ബാങ്ക് ലോക്കറുകള്‍ സുരക്ഷിതമോ?
മുംബൈ: ബാങ്ക് ലോക്കറുകള്‍ എത്രത്തോളം സുരക്ഷിതമാണ് എന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? മോഷണം ഭയന്ന് വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റു വസ്തുക്കളും ബാങ്ക് ലോക്കറില്‍ സൂക്ഷിയ്ക്കുന്ന പതിവ് ഇന്ത്യക്കാര്‍ക്കുണ്ട്. എന്നാല്‍ ഇവിടെയും നമ്മുടെ സമ്പാദ്യം സുരക്ഷിതമല്ലെന്നാണ് ചില വാര്‍ത്തകളിലൂടെ വെളിവാകുന്നത്. നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് ചിലപ്പോള്‍ ജീവിതത്തിലെ സമ്പാദ്യങ്ങള്‍ മുഴുവന്‍ നഷ്ടമായേക്കാം.
ഒരു ദിവസം രാവിലെ നിങ്ങളുടെ ലക്ഷക്കണക്കിന് രൂപ വില വരുന്ന ആഭരണങ്ങള്‍ സൂക്ഷിച്ചിരിയ്ക്കുന്ന ബാങ്കില്‍ നിന്ന് മാനേജരുടെ ഫോണ്‍ കോള്‍ വരികയാണ്. ആഭരണം വച്ചിരുന്ന ലോക്കര്‍ തുറന്ന് കിടക്കുന്നു എന്നാണ് വാര്‍ത്തയെങ്കിലോ. നിങ്ങള്‍ തിരക്ക് പിടിച്ച് ബാങ്കില്‍ എത്തുമ്പോഴേയ്ക്കും എല്ലാം നഷ്ടമായിട്ടുണ്ടാകും. ബാങ്ക് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുക നിങ്ങളെ മാത്രമായിരിയ്ക്കും.
നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ലോക്കര്‍ പൂട്ടാതിരുന്നതിനാലാണ് നിങ്ങളുടെ സമ്പാദ്യം നഷ്ടമായതെന്നും ഇതില്‍ ബാങ്കിന് ഉത്തരവാദിത്തമില്ലെന്നും പറഞ്ഞ് ബാങ്ക് കൈയ്യൊഴിയാന്‍ ശ്രമിയ്ക്കും. ഉപഭോക്താവിന്റെ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പൂര്‍ണമായും നഷ്ടപരിഹാരം നല്‍കേണ്ടെന്നൊരു നിലപാടാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുള്ളത്.
23 ലക്ഷം രൂപയുടെ വസ്തുക്കള്‍ ഇത്തരത്തില്‍ ബാങ്ക് ലോക്കറില്‍ നിന്ന് നഷ്ടമായ ഒരു വ്യക്തിയ്ക്ക് തിരിച്ച് ലഭിച്ചത് 10 ലക്ഷം രൂപ മാത്രമാണ്. 13 ലക്ഷം രൂപ തിരിച്ച് നല്‍കാതെ ഉത്തരവാദിത്തല്‍ നിന്ന് ബാങ്ക് ഒഴിഞ്ഞ് മാറി. ഇത്തരം സന്ദര്‍ഭങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാതിരിയ്ക്കാന്‍ ബാങ്ക് ലോക്കര്‍ നന്നായി അടച്ചു എന്ന് ഉറപ്പ് വരുത്തുകയും ഉദ്യോഗസ്ഥരെ അത് ബോധ്യപ്പെടുത്തുകയും വേണം.
ഇങ്ങനെ ചെയ്താല്‍ നിങ്ങള മാത്രം കുറ്റക്കാരാക്കി ഒഴിഞ്ഞ് മാറാന്‍ ബാങ്കിന് കഴിയില്ല. അതുപോലെ തന്നെ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്തും ബാങ്ക് ലോക്കറിനുള്ളിലെ നിങ്ങളുടെ സമ്പാദ്യത്തിന്റെ സുരക്ഷിതത്വത്തിന് പൂര്‍ണ ഉറപ്പ് ഇല്ല. എപ്പോളും ലോക്കര്‍ നന്നായി അടച്ചു എന്ന് ബോധ്യം വരുത്തുന്നത് ഉചിതമായിരിയ്ക്കും.












Click it and Unblock the Notifications