നിഖില വിമലിന്റെ ഐറ്റം ഡാന്‍സ് ആട്-3യില്‍? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിജയ് ബാബു
പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ വമ്പന്‍ ഹിറ്റ് ചിത്രങ്ങളുടെ മൂന്നാം ഭാഗം ആട് 3-യുടെ റിലീസ് മാര്‍ച്ചില്‍ വിഷുവിനോട് അനുബന്ധിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ ബാബു നിര്‍മ്മിച്ച്, മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട് പരമ്പരയിലെ സിനിമകള്‍ രണ്ടും പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആട് ത്രീ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ വലിയ ആകാംക്ഷയിലാണ്. ഈ ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ എല്ലാം പഴയ രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്.
ജയസൂര്യ, വിനായകന്‍ ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു നോബി, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ബിജുക്കുട്ടന്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് സമൂഹമാധ്യമങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതിനിടെ ഈ ചിത്രത്തില്‍ നിഖില വിമലിന്റെ ഐറ്റം ഡാന്‍സും ഉള്‍പ്പെട്ടിട്ടുണ്ടെന്ന മട്ടില്‍ വലിയ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇതുവരെ നായിക വേഷങ്ങളും ക്യാരക്ടര്‍ റോളുകളും മാത്രം ചെയ്തിരുന്ന നിഖില ഇങ്ങനെയൊരു സാഹസത്തിന് തയ്യാറാകുമോ എന്ന തരത്തിലുള്ള വലിയ ചര്‍ച്ചകളും പ്രേക്ഷകരുടെ ഇടയില്‍ ഉയര്‍ന്നിരുന്നു. എറെ നാളായി ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ നിഖില വിമലോ തയ്യാറായിരുന്നില്ല. സിനിമയില്‍ ഐറ്റം ഡാന്‍സ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ നിഖിലക്കെതിരെ വലിയ സൈബര്‍ ആക്രമണവും ഉണ്ടായി.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഐറ്റം ഡാന്‍സിനെ കുറിച്ച് നിഖിലയോട് ചോദിച്ചപ്പോഴൊക്കെ കൃത്യമായ മറുപടി നല്‍കാന്‍ താരം തയ്യാറായതുമില്ല. ഇപ്പോള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് എല്ലാം മറുപടിയുമായി നിര്‍മാതാവ് വിജയ് ബാബു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവ് ഇക്കാര്യം വ്യക്തമാക്കിയത്. നിഖില വിമല്‍ മലയാളത്തിലെ ഏറ്റവും നല്ല നടിമാരില്‍ ഒരാളാണ്. സംവിധായകന്‍ മിഥുന്‍ മാനുവലിന്റെ അടുത്ത സുഹൃത്താണ്. മിഥുന്റെ സിനിമകളില്‍ ചെറുതും വലുതുമായ ശക്തമായ കഥാപാത്രങ്ങള്‍ നിഖില ചെയ്തിട്ടുണ്ട്.
ആടു പോലൊരു സിനിമയില്‍ ഇത്രയും നല്ല നടിയായ നിഖില വിമലിനെ കൊണ്ടു വന്നിട്ട് ഞങ്ങള്‍ ഐറ്റം ഡാന്‍സ് കളിപ്പിച്ച് വിടും എന്ന് തോന്നുന്നുണ്ടോ. ഇതൊക്കെ നിങ്ങള്‍ക്ക് എവിടുന്ന് കിട്ടുന്ന ന്യൂസാണ്. ഇതിന് കുറിക്കു കൊള്ളുന്ന മറുപടി നിഖില തന്നെ നല്‍കിയിട്ടുണ്ട്. പ്രസ് കോണ്‍ഫറന്‍സിന് പറയാം എന്നായിരുന്നു നിഖിലയുടെ മറുപടി. അതങ്ങനെ നില്‍ക്കട്ടെ. എന്തായാലും ഉടനെ തന്നെ ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നുണ്ട്. അതുകഴിഞ്ഞ് പ്രസിനെ മീറ്റ് ചെയ്യും. ഇത്രയൊക്കെ ആയില്ലേ. ഇനിയും കുറച്ചു കൂടെ പൊയ്‌ക്കോട്ടെ - ഇതായിരുന്നു വിജയ് ബാബുവിന്റെ മറുപടി.












Click it and Unblock the Notifications