Get Updates
Get notified of breaking news, exclusive insights, and must-see stories!

റിതപ്പനു മുന്‍പ് ഒരു കുഞ്ഞ് അബോര്‍ഷനായിട്ടുണ്ട്; അങ്ങനൊന്ന് ഉണ്ടായിട്ടുണ്ട്: പേടിച്ചിട്ടല്ല പറയാതിരുന്നത്

ബിഗ് ബോസ് സീസണ്‍ 7 മത്സരാര്‍ത്ഥിയായ ശേഷം രേണു സുധിക്ക് പൊതു ഇടങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യം വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ രേണുവിന്റെ വളര്‍ച്ച അംഗീകരിക്കുകയാണ്. വിദേശത്ത് ഉള്‍പ്പെടെ ഉദ്ഘാടനങ്ങളും അഭിനയവും മോഡലിംഗും ഒക്കെയായി വലിയ തിരക്കിലാണ് രേണു സുധി. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷമുള്ള രേണുവിന്റെ വമ്പന്‍ മേക്കോവറും വലിയ ചര്‍ച്ചയായിരുന്നു. ബിഗ് ബോസ് വിന്നറായ അനുമോള്‍ക്ക് പോലും കിട്ടാത്തത്ര മാധ്യമ ശ്രദ്ധയാണ് രേണുവിന് ലഭിക്കുന്നത്.

ദുബായിലും ബഹ്‌റൈനിലും ഉള്‍പ്പെടെ രേണു റസ്റ്റോറന്റുകളുടെയും സലൂണുകളുടെയും ഉദ്ഘാടനങ്ങള്‍ക്ക് പോയത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളും രേണുവിന്റെ പിന്നാലെയാണ്. കഴിഞ്ഞ ദിവസം രേണു സുധി സ്വന്തമായി അധ്വാനിച്ച തുക കൊണ്ട് കാര്‍ വാങ്ങാന്‍ പോയ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. സ്വിഫ്റ്റ് കാറാണ് രേണു സ്വന്തമാക്കിയത്.

അതിനിടെ, രേണുവിനെതിരെ ഇപ്പോഴും സൈബര്‍ ആക്രമങ്ങള്‍ തുടരുന്നുണ്ട്. രേണുവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അടുത്ത കാലത്ത് ഉയര്‍ന്നിട്ടുള്ളത്. അതിലൊന്നാണ് കൊല്ലം സുധിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് രേണു മറ്റൊരു വിവാഹം കഴിച്ചിരുന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. ഈ ആരോപണങ്ങളെ ആദ്യം തള്ളിക്കളഞ്ഞ രേണു ഇത് പിന്നീട് അംഗീകരിച്ചിരുന്നു. ഈ ബന്ധം അധികനാള്‍ നീണ്ടു പോയില്ലെന്ന് രേണു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

renu sudhi

ഇപ്പോള്‍ വരുന്ന വിവാദങ്ങളില്‍ ഒന്ന് രേണു അബോഷന്‍ ചെയ്തിട്ടുണ്ട് എന്നുള്ളതാണ്. കൊല്ലം സുധിയുടെ മരണത്തിനു ശേഷമാണ് അബോഷന്‍ ചെയ്തിട്ടുള്ളത് എന്നാണ് ചില യൂട്യൂബര്‍മാര്‍ ആരോപണം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരം രേണു അടുത്തകാലം വരെ നല്‍കിയിരുന്നില്ല. സ്ത്രീയാണെങ്കില്‍ പ്രഗ്‌നന്‍സിയും അബോഷനുമൊക്കെ ഉണ്ടാകുമെന്നും അതൊക്കെ സാധാരണയാണെന്നും രേണു പറഞ്ഞതായി ചില പ്രചാരണങ്ങളും ഉണ്ടായി.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ വര്‍ധിച്ചതോടെ രേണു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് ഇതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ്. ഈ മറുപടിയില്‍ രേണു തനിക്ക് ഒരു കുഞ്ഞ് ഉണ്ടായിട്ടുണ്ടെന്നും അത് ഹാര്‍ട്ട്ബീറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് ഉദരത്തില്‍ വച്ച് മരിച്ചു പോയതായും വെളിപ്പെടുത്തി.

