Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗിന് ഇപ്പോഴും വിഭജനകാലത്തെ മാനസികാവസ്ഥ; രൂക്ഷ വിമര്‍ശനവുമായി കുമ്മനം...

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിഭജനകാലത്തെ അതേ മാനസികാവസ്ഥയാണ് ഇപ്പോഴും മുസ്ലീം ലീഗിനുള്ളതെന്ന് കുമ്മനം തുറന്നടിച്ചു. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത് വന്നതോടെയാണ് കുമ്മനത്തിന്റെ പ്രതികരണം.

സിവില്‍ നിയമങ്ങള്‍ ഏകീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ രാജ്യ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നവരാണ്. ഭരണഘടന അനുശാസിക്കുന്ന ഒരു കാര്യം നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കാനേ പാടില്ല എന്ന് പറയുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാണ്.

 kummanamrajasekaharan

ഇപ്പോഴും വിഭജന കാലത്തെ അതേ മാനസികാവസ്ഥയിലാണ് മുസ്ലീംലീഗ് എന്നാണ് അവരുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാമെന്നും കുമ്മനം പ്രസ്താവനയില്‍ ആരോപിച്ചു.

സിവില്‍ നിയങ്ങള്‍ ഒരുപോലെ ആക്കുക എന്നാല്‍ ഹിന്ദു നിയമങ്ങള്‍ രാജ്യത്തെ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുക എന്നല്ല. മറിച്ച് രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കുന്ന നിയമങ്ങള്‍ ഒഴിവാക്കലാണ്. ഏത് മതത്തിലും ഇത്തരം നിയമങ്ങള്‍ ഉണ്ടങ്കില്‍ ഒഴിവാക്കേണ്ടത് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്റെ ചുമതലയാണ്. ഇതിന് മതത്തിന്റെ നിറം നല്‍കുന്നത് പിന്തിരിപ്പന്‍ ചിന്താഗതിയാണ്. സമൂഹത്തിന്റ പുരോഗതി ആഗ്രഹിക്കുന്ന ഒരാള്‍ക്കും സിവില്‍ നിയമ പരിഷ്‌കാരങ്ങളെ എതിര്‍ക്കാനാവില്ലെന്നും കുമ്മനം പറയുന്നു.

ആധുനിക കാലത്തിന് ചേരാത്ത നിയമങ്ങള്‍ ഏത് വിശ്വാസത്തിന്റെ പേരിലായാലും അംഗീകരിക്കുന്നത് പുരോഗമനമല്ല എന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടവര്‍ അതിന് തുനിയാത്തത് ഖേദകരമാണ്. മതത്തിന്റെ പേരില്‍ സമൂഹത്തെ വിഭജിക്കാന്‍ ആഹ്വാനം ചെയ്യുന്നത് പൊതുപ്രവര്‍ത്തനത്തിന് തന്നെ അപമാനമാണെന്നും കുമ്മനം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+