അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ
മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അപ്പ ഹാജ. ഇൻഹരിഹർ നഗർ, അനിയൻ ബാവ ചേട്ടൻ ബാവ, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, ടു ഹരിഹർ നഗർ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു. സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി സംവിധായകർക്ക് പുറകെ നടന്ന ആളല്ല അദ്ദേഹം. തനിക്കുള്ളത് തന്നെ തേടി വരുമെന്നതാണ് അപ്പ ഹാജയുടെ കാഴ്ചപ്പാട്. ഇപ്പോഴിതാ തൻ്റെ സിനിമ അനുഭവങ്ങൾ പങ്കിടുകയാണ് താരം. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'കാണാതെ പഠിച്ച് ഡയലോഗ് പറയുന്നത് എനിക്ക് ഭയങ്കര പാടാണ്. ബാഗ്രൌണ്ടിൽ നിന്നും ആരെങ്കിലും പറഞ്ഞ് തരുന്നത് പറയും. സേതുരാമയ്യർ സിബിഐയിൽ ഒരു വലിയ സീൻ ഉണ്ടായിരുന്നു. അന്ന് മമ്മുക്കാക്ക് ആ സീൻ എടുത്തിട്ട് വേണം ഒരു ഫങ്ഷന് പോകാൻ. അദ്ദേഹം മുകേഷിനോട് പറഞ്ഞു, അവനോട് മര്യാദക്ക് ഡയലോഗ് പഠിക്കാൻ പറയണം , എനിക്ക് പോകണമെന്ന്. ഞാൻ എന്തായാലും അങ്ങ് പോകും എന്നൊക്കെ പറയുണ്ട്. എന്തോ ഫസ്റ്റ് ടേക്കിൽ എല്ലാം ഓക്കെ ആയി. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ അങ്ങനെ ഡയലോഗ് പ്രശ്നം വരാറില്ല. പക്ഷെ മോഹൻലാലിൻ്റെ കൂടെ അഭിനയിക്കുമ്പോൾ വരാറുണ്ട്. പുള്ളിയുടെ ആക്റ്റിങ് ഡിഫറെന്റ് അല്ലേ. പുള്ളി ബിഹേവ് ചെയ്യണതല്ലേ. ഞാൻ പെട്ടെന് വിചാരിക്കും എന്റെ അടുത്ത് എന്തോ കാര്യമായിട്ട് പറയുകയാണെന്ന്. പുള്ളി ഡയലോഗ് പറയുമ്പോൾ നമ്മുടെ ഡയലോഗ് മറന്നിട്ട് പുള്ളി എന്താ പറയുന്നത് എന്ന് നമ്മൾ ശ്രദ്ധിച്ചു പോകും. അങ്ങനെ എനിക്ക് ഒരു പ്രാവശ്യം പറ്റിയിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാണ്.

പൃഥ്വിരാജ് വളരെ വേഗം ഡയലോഗ് പറയുന്ന ആളാണ്. പിന്നെ കൃഷ്ണകുമാറിൻ്റെ മകൾ അഹാന, അഹാനക്കും ഈ മോഹൻലാലിന്റെ കഴിവുണ്ട് . പാർവ്വതി തിരുവോത്ത് അഹാന ഒക്കെ മലയാള സിനിമയിൽ വലിയ ആക്ടേഴ്സ് ആകേണ്ടവരാണ്. പിന്നെ എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല ശോഭിച്ചിക്കുന്നില്ല അങ്ങോട്ട്.അവരെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയതാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ അവരൊക്കെ ഭയങ്കര കഴിവുള്ള രണ്ടുപേരാണ്. പാർവതി തിരുവോത്തിനെ കുറവാണ് ഇപ്പോൾ സ്ക്രീനിൽ കാണാറേ ഇല്ല.
ഗ്യാങ്സ്റ്റർ ടൈപ്പ് പടങ്ങൾ ഇന്നും ഉണ്ട്. തലമുറ മാറുന്നതിന് അനുസരിച്ച് കഥയും സിനിമയുമൊക്കെ മാറും. സംവിധാകൻ ജോഷി ചേട്ടൻ പരസ്യമായി സെറ്റിൽ നിന്നും ചീത്ത പറഞ്ഞാലും നല്ല രീതിയിൽ ചെയ്താൽ ആ ദിവസം മുഴുവൻ അത് പറഞ്ഞോണ്ടിരിക്കും. പുള്ളി മാത്രമേ അങ്ങനെ പറയണത് കണ്ടിട്ടുള്ളൂ. ചെറിയ ചെറിയ സാധനങ്ങള ഉണ്ട്. പുള്ളി ഭയങ്കര ക്ലോസ് ആയിട്ട് ചില സാധനങ്ങൾ വെക്കും . ഈ തണുത്ത വെളുപ്പാംകാലത്ത് എന്ന സിനിമയിൽ നെടുമുടി വേണു ആണ് വില്ല. ആ സിനിമയിൽ പുളളി നടക്കുന്നത് ,ചാടുന്നത്, സോക്സ് ഇടുന്നതൊക്കെ കാണിക്കുന്നുണ്ട്. അത് ശരിക്കും ഞാനാണ് ചെയ്തത്. ക്യാമറയും ആർട്ടിസ്റ്റും കൂടെ സിങ്ക് ആവണം പുള്ളിക്ക്. അതൊക്കെ കറക്റ്റ് ആയിട്ട് ചെയ്താൽ പുള്ളി അപ്രീഷിയേറ്റ് ചെയ്യും. മമ്മൂക്കയ്ക്കും ജോഷി ചേട്ടനുമൊക്കെ നമ്മളെ വഴക്ക് പറയാനുള്ള അധികാരം ഉണ്ട്. അവർ നമ്മളെ അനിയൻമാരെ പോലെയാണ് കാണുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications