• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആത്മീയഗുരു സത്യസായി ബാബ

  • By Lakshmi

ആത്മായാചാര്യനായിരുന്ന ഷിര്‍ദ്ദിയിലെ സായി ബാബയുടെ പിന്‍ഗാമിയായി കരുതിപ്പോരുന്ന പുട്ടപര്‍ത്തിയിലെ സായി ബാബയെ ആരാധിക്കുന്നവര്‍ ഇന്ത്യയ്ക്കും പുറത്തുമായി ഒട്ടേറെയുണ്ട്. പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തില്‍ സായി ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് കണക്കില്ല. ആത്മീയാചാര്യന്‍ എന്ന പരിവേഷത്തിനൊപ്പം തന്നെ പാവപ്പെട്ടവരോട് അളവില്ലാതെ കരുണകാണിയ്ക്കുന്നയാളെന്ന നിലയിലും ബാബയ്ക്ക് ആരാധകര്‍ ഏറെയാണ്.

1926 നവംബര്‍ 23ന് ആന്ധ്രയിലെ പുട്ടപര്‍ത്തിയെന്ന ഗ്രാമത്തിലാണ് ഇപ്പോള്‍ സത്യ സായ് ബാബയെന്ന് ഭക്തര്‍ വിളിക്കുന്ന സത്യനാരായണ രാജു ജനിച്ചത്. വളരെ കുഞ്ഞിലേ തന്നെ അസാധാരണമായ ബുദ്ധിശക്തിയായിരുന്നു രാജുവെന്നകുട്ടി കാണിച്ചിരുന്നത്. അതിനൊപ്പം തന്നെ അദ്ദേഹത്തിന് പാവപ്പെട്ടവരോട് ഏറെ അനുകമ്പയുമുണ്ടായിരുന്നു. എഴുത്ത്, നാടകം, സംഗീതം തുടങ്ങിയ വിഷയങ്ങളില്‍ അസാമാന്യമായ കഴിവ് കാണിച്ച ഈ കുട്ടി അമാനുഷികമായ കഴിവുകളും കാണിച്ചിരുന്നുവത്രേ.

1940ല്‍ എട്ടുവയസ്സുള്ളപ്പോള്‍ രാജുവിന് ഒരു കരിന്തേള്‍ ദംശനം ഏറ്റു. തുടര്‍ന്ന് ഏറെനാള്‍ അബോധാവസ്ഥയില്‍ കഴിയുകയും ചെയ്തു. പിന്നീട് ബോധം തിരിച്ചുവന്നശേഷം രാജുവിന്റെ സ്വാഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങുകയായിരുന്നു. പലസമയത്തും രാജു നിശബ്ദനായിരുന്നു ചിന്തകളില്‍ മുഴുകമായിരുന്നുവത്രേ.

ഒപ്പം തന്നെ സംസ്‌കൃതത്തില്‍ ജ്ഞാനിയല്ലാത്ത രാജു സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലുകയും മറ്റും ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് രാജുവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഹിസ്റ്റീരിയയാണെന്ന് വിധിയെഴുതി. ജ്യേഷ്ഠനൊപ്പം താമസിച്ചിരുന്ന രാജുവിനെ മാതാപിതാക്കള്‍ പുട്ടപര്‍ത്തിയിലെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. രാജുവിന്റെ സ്വഭാവവ്യതിയാനത്തിന് പരിഹാരം തേടി അവര്‍ ഡോക്ടര്‍മാരെയും ജ്യോതിഷികളെയുമെല്ലാം മാറിമാറി സമീപിച്ചു.

