ഒരു മാസമായി എവിടേയും കാണാനില്ല, കേരളം വിട്ട് ചെന്നൈയിൽ താമസം?, ബാലയ്ക്കും കോകിലയ്ക്കും എന്ത് സംഭവിച്ചു?; ചർച്ച
ജനിച്ചതും വളർന്നതുമെല്ലാം തമിഴ്നാട്ടിലാണെങ്കിൽ കൂടിയും കഴിഞ്ഞ പത്തിരുപത് വർഷമായി കേരള മണ്ണിൽ മലയാളിയായി തന്നെ വാഴുകയായിരുന്നു നടൻ ബാല. മലയാള സിനിമയാണ് അഭിനയ ജീവിതത്തിൽ പുതിയ സാധ്യതകൾ നടന് തുറന്ന് കൊടുത്തതും. ഒരു സമയത്ത് നവമാധ്യമങ്ങളിലും വാർത്തകളിലും എല്ലാം നിറഞ്ഞ് നിന്നിരുന്നത് ബാലയായിരുന്നു. തന്റേതായ വിഷയങ്ങളിലും പൊതുവിഷയങ്ങളിലും അടക്കം അഭിപ്രായങ്ങൾ രേഖപ്പെടുത്തി വിവാദങ്ങളിൽ ഉൾപ്പെടുകയും ചർച്ച വിഷയമായി മാറുകയുമെല്ലാം ചെയ്തിരുന്നു.
കഴിഞ്ഞ വർഷമായിരുന്നു നടന്റെ വിവാഹം. പങ്കാളിയായി ജീവിതത്തിലേക്ക് കോകില വന്നതോടെ ബാലയിൽ അടിമുടി ഒരു മാറ്റം സംഭവിച്ചു. കൊച്ചിയിലെ വീടും വിവാദങ്ങളും എല്ലാം ഉപേക്ഷിച്ച് വൈക്കത്ത് കായൽതീരത്ത് ഒരു വീട് വാങ്ങി നടൻ പുതിയൊരു ജീവിതം തുടങ്ങി.

കൂട്ടായി എന്തിനും ഏതിനും പ്രിയ ഭാര്യയും. പിന്നീട് കുറേക്കാലം ഇവരുടെ പ്രണയ വിശേഷങ്ങളായിരുന്നു സോഷ്യൽമീഡിയ മുഴുവൻ. ഓൺമീഡിയകളിൽ ഇരുവരുടേയും അഭിമുഖങ്ങളും വിശേഷങ്ങളുമായിരുന്നു നിറഞ്ഞ് നിന്നിരുന്നത്. അതിനിടയിൽ മുൻകാല ജീവിതവുമായി ബന്ധപ്പെട്ട് ചില കേസുകൾ പൊന്തിവന്നുവെങ്കിലും നടനെ അതൊന്നും ബാധിച്ചില്ല.
കോകില വന്നശേഷമാണ് ബാല യുട്യൂബ് ചാനൽ ആരംഭിച്ചത്. ഇരുവരും ഒരുമിച്ച് തങ്ങളുടെ കൊച്ചു കൊച്ചു വിശേഷങ്ങളും തമിഴ്നാട് സ്റ്റൈൽ വിഭവങ്ങൾ തയ്യാറാക്കുന്ന കുക്കിങ് വീഡിയോയുമെല്ലാം പങ്കുവെച്ചു. ഇടയ്ക്കിടെ ചെന്നൈയിലെ വീട്ടിൽ പോയി അമ്മയെ സന്ദർശിക്കുകയും കോകിലയുടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുമായിരുന്നു.
എല്ലാ വിശേഷങ്ങളും വീഡിയോയായി പങ്കുവെച്ചിരുന്ന ബാല കഴിഞ്ഞ ഒരു മാസമായി സോഷ്യൽമീഡിയയിൽ നിന്നും അപ്രത്യക്ഷമാണ്. ബാല മാത്രമല്ല കോകിലയുടെ സോഷ്യൽമീഡിയ പേജുകളും മരവിച്ച് കിടക്കുന്നു. നാല് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജിൽ അവസാനമായി നടൻ പങ്കുവെച്ചത് ചെന്നൈയിലെ വീട്ടിൽ നിന്നുള്ള വിശേഷങ്ങൾ അടങ്ങിയ വീഡിയോയും ആദ്യ വെഡ്ഡിങ് ആനിവേഴ്സറിയുടെ വിശേഷങ്ങളുമാണ്.
അടുത്തിടെയായി പങ്കുവെക്കുന്നതെല്ലാം ചെന്നൈയിൽ നിന്നുള്ള വീഡിയോകളാണ്. അതിനാൽ തന്നെ വൈക്കത്തെ വീട് വിട്ട് ബാല ചെന്നൈയിൽ സ്ഥിര താമസമായോയെന്ന സംശയം നടന്റെ ഫോളോവേഴ്സിനുണ്ട്. പൊതുവെ മലയാളത്തിലെ സൂപ്പർ താരങ്ങളുടെ സിനിമകൾ റിലീസ് ചെയ്താൽ ബാല മുടങ്ങാതെ എത്തി സിനിമ കണ്ട് അഭിപ്രായം അറിയിക്കും.
പക്ഷെ അടുത്തിടെയായി ബാലയെ ഇത്തരം വേദികളിലും കാണാതെയായി. അവസാനം പങ്കിട്ട വീഡിയോയിൽ ചിലർ പഴയ സംഭവങ്ങളുടെ പേരിൽ പരിഹസിച്ചപ്പോൾ നടൻ പുച്ഛത്തോടെ പ്രതികരിച്ച് എത്തിയിരുന്നു. മാത്രമല്ല കോകില ഗർഭിണിയാണോ?, കുഞ്ഞ് പിറന്നോ? തുടങ്ങി സ്വകാര്യതയിലേക്ക് കടന്ന് കയറി ചോദ്യം ചോദിച്ചവർക്കും നടൻ കൃത്യമായ മറുപടി നൽകിയിരുന്നു.
അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുതെന്നും മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ഇടപെടരുതെന്ന തരത്തിലുമായിരുന്നു മറുപടി. കോകിലയുമായുള്ള വിവാഹശേഷം ബാല മറ്റൊരു മനുഷ്യനായെന്നും കുടുംബത്തിന് കൂടുതൽ പരിഗണനയും ശ്രദ്ധയും കൊടുത്ത് തുടങ്ങിയെന്ന് മനസിലാകുന്നുവെന്ന് അഭിപ്രായപ്പെട്ടും നടന്റെ ആരാധകരിൽ ചിലർ എത്തിയിരുന്നു.












Click it and Unblock the Notifications