'പ്രാക്ക് വാങ്ങി ക്യാന്‍സര്‍ വന്ന് ചാവേണ്ട', വിമർശിച്ച യുവതിയോട് നടന്റെ ഭാര്യ, ശബ്ദ സന്ദേശം പുറത്ത്
ധനുഷ്‌കോടിയിലേക്ക് ബൈക്ക് യാത്ര നടത്തിയ മഞ്ജു വാര്യരെ പ്രശംസിച്ചും മാസമുറ കാരണം പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സ്ത്രീകളെ പരിഹസിച്ചും കഴിഞ്ഞ ദിവസം നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പങ്കുവെച്ച കുറിപ്പ് വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. പോസ്റ്റിനെ വിമര്‍ശിച്ച് മറുപടിയിട്ടതിന് നടന്റെ ഭാര്യ ഇന്‍ബോക്‌സില്‍ അയച്ച വോയിസ് നോട്ട് പുറത്ത് വിട്ടിരിക്കുകയാണ് സരിത സരിന്‍ എന്ന യുവതി.
സ്വന്തം വീട്ടിലെ കാര്യം നോക്കിയാല്‍ മതിയെന്നും വെറുതെ പ്രാക്ക് വാങ്ങി കാന്‍സര്‍ വന്ന് ചാകാന്‍ നില്‍ക്കണ്ട എന്നുമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യയായ ബസന്തി വോയിസ് നോട്ടില്‍ യുവതിയോട് പറയുന്നത്.
''ഞങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തീര്‍ത്തോളം. ഞാന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ വൈഫ് ആണ്. നീ നിന്റെ വീട്ടിലെ കാര്യങ്ങള്‍ നോക്ക്. ഒരാള്‍ ഒരു പോസ്റ്റ് ഇട്ടാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുക. അത് മനസ്സിലായിട്ടില്ലെങ്കില്‍ മിണ്ടാതിരിക്കുക. എന്തിനാണ് വെറുതേ ഓരോന്ന് പറഞ്ഞ് പ്രാക്ക് വാങ്ങി ക്യാന്‍സര്‍ വന്ന് ചാവാന്‍ നില്‍ക്കുന്നത്. എന്റെ ഭര്‍ത്താവിന്റെ കാര്യം ഞാന്‍ നോക്കിക്കോളാം. നീ നിന്റെ വീട്ടിലെ കാര്യം നോക്ക്''.

സരിത സരിൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' ഒരു സ്ത്രീയെ അഭിനന്ദിക്കുന്നുവെന്നേ വ്യാജനെ സ്ത്രീ വിരുദ്ധത എഴുതി വയ്ക്കുക. അത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടോന്ന് ഉറപ്പില്ല എന്നാലും പറയുന്നുവെന്നാണ് പോസ്റ്റ്, സമൂഹത്തിൽ ഉണ്ടോന്ന് ഉറപ്പില്ലാത്ത കാര്യം എഴുതി വയ്ക്കണേൽ മിസ്റ്റർ കൂജ യ്ക്ക് അത് സ്വന്തമായി ഉണ്ടായ അനുഭവം ആണോന്ന് സംശയം തോന്നിയത് ഒരു തെറ്റാണോ???
ഇങ്ങനെ ആശയങ്ങളോട് പൊരുത്തക്കേട് പറയുന്നവർക്ക് വരുന്നവരെ പ്രാകി കാൻസർ വരുത്തുന്ന ദിവ്യ ശക്തിയുള്ള കൂജയുടെ ഭാര്യയോടാണ്, നിങ്ങൾക് അയാൾ എഴുതി വച്ചിരിക്കുന്നതിലെ തെറ്റ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റാത്ത അജ്ഞത മനസിലാക്കാം കാരണം സ്വന്തം ഭർത്താവ് എന്ത് പറഞ്ഞാലും അതിലെ തെറ്റും ശരിയും പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടോന്ന് അറിയില്ല.
പക്ഷെ ഒരു സമൂഹത്തെ ബാധിക്കുന്ന കാര്യം പറയുമ്പോൾ തിരുത്തുക എന്നൊരു ധാർമികത ഉള്ളത് കൊണ്ട് പറയുന്നു ആരെങ്കിലും പ്രാകുമ്പോഴോ, ആരുടെയെങ്കിലും പ്രാക്ക് കിട്ടിയാലോ വരുന്ന രോഗം അല്ല "ക്യാൻസർ ". സ്ത്രീവിരുദ്ധത പറഞ്ഞതും പോരാഞ്ഞിട്ട് ക്യാൻസർ രോഗം ബാധിക്കുന്നത് ശാപം കിട്ടിയത് കൊണ്ടാണെന്നുള്ള സ്റ്റേറ്റ്മെന്റ് കൂടി.
Nb:- എനിക്ക് മാത്രം അല്ല അവിടെ എതിർപ്പ് പ്രകടിപ്പിച്ച എല്ലാർക്കും ക്യാൻസർ വരുമെന്ന് ഇൻബോക്സിൽ കൂജ അറിയിച്ചിട്ടുണ്ട്''.












Click it and Unblock the Notifications