ഏതാനും മാസങ്ങള്‍കൊണ്ട് തീര്‍ത്തും അമാനുഷമായ പലകാര്യങ്ങളും രാജു ചെയ്തുതുടങ്ങി. പിന്നാലെ താന്‍ സായ്ബാബയാണെന്നും രാജു പ്രഖ്യാപിച്ചു. ഷിര്‍ദ്ദിയിലെ ബാബയുടെ പിന്‍ഗാമിയാണ്താനെന്നായിരുന്നു രാജു പറഞ്ഞത്. രാജു ജനിക്കുന്നതിന് എട്ടുവര്‍ഷം മുമ്പാണ് ഷിര്‍ദ്ദിയിലെ സായ് ബാബ മരിച്ചത്.

പിന്നീടങ്ങോട്ട് രാജു സത്യസായ് ബാബയെന്ന് അറിയപ്പെടുകയായിരുന്നു. 1994ല്‍ പുട്ടപര്‍ത്തിയില്‍ അദ്ദേഹം ഒരു മന്ദിരം നിര്‍മ്മിക്കുകയും അവിടെ ആരാധന തുടങ്ങുകയും ചെയ്തു. പിന്നീട് 1948ലാണ് ഇന്നത്തെ പ്രശാന്തിനിലയം എന്ന ആശ്രമത്തിന്റെപണികള്‍ തുടങ്ങിയത്.

ഇതിനുള്ളില്‍ സായ് ബാബയില്‍ ആകൃഷ്ടരായി ഒട്ടേറെ ജനങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിത്തുടങ്ങിയിരുന്നു പാവങ്ങള്‍ക്കുവേണ്ടിയുള്ള സഹായങ്ങളാണ് സായ് ബാബയെ കൂടുതല്‍ ജനകീയനാക്കിയത്. ഇതിനിടെ അദ്ദേഹം പല വട്ടം തീര്‍ത്ഥാടനങ്ങള്‍ നടത്തി. ഇതോടെ കൂടുതല്‍ അനുയായികളെ ലഭിക്കുകയും ചെയ്തു. പാവപ്പെട്ടവര്‍ക്കായി അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തുടങ്ങി. ഇന്ന് ഇന്ത്യയ്ക്കത്തും പുറത്തും സായ് ബാബഭക്തര്‍ ഒട്ടനവധിയുണ്ട്. ഒപ്പം സായ് ബാബ ട്രസ്റ്റിന്റെ സ്ഥാപനങ്ങളും.

ഞാന്‍ ദൈവമാണ് ഒപ്പം നിങ്ങളും ദൈവമാണ്, എനിയ്ക്കും നിങ്ങള്‍ക്കുമിടയിലുള്ള ഏക വ്യത്യാസം ഞാനീക്കാര്യം തിരിച്ചറിയുന്നുവെന്നതും നിങ്ങളിക്കാര്യം തിരിച്ചറിയുന്നില്ലെന്നതുമാണ്- ഇതാണ് ബാബയുടെ വചനം.

സത്യ സായി സംഘടനയുടെ കണക്കനുസരിച്ച് ഇന്ന് ഏതാണ്ട് 1500ഓളം സായി സംഘടനകള്‍ ലോകമെമ്പാടുമുണ്ട്. ശ്രീ സത്യ സായി ബാബ ഷിര്‍ദ്ദിയിലെ സായി ബാബയുടെ അവതാരമാണെന്ന് പരക്കെ വിശ്വസിച്ചുപോരുകയും ചെയ്യുന്നു. ഇന്നു ഏതാണ്ട് 8 കോടിയിലധികം സായി ഭക്തര്‍ ലോകത്തെമ്പാടുമായിട്ടുണ്ട്. നൂറുകോടിയോളം വരുന്ന സ്വത്തുക്കളാണ് ഇന്ന് സത്യ സായി ട്രിസ്റ്റിന് കീഴിലുള്ളത്.

English summary
Sri Sathya Sai Baba was born as Sathyanarayana Raju on November 23, 1926 in the village of Puttaparthi, in the state of Andhra Pradesh in South India. Today, millions of devotees from all over the world, professing various faiths, and hailing from various walks of life worship Him as an ‘Avatar’, and an incarnation of the Sai Baba of Shirdi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more