രേണുവിന്റെ വാക്കുകള്‍: പെണ്ണായാല്‍ പ്രഗ്‌നന്റ് ആകും എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ പെണ്ണായാല്‍ അബോര്‍ഷന്‍ ഉണ്ടാകുമെന്നല്ല പറഞ്ഞത്. ക്യാപ്ഷന്റെ കുഴപ്പമാണത്. പെണ്ണായാല്‍ അബോഷന്‍ ഉണ്ടാകുമെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ അങ്ങനെ പറയുമോ? ഞാന്‍ ഒരു അമ്മയല്ലേ.

ഇളയ മകന്‍ റിതപ്പനെ ഗര്‍ഭിണിയാകുന്നതിന് ആറ് മാസം മുമ്പ് ഒരു കുഞ്ഞിനെ ഹാര്‍ട്ട് ബീറ്റ് ഇല്ലാത്തതുകൊണ്ട് അബോര്‍ഷന്‍ ആക്കിയിരുന്നു. കുഞ്ഞ് വയറ്റില്‍ കിടന്നു മരിച്ചു. അന്ന് സുധി ചേട്ടനും കിച്ചുവും പൊട്ടിക്കരയുകയായിരുന്നു. തിരുവല്ലയിലെ ഒരു ഹോസ്പിറ്റലില്‍ ആയിരുന്നു ഇത് നടന്നത്. അന്ന് ലക്ഷ്മിപ്രിയ ചേച്ചി എന്നെ വിളിച്ച് ആശ്വസിപ്പിച്ചു. അന്ന് ഞാന്‍ മാനസികമായി ഒരുപാട് തളര്‍ന്നു. രണ്ടു മാസം ആയപ്പോഴാണ് അബോര്‍ഷന്‍ നടത്തിയത്. ആ കുഞ്ഞിന് ഹാര്‍ട്ട് ബീറ്റ് ഇല്ലായിരുന്നു. എനിക്ക് ദോഷം വരുന്നതു കൊണ്ടാണ് അങ്ങനെ ചെയ്തത്. അത് വയറ്റില്‍ കിടന്ന് മരിച്ചുപോയ കുട്ടിയാണ്.

അതിനു ശേഷം ആറു മാസം കഴിഞ്ഞപ്പോഴാണ് റിതപ്പനെ ഗര്‍ഭം ധരിക്കുന്നത്. ആളുകള്‍ എന്തൊക്കെ തെറ്റിദ്ധരിച്ചാണ് കമന്റുകള്‍ ഇടുന്നത്. ലൈഫില്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടുണ്ട്. നീയെന്താ പ്രതികരിക്കാത്തത് എന്നാണ് പലരും ചോദിക്കുന്നത്. എനിക്ക് സൗകര്യമില്ലായിരുന്നു. ഞാന്‍ ആരെയാണ് പേടിക്കേണ്ടത്. എന്റെ മൂത്ത മകനും വീട്ടുകാരും എന്നോടൊപ്പം ഉണ്ട്. പിന്നെ ഞാന്‍ ആരെ പേടിക്കണം.

എന്റെ മൂത്ത മകനും എന്നെ അറിയാം. സുധി ചേട്ടനും അറിയാം. എന്റെ വീട്ടുകാര്‍ക്കും എന്നെ അറിയാം. പിന്നെ ആരെയാണ് ഞാന്‍ ബോധിപ്പിക്കേണ്ടത്. എനിക്ക് പ്രതികരിക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ടാണ് മറുപടി പറയാത്തത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാള് എന്തൊക്കെ അനുഭവിക്കാമോ അതിന്റെ മാക്‌സിമം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഏതേലും ഒരുത്തി റീച്ചിനു വേണ്ടി എന്തെങ്കിലും പറഞ്ഞാല്‍ അതിനു മറുപടി പറയാന്‍ എനിക്ക് സൗകര്യമില്ല. അല്ലാതെ പേടിച്ചിട്ടല്ല - രേണു രോഷത്തോടെ പ്രതികരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+