Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരീരം അളക്കാൻ ബിക്കിനി ഇടണം! സിനിമയിലെ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് യുവ നടി

സിനിമാ ലോകത്ത് നടിമാർ നേരിടേണ്ടി വരുന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ പലപ്പോഴും വലിയ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത നടി മദാലസ ശർമ. 'ദ മെയിൽ ഫെമിനിസ്റ്റ്' എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ്, 19-ാം വയസ്സിൽ ഒരു പ്രശസ്ത സംവിധായകനിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം താരം പങ്കുവെച്ചത്.

ബിക്കിനി ധരിക്കണമെന്ന നിർബന്ധം

ഒരു സിനിമയുടെ ചർച്ചയ്ക്കായി വിളിച്ചുവരുത്തിയ സംവിധായകൻ, കഥാപാത്രത്തിന് ബിക്കിനി ധരിക്കേണ്ടി വരുമെന്ന് അറിയിച്ചു. കഥയ്ക്ക് അനിവാര്യമാണെങ്കിൽ ബിക്കിനി ധരിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് താൻ മറുപടി നൽകി. എന്നാൽ, ക്യാമറയ്ക്ക് മുന്നിലല്ല, മറിച്ച് തന്റെ മുന്നിൽ വെച്ച് ബിക്കിനി ധരിക്കണമെന്നും മദൽസയുടെ 'ബോഡി ലാംഗ്വേജ്' പരിശോധിക്കണമെന്നുമാണ് സംവിധായകൻ ആവശ്യപ്പെട്ടത്. ഈ ആവശ്യം തന്നെ ഞെട്ടിച്ചുവെന്ന് താരം പറഞ്ഞു.

സംവിധായകന്റെ ഈ പെരുമാറ്റത്തോട് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് താരം പ്രതികരിച്ചത്. "ഞാനൊരു അഭിനേത്രിയാണ്. കഥാപാത്രത്തിന് ആവശ്യമാണെങ്കിൽ ക്യാമറയ്ക്ക് മുന്നിൽ സാരിയോ ലെഹങ്കയോ ബിിക്കിനിയോ ധരിക്കാൻ എനിക്ക് മടിയില്ല. എന്നാൽ നിങ്ങളുടെ മുന്നിൽ വെച്ച് അത് ചെയ്യുക എന്നത് എന്റെ ജോലിയുടെ ഭാഗമല്ല," എന്ന് താരം മറുപടി നൽകി. തന്റെ കഴിവിൽ വിശ്വാസമുണ്ടെങ്കിൽ മാത്രം തന്നെ കാസ്റ്റ് ചെയ്താൽ മതിയെന്നും അല്ലാത്തപക്ഷം താൻ പോകുകയാണെന്നും പറഞ്ഞ് താൻ അവിടെ നിന്നും ഇറങ്ങിപ്പോയതായും അവർ പറഞ്ഞു. പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷം, ആ സിനിമയിൽ കാസ്റ്റ് ചെയ്യപ്പെട്ട നടിയും സംവിധായകനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത താൻ വായിച്ചതായും മദാൽസ വെളിപ്പെടുത്തി.

casting-couch-1777630912 jpg

നിലപാടുകളിൽ വിട്ടുവീഴ്ചയില്ല

സിനിമയിൽ പിടിച്ചുനിൽക്കാൻ 'അഡ്ജസ്റ്റ്‌മെന്റുകൾ' അനിവാര്യമാണെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കാറുണ്ട്. എന്നാൽ ഇത്തരം വിട്ടുവീഴ്ചകൾക്ക് താൻ ഒരിക്കലും തയ്യാറായിട്ടില്ലെന്ന് താരം പറയുന്നു. ഇത്തരം ആവശ്യങ്ങളുമായി വരുന്നവർ നമ്മുടെ ദൗർബല്യം മുതലെടുക്കാനാണ് നോക്കുന്നത്. അവിടെ നമ്മൾ കാണിക്കുന്ന ആത്മവിശ്വാസമാണ് പ്രധാനം. തന്റെ നിലപാടുകളിൽ ഉറച്ചുനിന്നത് കൊണ്ട് ചില അവസരങ്ങൾ നഷ്ടപ്പെട്ടിരിക്കാം, എങ്കിലും സമാധാനത്തോടെ ഉറങ്ങാൻ തനിക്ക് കഴിയുന്നുണ്ടെന്ന് താരം അഭിമാനത്തോടെ പറയുന്നു.

സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് വലിയൊരു പാഠമാണ് മദാലസയുടെ ഈ വെളിപ്പെടുത്തൽ. നമ്മൾ എന്തിനാണ് ഈ മേഖലയിലേക്ക് വരുന്നതെന്ന് കൃത്യമായ ബോധ്യമുണ്ടാകണം. ജോലി സംബന്ധമായ കാര്യങ്ങൾ സംസാരിക്കാൻ പോകുമ്പോൾ ഒരു പ്രൊഫഷണൽ സമീപനം പുലർത്തുക. ആരെങ്കിലും മോശമായി പെരുമാറാൻ ശ്രമിച്ചാൽ അവിടെ വെച്ച് തന്നെ പ്രതികരിക്കുക. നമ്മുടെ കഴിവിൽ വിശ്വസിക്കുക, അല്ലാതെ ഇത്തരം കുറുക്കുവഴികളിലൂടെയല്ല സിനിമയിൽ പേരെടുക്കേണ്ടതെന്ന് മദാലസ ഓർമ്മിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+