'പൃഥ്വിയെ അഖിൽ മാരാർ കുറ്റം പറയുന്നത് മറ്റാരെയോ സുഖിപ്പിക്കാൻ വേണ്ടി, ചന്ദ്രനെ നോക്കി പട്ടി ഓരിയിടുന്നത് പോലെ'
പൃഥ്വിരാജിനെതിരെ ബിഗ് ബോസ് താരം അഖിൽ മാരാർ നടത്തിയ വിമർശനങ്ങൾ നേരത്തെ വലിയ ചർച്ചയായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അടക്കം ദിലീപിന് വേണ്ടി സംസാരിക്കുന്ന അഖിൽ മാരാർ അടുത്തിടെയാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ പൃഥ്വിരാജിനെതിരെ തിരഞ്ഞത്.
പുതിയ ആളുകൾക്ക് പൃഥ്വിരാജ് അവസരം നൽകുന്നില്ല എന്നത് അടക്കമുളള ആരോപണം ആണ് അഖിൽ മാരാർ ഉന്നയിച്ചത്. മല്ലിക സുകുമാരൻ അഖിൽ മാരാർക്ക് കനത്ത മറുപടി നൽകി രംഗത്ത് വന്നിരുന്നു. ഇപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫും അഖിൽ മാരാർക്കെതിരെ തുറന്നടിച്ചിരിക്കുകയാണ്.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ: '' അല്‍പന് ഐശ്വര്യം കിട്ടുമ്പോള്‍ അര്‍ധരാത്രി കുടപിടിക്കും എന്നത് അഖില്‍ മാരാരിലൂടെ നേരില്‍ കാണുന്നു. രണ്ട് വശത്ത് നില്‍ക്കുന്ന കലാമണ്ഡലം സത്യഭാമയ്ക്കും മല്ലിക സുകുമാരനും അഖില്‍ മാരാരുടെ കാര്യത്തില്‍ ഒരേ അഭിപ്രായമാണ്. മലയാള സിനിമയില്‍ ഒന്ന് കാലുറപ്പിച്ച് അഖില്‍ മാരാര്‍ നിന്നിട്ടില്ല. അതിന് മുന്‍പേ വര്‍ഷങ്ങളുടെ സിനിമാ പാരമ്പര്യം ഉളള, സിനിമയുടെ സമസ്ത മേഖലകളിലും പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന പൃഥ്വിരാജിനെ വിമര്‍ശിച്ചും അപമാനിച്ചുമാണ് അയാള്‍ സിനിമാ മേഖലയില്‍ കാലൂന്നി നില്‍ക്കാന്‍ നോക്കുന്നത്.

ചന്ദ്രനെ നോക്കി പട്ടി ഓരിയിടുന്നത് പോലെയാണ് അഖില്‍ മാരാരുടെ പ്രവര്‍ത്തിയെന്നത് പറയാതെ വയ്യ. പൃഥ്വിരാജ് അഖില്‍ മാരാരെ പോലുളളവരുടെ ജല്‍പനങ്ങള്‍ക്ക് ചെവി തരില്ലെന്ന് അയാള്‍ക്കറിയാം. മറ്റാരെയോ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഇങ്ങനെയൊക്കെ തട്ടി വിടുന്നത്. പൃഥ്വിരാജിനെതിരെ പറയാന്‍ പീഡന കഥകളോ തട്ടിപ്പ് വെട്ടിപ്പ് കഥകളോ ഒന്നും ഇല്ലാത്തത് കൊണ്ടായിരിക്കാം മാരാര്‍ പറയുന്നത് പുതിയ ആള്‍ക്കാര്‍ക്ക് അവസരം കൊടുക്കുന്നില്ല എന്നുളളത്.
പൃഥ്വിരാജിനെക്കൊണ്ട് മലയാള സിനിമയ്ക്ക് ഒരു പ്രയോജനവും ഇല്ലെന്നാണ് അയാളുടെ ഭാഷ്യം. പലപ്രാവശ്യം ഇതൊക്കെ ആവര്‍ത്തിച്ച് പറഞ്ഞപ്പോഴാണ് അതിന് തക്ക മറുപടിയുമായി മല്ലിക സുകുമാരന്‍ രംഗത്ത് വന്നത്. വഴിയേ പോകുന്ന ചെണ്ടകളെല്ലാം എടുത്ത് അടിക്കുന്ന ഒരുത്തനാണ് അഖില്‍ മാരാര്‍. അവനെ ആദ്യം ഞാന്‍ കാണുന്നത് കൊട്ടാരക്കരയില്‍ ഒരു പരിപാടിക്ക് പോയപ്പോഴാണ്. ബിഗ് ബോസില്‍ നിന്ന് വന്ന സമയത്താണത്. അന്ന് കരുതിയത് സാമര്‍ത്ഥ്യമുളള ചെറുപ്പക്കാരനാണെന്നാണ്. സ്വന്തമായി നിലപാടുളള ആളാണ് എന്ന് കരുതി. പക്ഷേ ഒന്നുമില്ല.
ഭയങ്കര അഭിനേതാവാണ്, സിനിമയില്‍ അല്ല. അല്ലാതെ അഭിനയിക്കാൻ ബഹുമിടുക്കനാണ്. വളർന്ന് വരുന്ന കലാകാരനാണെങ്കിൽ എങ്ങനെയെങ്കിലും ജീവിച്ച് പൊക്കോട്ടെ എന്ന് കരുതിയാണ് കൂടുതലൊന്നും പറയാത്തത് എന്ന്. പക്വതയുളള സത്യസന്ധമായ വിലയിരുത്തലാണ് അഖിലിന്റെ കാര്യത്തില്‍ മല്ലിക ചേച്ചി നടത്തിയത്''.












Click it and Unblock the Notifications