഷ്ട്രീയ ശൈലിയ്ക്ക് ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായാണ് അത് വിലയിരുത്തപ്പെടുന്നത്.

2000 ല്‍ അനാരോഗ്യത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ ബസു 2005ല്‍ 18ാം പാര്‍ട്ടി കോണ്‍ഗ്രസില്‍
പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. 2006 സെപ്റ്റംബര്‍ 13നും ബസു ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ പാര്‍ട്ടിക്ക് ബസുവിനെ ഇപ്പോഴും ആവശ്യമുണ്ടെന്നായിരുന്നു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇതിനു നല്‍കിയ മറുപടി. 2008ല്‍ പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് ഈ തീരുമാനം പുനഃപരിശോധിക്കുകയും ബസുവിന്റെ ആവശ്യം അംഗീകരിച്ച് അദ്ദേഹത്തിനു വിശ്രമം അനുവദിക്കുകയും ചെയ്തു. പിന്നീട് പ്രത്യേക ക്ഷണിതാവ് എന്ന നിലയിലാണെങ്കിലും പൊളിറ്റ് ബ്യൂറോയിലെ 45 വര്‍ഷക്കാലം തുടര്‍ന്ന ബസു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടങ്ങളുമായാണ് വിടവാങ്ങുന്നത്.
മുന്‍ പേജില്‍

വംഗജ്യോതി അണയുമ്പോള്‍വംഗജ്യോതി അണയുമ്പോള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X