മകൻ്റെ വിവാഹത്തിന് വന്നവരിൽ നിന്ന് ഏറ്റവും കൂടുതൽ നേരിട്ട ചോദ്യം; തുറന്നുപറച്ചിലുമായി നടൻ കണ്ണൻ സാഗർ
അടുത്തിടെയാണ് നടൻ കണ്ണൻ സാഗറിൻ്റെ മകൻ വിവാഹിതനായത്.രജിസ്‌ട്രോഫീസില്‍ വെച്ച് ലളിതമായാണ് വിവാഹം നടത്തിയത്. ഇപ്പോഴിതാ മകൻ്റെ വിവാഹ ചടങ്ങിനെത്തിയവരിൽ പലരും തന്നോട് ചോദിച്ചതെന്തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ. ഫേസ്ബുക്കിലൂടെയാണ് താരത്തിൻ്റെ പ്രതികരണം. വായിക്കാം
'സഹപ്രവർത്തകരായിട്ടുള്ള കുറേ പ്രതിഭകളെ മകന്റെ കല്യാണ റിസപ്ഷനുമായി ബന്ധപ്പെട്ട് ക്ഷണിച്ചിരുന്നു ആ കൂടെ ഒരുകാര്യം കൂടി ഞാൻ പറഞ്ഞിരുന്നു വർക്കുകളോ ഷൂട്ടിങ്ങോ മറ്റുത്തിരക്കുകളോ ഉണ്ടെങ്കിൽ ഒരുകാരണവശാലും ബുദ്ധിമുട്ടി വരേണ്ടതില്ല സമയം എപ്പോഴാ കിട്ടുന്നത് അന്ന് പറ്റുമെങ്കിൽ എന്റെ മക്കളെ കാണാൻ ഒന്നുവന്നാൽ മതി, അങ്ങനെ കുറേപേർ ആ പേരിൽ ജാമ്യമെടുത്തു ഫോൺ വഴിയും അല്ലാതെയും ആശംസകൾ അറിയിച്ചു സന്തോഷം,
ചടങ്ങ് കഴിഞ്ഞു രണ്ടുദിവാസം കഴിഞ്ഞു അയ്യോകണ്ണാ ഡേറ്റ്മറന്നുപോയി അതാ എത്താഞ്ഞത് എന്നും ഫോണിൽ ചിലർ അറിയിച്ചു,

ചടങ്ങ് നടക്കുമ്പോൾ ഞാൻ ആൾക്കാരുടെ ഒരുചോദ്യത്തിന് മുന്നിലാണ് ഉത്തരം കൂടുതൽ പറയേണ്ടിയും വന്നത് 'കണ്ണാ അവര് വന്നില്ലേ ഇവര് വന്നില്ലേ' ചോദിക്കുന്നത് വലിയവലിയ താരങ്ങളുടെ പേരുകളാ, ഈ പറഞ്ഞവരാരും ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നതായി അറിയുക പോലും ഉണ്ടായിട്ടില്ല അതിനെല്ലാം സൗമ്യമായി മറുപടി നൽകി ഞാൻ ആ പ്രദേശമാകെ ഒഴുകി നടന്നു 'ഞാൻ അധികം ആരേയും ക്ഷെണിച്ചിട്ടില്ല അവർക്കൊക്കെ തിരക്കാണ് '
ഞാൻ അത്രഭയങ്കര താരമല്ലെന്നും കയ്യെത്തുന്നതേ പറിക്കാവൂ എന്നും നല്ലബോധ്യമുള്ള ഒരാളാണെന്നും അന്നും ഇന്നും വിശ്വസിക്കുന്ന എളിയവനാണ്.
ഉത്തരവാദിത്വത്തോടെ ഒരച്ഛൻ എന്നനിലയിൽ മറ്റുകുറവുകൾ വരാതെ പരാതികൾക്ക് പാത്രമാകാതെ സ്നേഹവും സൗമ്യതയും ലാളിത്യവും ഉള്ളിലൊതുക്കി ക്ഷണിക്കപ്പെട്ട കുറച്ച് പേർക്ക് ആരോചകമാകാതെ അഹങ്കാരി എന്നു തോന്നിക്കാതെ സൽമനസോടെ മക്കളെ അനുഗ്രഹിച്ചു ഓർമ്മകൾക്കായി ഒരു ഫോട്ടോയിക്കും പോസ് ചെയ്തു അൽപ്പം ഭക്ഷണവും കഴിച്ചു സന്തോഷമായി യാത്രയാകണം, അത്രമാത്രമേയുള്ളൂ മനസിൽ. അതിപ്പോൾ വലിയവരായാലും ചെറിയവരായാലും അന്നത്തെ ദിവസം എല്ലാവരും എനിക്കൊരുപോലെയാണ് അവർ എന്റെ പ്രിയപ്പെട്ട അതിഥികളാണ്.
എത്ര തിരക്കുണ്ടേലും തിരക്കിച്ചെല്ലുന്നവനാണ് സുഹൃത്ത് ആത്മബന്ധത്തിന്റെ കെട്ടുറപ്പും ആത്മാർത്ഥതയും പരസ്പരസ്നേഹവും അങ്ങനെയാണ് എന്നാണ് പൂർവ്വികരായിട്ടുള്ള ശുദ്ധത്മാക്കൾ പറഞ്ഞുവെച്ച പഴമൊഴികൾ, തിരക്കുകളെന്ന ആ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും നന്നായി അറിയുകയും ചെയ്തിട്ടുള്ള ആളായതിനാൽ കാര്യങ്ങൾ പറഞ്ഞാൽ ബോധ്യപ്പെടും അന്നേ ദിവസം ഷോയും കാര്യങ്ങളും ഒക്കെയുണ്ടായിട്ടും കുറേ നേരത്തെത്തന്നെ വന്നു മക്കളെ അനുഗ്രഹിച്ചിട്ടു പോയി ഈ പ്രിയ സഹപ്രവർത്തകർ,
വന്നും വരാതെയും മനസുകൊണ്ട് അനുഗ്രഹിച്ചു ആശംസകൾ നേർന്നുകൊണ്ട് സ്നേഹം സമർപ്പിച്ച സുഹൃത്ത്ബന്ധ, സഹപ്രവർത്തകർ, നാട്ടുക്കാർ, ബന്ധുജനങ്ങക്കും വിളിച്ചും വിളിക്കാതെയും പരിഭവങ്ങളും ചെറുപ്പിണക്കങ്ങളും നൽകി പരാതിപ്പെട്ടവർക്കും മനപ്പൂർവ്വം ഒഴിവാക്കിയതല്ല സാഹചര്യങ്ങൾ വഴിപ്പെടാതെയും പെട്ടന്ന് ഓർമ്മയിൽ വരാതെയും ഇരുന്നു എന്ന വേദനയുള്ള മനസോടെ ക്ഷമാപണത്തോടെ,ഒരായിരം നന്ദി. ...
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications