Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റ് ചെയ്യാത്ത ഞാനെന്തിന് മിണ്ടാതിരിക്കണം? ഒരു പുസ്തകം എഴുതി എല്ലാം പറയും; ഭാവന പറയുന്നു

ദുബായ്: താന്‍ തെറ്റ് ചെയ്തില്ല എന്ന ഉത്തമബോധ്യമുള്ളത് കൊണ്ടാണ് അതിക്രമം നേരിട്ട ഉടനെ പരാതിപ്പെട്ടത് എന്ന് നടി ഭാവന. തനിക്ക് ആ സമയത്ത് പ്രതികരിക്കേണ്ടിവന്നു എന്നും ശരിയെന്ന് തോന്നിയത് താന്‍ ചെയ്തു എന്ന് മാത്രമെ ഉള്ളൂ എന്നും ഭാവന പറഞ്ഞു. ഗള്‍ഫ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. സംഭവത്തില്‍ ഉചിതമായ സമയത്ത് എല്ലാം തുറന്നു പറയും എന്നും ഭാവന പറഞ്ഞു.

''ഞാന്‍ ഒരു തെറ്റും ചെയ്തില്ല. പിന്നെ ഞാന്‍ എന്തിന് ഭയപ്പെടണം? ഞാന്‍ എന്തിന് നിശബ്ദത പാലിക്കണം? എന്റെ ഭാഗം ഞാന്‍ പങ്കുവെക്കും. പക്ഷേ അത് ഏറ്റവും ഉചിതമായ സമയത്ത് മാത്രമായിരിക്കും. ഒന്നും എന്റെ നിയന്ത്രണത്തിലല്ല. അത് സംഭവിക്കട്ടെ, അടുത്ത ഘട്ടം എന്തായിരിക്കണമെന്ന് നോക്കാം. അതുവരെ, മറ്റ് ആഖ്യാനങ്ങള്‍ ആളുകളെ സന്തോഷിപ്പിക്കുന്നുവെങ്കില്‍, അത് നല്ലതാണ്. ഞാന്‍ കാത്തിരിക്കാം,' ഭാവന വ്യക്തമാക്കി.

Actress Bhavana

ഈ അനുഭവം, തനിക്ക് ചില കാര്യങ്ങളെ കുറിച്ച് വ്യക്തതയും കാഴ്ചപ്പാടും നല്‍കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഒരു പക്ഷേ ഒരു ദിവസം ഞാന്‍ ഇതിനെക്കുറിച്ച് ഒരു പുസ്തകം എഴുതും. 'വേദനയെ വീണ്ടും അനുഭവിക്കാനല്ല, മറിച്ച് എന്റെ സ്വന്തം വാക്കുകളില്‍, ഞാന്‍ അത് എങ്ങനെ ജീവിച്ചു, വഴിയില്‍ ഞാന്‍ പഠിച്ച പാഠങ്ങള്‍ ഉപയോഗിച്ച് എന്റെ കഥ പറയാന്‍,' ഭാവന പറഞ്ഞു.

ജീവിതത്തില്‍ താന്‍ ഒന്നും ഇനി ആസൂത്രണം ചെയ്യുന്നില്ല എന്നും എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്ന നിലയിലാണ് എടുക്കുന്നത് എന്നും താരം പറഞ്ഞു. 'അതൊരു സൂപ്പര്‍ പവറല്ല. നിസ്സഹായതയില്‍ നിന്ന് വരുന്ന ധൈര്യവും ശക്തിയുമാണ്, ഒന്നും എന്റെ നിയന്ത്രണത്തിലല്ല എന്ന തിരിച്ചറിവാണ്'', ഭാവന കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ ഏറ്റവും പുതിയ സിനിമയായ അനോമിയുടെ വിശേഷങ്ങളും ഭാവന പങ്ക് വെച്ചു.

ഒരു ത്രില്ലര്‍ ആയതിനാലാണ് അനോമി കമ്മിറ്റ് ചെയ്യുന്നത് എന്നും ചിത്രത്തിലെ സഹനിര്‍മാതാവ് കൂടിയായ ഭാവന പറഞ്ഞു. ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററില്‍ ഓടുകയാണ്. ആക്രമണം നേരിട്ടതിന് പിന്നാലെ പരാതി നല്‍കിയതാണ് ജീവിതത്തില്‍ ചെയ്ത ഏറ്റവും ശരിയായ കാര്യമെന്ന് നേരത്തേയും ഭാവന പറഞ്ഞിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ തന്നെ ചേര്‍ത്ത് നിര്‍ത്തിയ ഒരുപാട് പേരുണ്ടെന്നും എന്നാല്‍ ഈ യാത്രയില്‍ വീഴാതെ പിടിച്ചു നിര്‍ത്തിയതിനുള്ള കടപ്പാട് തന്നോട് തന്നെയാണ് എന്ന് ഭാവന പറഞ്ഞിരുന്നു.

കേസില്‍ നിലപാട് മാറ്റിയ സാക്ഷികളോട് പരാതിയില്ലെന്നും അതെല്ലാം അവരുടെ തീരുമാനമാണ് എന്നും ഭാവന പറഞ്ഞു. അക്കാര്യം തനിക്കിപ്പോള്‍ ഷോക്കിംഗ് അല്ല. ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടായിരിക്കില്ല നമ്മള്‍ ഒരു തീരുമാനം എടുക്കുന്നത്. അധികം പരിചയമില്ലാത്തവര്‍ നല്‍കുന്ന പിന്തുണ തന്നെ വികാരഭരിതയാക്കുന്നുണ്ട് എന്നും ഭാവന പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+