തെങ്ങ് കയറിയിട്ടായാലും ജീവിക്കും, വീഴുന്നതിന് മുമ്പ് വരെ കോൺഫിഡന്റ്, വാർത്തകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു; റിമ
നിലപാടുകൾ തുറന്ന് പറയുന്നതിന്റെ പേരിലും അനീതിയെ ചോദ്യം ചെയ്തതിന്റെ പേരിലും എല്ലാ കാലവും ക്രൂശിക്കപ്പെട്ടിട്ടുള്ള അഭിനേത്രിയാണ് റിമ കല്ലിങ്കൽ. മലയാള സിനിമയിലെ സാഹചര്യങ്ങൾ നേരിയ തോതിലെങ്കിലും സ്ത്രീകൾക്ക് അനുകൂലമായിട്ടുണ്ടെങ്കിൽ അതിന് ഒരു കാരണക്കാരി റിമ കൂടിയാണ്. സഹപ്രവർത്തകർക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിൽ ഇക്കാലയളവിൽ പലതരത്തിലുള്ള മാറ്റി നിർത്തലുകളും അവഹേളനങ്ങളും റിമ ഏറ്റുവാങ്ങിയിട്ടുണ്ട്.
സിനിമ അവസരങ്ങൾ പോലും പലപ്പോഴും നിഷേധിക്കപ്പെട്ടു. ഇപ്പോഴിതാ പുതിയ കാലഘട്ടത്തിലെ മാധ്യമങ്ങളുടെ പ്രവർത്തന രീതിയെ കുറിച്ചുള്ള ആശങ്കകൾ റിമ മൂവി വേൾഡ് മീഡിയ ഗ്ലോബലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. എഐ കൂടി വന്ന സാഹചര്യത്തിൽ ഒരു ഫോട്ടോയെ പോലും പൂർണമായും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് നടി പറയുന്നു.

താൻ പറഞ്ഞ പ്രസ്താവനകൾ പലപ്പോഴും വളച്ചൊടിക്കപ്പെട്ടിട്ടുണ്ടെന്നും അതിന്റെ പരിണിത ഫലം അടുത്തിടെ പോലും അനുഭവിച്ചുവെന്നും റിമ പറയുന്നു. വീഴുന്നതിന് തൊട്ട് മുമ്പ് വരെ എനിക്ക് ഭയങ്കര കോൺഫിഡൻസാണ്. കോൺഫിഡൻസാണ് മെയിൻ. തിയേറ്റർ സിനിമയ്ക്ക് വേണ്ടി തെങ്ങ് കയറാൻ ഞാൻ പഠിച്ചു. അത്യാവശ്യം നല്ല മരംകേറിയാണ്. എല്ലാ മരത്തിലും ഒരുവിധം എളുപ്പത്തിൽ കയറും. തെങ്ങ് കയറാൻ അവസരം ഇതുവരെ കിട്ടിയിരുന്നില്ല.
അത് ഞാൻ ഈ സിനിമയ്ക്ക് വേണ്ടി പഠിച്ചു. തെങ്ങ് കയറാൻ ആളെ കിട്ടാൻ ബുദ്ധിമുട്ടാണ് ഇപ്പോൾ നാട്ടിൽ. അതുകൊണ്ട് തന്നെ എന്നെ പുറത്താക്കാമെന്ന് ആരും വിചാരിക്കണ്ട. തെങ്ങ് കയറിയിട്ടായാലും ഞാൻ ജീവിക്കും. വാഴ ഒറ്റവെട്ടിന് വീഴ്ത്താനും പഠിച്ചു. എങ്ങനെ ആ രംഗം സിനിമയ്ക്ക് വേണ്ടി ചെയ്തുവെന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോഴും അറിയില്ല.
പ്രൊഡക്ഷൻ എന്നോട് പറഞ്ഞിരുന്നു ഒരു വാഴ മാത്രമെ സംഘടിപ്പിക്കാൻ സാധിച്ചുള്ളു അതിനാൽ ഷോട്ടിന്റെ സമയത്ത് മര്യാദയ്ക്ക് വെട്ടിക്കോളണമെന്ന്. ഞാൻ കൃത്യമായി ചെയ്തില്ലെങ്കിൽ അവർ വീണ്ടും വാഴ അന്വേഷിച്ച് പോകേണ്ടി വരും. അതുകൊണ്ട് തന്നെ കോൺഫിഡൻസോടെ ചെയ്ത് ഒറ്റ ഷോട്ടിൽ തീർത്തു.
