Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിനാണ് ദിലീപുമായി വേര്‍പിരിഞ്ഞത്? ഒരിക്കല്‍ മഞ്ജു മനസു തുറന്നപ്പോള്‍: വേദനിപ്പിക്കുന്ന ഉത്തരം

നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി വരാന്‍ ഇനി കേവലം മൂന്നു ദിവസങ്ങള്‍ മാത്രമാണുള്ളത്. 2017 മുതല്‍ ആരംഭിച്ച നിയമപോരാട്ടത്തിനാണ് വര്‍ഷങ്ങള്‍ക്കിപ്പുറം അവസാനമാകുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഭാവി എന്താകും എന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ദിലീപ് അഴിക്കുള്ളിലേക്കോ അതോ പുറത്തേക്കോ എന്നു മാത്രമാണ് ഇനി അറിയേണ്ടത്.

കേരള മുഴുവന്‍ ഞെട്ടലോടെ കേട്ട സംഭവമായിരുന്നു ഓടുന്ന വാഹനത്തിനുള്ളില്‍ പ്രമുഖ നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവം. ആദ്യം പള്‍സര്‍ സുനിയിലും മറ്റു കൂട്ടുപ്രതികളിലും മാത്രം ഒതുങ്ങി നിന്ന അന്വേഷണം പയ്യെ ദിലീപിലേക്ക് ചെന്നെത്തുകയായിരുന്നു. പിന്നീട് കേരളം ഈ കേസില്‍ സാക്ഷ്യം വഹിച്ചത് സമാനതകള്‍ ഇല്ലാത്ത ട്വിസ്റ്റുകള്‍ക്കും സംഭവവികാസങ്ങള്‍ക്കുമാണ്.

manju

പീഡനത്തിനിരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് താരസംഘടന നടത്തിയ പരിപാടിയില്‍ മഞ്ജു വാര്യര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. ദിലീപിലേക്ക് കേസ് അന്വേഷണം എത്തും മുമ്പായിരുന്നു മഞ്ജുവിന്റെ പരാമര്‍ശങ്ങള്‍. ഈ സംഭവത്തിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണെന്നും ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നുമാണ് മഞ്ജു വാര്യര്‍ അന്ന് ആ പരിപാടിയില്‍ വെച്ച് പറഞ്ഞത്. വൈകാതെ കേസ് അന്വേഷണം ദിലീപിലേക്ക് എത്തിച്ചേരുകയും അറസ്റ്റിലാകുകയും ചെയ്തു. 85 ദിവസത്തോളമാണ് ദിലീപ് ജയിലില്‍ കഴിഞ്ഞത്. പിന്നീട് പഴയ താരത്തിളക്കത്തിലേക്ക് ഉയരാന്‍ ദിലീപിന് കഴിഞ്ഞിട്ടില്ല.

യുവനടിയുടെ ഇടപെടല്‍ കാരണമാണ് താനും മഞ്ജുവും തമ്മിലുള്ള ദാമ്പത്യം തകര്‍ന്നത് എന്നാണ് ദിലീപ് വിശ്വസിച്ചിരുന്നത്. ഈ വിരോധത്തിലാണ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അതേസമയം, കേസിന്റെ ഒരു ഘട്ടത്തിലും മഞ്ജു വാര്യര്‍ തന്റെ മുന്‍ ഭര്‍ത്താവിനെ അപമാനിക്കുന്ന രീതിയില്‍ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചിട്ടില്ല. എന്താണ് തങ്ങളുടെ ദാമ്പത്യത്തില്‍ സംഭവിച്ചതെന്ന് ദിലീപ് ചില പരാമര്‍ശങ്ങളിലൂടെ സൂചന നല്‍കിയപ്പോഴും മഞ്ജു മൗനം പാലിക്കുകയായിരുന്നു. പലപ്പോഴും മാധ്യമങ്ങള്‍ പല ഘട്ടത്തിലും മഞ്ജുവിനോട് ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും അവിടെയെല്ലാം മഞ്ജു നിശബ്ദയായി. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടവും ബഹുമാനവും നഷ്ടപ്പെടുത്താതിരിക്കാനും മഞ്ജുവിന് കഴിഞ്ഞിരുന്നു.

2014 ല്‍ മനോരമ ന്യൂസ് മേക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മഞ്ജുവിനോട് ദിലീപും മഞ്ജുവും എന്തിനാണ് വേര്‍പിരിഞ്ഞതെന്ന് അവതാരകന്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് മഞ്ജു നല്‍കിയ മറുപടി അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. മഞ്ജു രണ്ടാം വരവില്‍ സിനിമകളില്‍ സജീവമായി തുടങ്ങിയ കാലമായിരുന്നു അത്. ഒരിക്കലും ദിലീപിനെ കുറ്റപ്പെടുത്താനോ തന്റെ ഭാഗമാണ് ശരിയെന്നു സ്ഥാപിക്കാനോ മഞ്ജു ശ്രമിച്ചില്ല.

മഞ്ജുവിന്റെ മറുപടി ഇതായിരുന്നു. - പറയാനും കേള്‍ക്കാനും ഒക്കെ വേദനിക്കുന്ന ഉത്തരം ആണെങ്കില്‍ അത് പറയാതിരിക്കുന്നതാണ് നല്ലത്. അത് അങ്ങനെ ഇരുന്നോട്ടെ. അത് തികച്ചും വ്യക്തിപരവും ഏറ്റവും ബഹുമാനിക്കുന്നതുമാണ് ആ സ്വകാര്യത എന്നുള്ളത്. എന്റെ മാത്രമല്ല, അദ്ദേഹത്തിന്റെയും. അതിനെ മാനിച്ചുകൊണ്ട് ഞാന്‍ ഉത്തരം പറയുന്നില്ല. നടനെന്ന നിലയില്‍ ദിലീപിന്റെ സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്. സിനിമയും ജീവിതവും രണ്ടാണെന്നും മഞ്ജു പറഞ്ഞു. നടി ആക്രമിക്കപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പാണ് മഞ്ജു ഈ ഉത്തരം നല്‍കിയത്. ദിലീപുമായി വേര്‍പിരിഞ്ഞിട്ട് 10 വര്‍ഷങ്ങള്‍ ആയെങ്കിലും ഇതുവരെയും ഇതു സംബന്ധിച്ച പരാമര്‍ശങ്ങളൊന്നും മഞ്ജു നടത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സമയത്ത് പോലും മഞ്ജു ഇക്കാര്യത്തില്‍ മൗനം പാലിച്ചു. അതിന് ഏറെ വിമര്‍ശനങ്ങളും മഞ്ജു അന്ന് നേരിടേണ്ടി വന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+