ഹാർനെസ് പോലും ഇല്ലാതെയാണ് പ്ലാവിലും കയറി പുതിയ സിനിമയ്ക്കായി ആർജ്ജിച്ചെടുത്ത കഴിവുകൾ റിമ വിവരിച്ചു. ശേഷമാണ് ഇന്നത്തെ കാലത്തെ മാധ്യമ പ്രവർത്തന രീതിയോടുള്ള വിയോജിപ്പ് നടി പ്രകടപ്പിച്ചത്. നമ്മുടെ ജീവിതത്തിൽ ഒരു നല്ലകാര്യം സംഭവിച്ചാൽ അത് അടിച്ചിടാനും ഒരു വിഭാഗം ആളുകൾ എപ്പോഴും ഉണ്ടാകും. ഒരു വാർത്ത വന്ന് കഴിഞ്ഞാൽ അതിനെ കുറിച്ച് എല്ലാവരും കമന്റ് ചെയ്ത് വേറെ വഴിക്ക് കൊണ്ടുപോയി കറങ്ങി തിരിഞ്ഞ് വരുമ്പോൾ നമ്മൾ ഉദ്ദേശിച്ചതും പറഞ്ഞതുമായി അതിന് ഒരു ബന്ധവുമുണ്ടാവില്ല.
അങ്ങനെ ഒരുപാട് പ്രാവശ്യം ഇത്തരം കാര്യങ്ങൾക്ക് നടുവിൽ ഞാൻ നിന്നിട്ടുണ്ട്. അടുത്തിടെ വന്ന ആരോപണങ്ങൾ പോലും അതിൽ ഉൾപ്പെടും. ചിലതൊക്കെ നമ്മളെ വേദനിപ്പിക്കും. കാരണം... നമ്മൾ വിശ്വസിക്കുന്ന മീഡിയ നമ്മുടെ കൂടെ നിൽക്കുന്ന ആളുകൾ... എല്ലാം ശരിക്കും അവിടെ ഒരു ജോലി മാത്രമാവുകയാണ്. റിയാലിറ്റി എന്താണ്?, മിത്ത് എന്താണ്?, പ്രസ്പെക്ടീവാണോ?, സബ്ജക്ടീവാണോ?, ഒബ്ജക്ടീവാണോ? തുടങ്ങിയ ചോദ്യങ്ങളെല്ലാം വരും.
മുമ്പ് ഒരു ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുവെന്ന് പറയുമ്പോൾ അതിന് ഭയങ്കര വാല്യുവുണ്ടായിരുന്നു. സത്യമായിരിക്കുമെന്ന് നൂറ് ശതമാനം നമുക്ക് വിശ്വസിക്കാം. ഇന്ന് അങ്ങനെയല്ല. അങ്ങനൊരു സ്റ്റേറ്റിലേക്ക് മീഡിയ പോകുന്നുവെന്നതും ഒരു വാർത്ത കാണുമ്പോൾ സത്യമാണോ നുണയാണോയെന്ന് ചിന്തിക്കേണ്ടി വരുന്നുവെന്നതുമായ സാഹചര്യമാണല്ലോ.
ഈ സാഹചര്യം പണ്ട് ഉണ്ടായിരുന്നില്ല. വാർത്തകൾക്ക് വിശ്വാസ്യതയുണ്ടായിരുന്നു. വാർത്ത എന്നത് മാറ്റി നിർത്തിയാൽ എഐ സജീവമായ ഇന്നത്തെ കാലത്ത് ഒരു ഫോട്ടോ കാണുമ്പോൾ പോലും അത് സത്യമാണോ അല്ലയോ എന്ന് ചിന്തിക്കേണ്ടി വരുന്നു. മാധ്യമപ്രവർത്തനരംഗത്ത് ഒരു അച്ചടക്കം മര്യാദയൊക്കെ വരണമെന്ന് ആഗ്രഹിക്കുന്നുവെന്നും റിമ കല്ലിങ്കൽ കൂട്ടിച്ചേർത്തു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications