'അഖിൽ മാരാർ ട്രോൾ മെറ്റീരിയൽ, കാര്യം സാധിക്കാൻ ആളുകളെ സുഖിപ്പിക്കുന്നു';തുറന്നടിച്ച് മല്ലിക സുകുമാരൻ
അടുത്തിടെ നടൻ പൃഥ്വിരാജിനെതിരെ ബിഗ് ബോസ് താരം അഖിൽ മാരാർ രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൻ്റെ വിധി വന്നതിന് പിന്നാലെയായിരുന്നു പ്രതികരണം. ദിലീപ് ചെയ്യാൻ പോകുന്ന കാര്യങ്ങൾ പറഞ്ഞ് നടക്കുന്നില്ലെന്നും ചെയ്ത് കാണിക്കുകയാണ് ചെയ്യാറെന്നും എന്നാൽ പൃഥ്വിരാജിന്റെ നിലപാടും പ്രവൃത്തിയും വ്യത്യസ്ഥമാണെന്നാണ് അഖിൽ പറഞ്ഞത്. ഇപ്പോഴിതാ അഖിലിൻ്റെ ഈ വാക്കുകളെ രൂക്ഷമായി വിമർശിക്കുകയാണ് പൃഥ്വിരാജിൻ്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ.അവരുടെ വാക്കുകൾ ഇങ്ങനെ
'വഴിയെ പോകുന്ന ചെണ്ടയ്ക്കൊക്കെ എടുത്തിട്ട് അടിക്കുന്നൊരുത്തനാണ് അഖിൽ മാരാർ. അഖിലിനെ ഞാൻ ആദ്യം കാണുന്നത് കൊട്ടാരക്കരയിൽ ഫ്ലവേഴ്സിൻ്റെ ഒരു ഫങ്ഷന് ഇടയിൽ വെച്ചാണ്. ബിഗ് ബോസിൽ നിന്ന് വന്ന സമയത്താണ്. അവിടെ വെച്ച് ഞാൻ പറഞ്ഞു, നല്ല സാമർത്ഥ്യമുള്ള ചെറുപ്പക്കാരനാണെന്ന്. പക്ഷേ ഇങ്ങനെ കൂലിവേലക്കാരനെ പോലെ പ്രവർത്തിക്കുമെന്ന് ഞാൻ കരുതിയില്ല. ഇയാൾക്ക് വ്യക്തമായ സ്വന്തം അഭിപ്രായം ഉണ്ടാകും എന്ന് ഞാൻ വിചാരിച്ചു. ഇല്ല,ചുമ്മാതാണ്.

നല്ല അഭിനേതാവാണ്, പക്ഷെ സിനിമയിലൊട്ട് അഭിനയിക്കാനും അറിയില്ല. അഖിലിനെ കുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല കരുതിയത്. അടുത്ത കാലത്ത് ഇയാൾ എന്ത് കണ്ടിട്ടാണ് പറഞ്ഞത് പൃഥ്വിരാജ് പുതിയ ആളുകൾക്ക് അവസരം കൊടുത്തില്ലെന്ന്. കഷ്ടം,എന്തെങ്കിലുമൊക്കെ ഫോളോ ചെയ്തിട്ടാണോ ഇതൊക്കെ പറയുന്നത്.
കുരുതി തൊട്ട് ഇങ്ങോട്ട് പൃഥ്വിരാജിൻ്റെ പടമെടുത്താൽ എല്ലാം പുതുമുഖങ്ങൾക്കാണ് അവസരം കൊടുത്തിരിക്കുന്നത്. അവൻ പണം മുടക്കി എടുക്കുന്ന പടങ്ങളിൽ എഴുത്തുകാരുംസംഗീത സംവിധായകരുമെല്ലാം പുതുമുഖങ്ങളാണ്. ഇതൊന്നും അന്വേഷിക്കേണ്ട, ആരെയെങ്കിലും കാര്യ സാധ്യത്തിന് വേണ്ടി സുഖിപ്പിക്കാൻ വേണ്ടി മൈക്കും വെച്ച് എന്തൊക്കെയോ പറയുന്നു, അങ്ങനെയൊക്കെയാണെങ്കിൽ ഞങ്ങൾക്കും കുറേ പറയാനുണ്ട്. പിന്നെ കഷ്ടം പാവമല്ലേ,ചെറുപ്പക്കാരനല്ലേ, അവൻ എവിടെ കിടക്കുന്നു, ഞാൻ എവിടെ കിടക്കുന്നു. എനിക്ക് 71 വയസായി. വളർന്നുവരുന്ന കലാകാരനെ കുറിച്ച് ഞാൻ എന്ത് പറയാനാണ്. അഖിൽ മാരാരോട് എന്തെങ്കിലും ഒരു ബഹുമാനം ഉണ്ടായിരുന്നത് ഈ ലൂസ് ടോക്കിലൂടെ പോയിക്കിട്ടി. ഇപ്പോൾ ഞാൻ അയാളെ ഒരു ട്രോൾ മെറ്റീരിയലായാണ് കാണുന്നത്', അവർ പറഞ്ഞു.
പൃഥ്വിരാജിനെ കുറിച്ച് അഖിൽ പറഞ്ഞത്
'ഒരുകാലത്ത് മലയാളത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും ഒക്കെ തന്നെ ആക്ഷേപിച്ചുകൊണ്ട് അവരുടെ പ്രായത്തെ പരിഹസിച്ചുകൊണ്ട് സംസാരിച്ചയാളാണ്.ചെറിയ പ്രായത്തിലുള്ള കഥാപാത്രങ്ങൾ വരുന്ന സമയത്ത് ഇത്രയും പ്രായം കൂടി ആൾക്കാർ ചെയ്യുമ്പോൾ യുവതാരങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുകയല്ലേ എന്ന അർത്ഥത്തിൽ പൃഥവിരാജ് സംസാരിച്ചിട്ടുണ്ട്.ബ്രോ ഡാഡിയിൽ മോഹൻലാലിൻ്റെ മകൻ്റെ കഥാപാത്രമായി വരേണ്ടത് 25 കാരനാണ്. എന്നാൽ പൃഥ്വിരാജ് ആ വേഷം ചെയ്തു.
ഒരു സമയത്ത് അന്യഭാഷ സിനിമകൾ കേരളത്തിൽ ഹിറ്റടിച്ചിരുന്ന സമയം ഉണ്ടായിരുന്നു. പൃഥ്വിരാജിൻ്റെ പല സിനിമകളും തിയറ്റിക്കൽ പരാജയപ്പെടുന്ന സമയത്ത് ഇത്തരത്തിലുള്ള അന്യഭാഷ സിനിമകൾ ഡിസ്ട്രിബ്യൂഷൻ ചെയ്തുകൊണ്ട് അതിന് തിയേറ്ററുകൾ കൊടുക്കുന്നതിനെ ഒക്കെ കുറിച്ച് പരിഹസിച്ച് സംസാരിച്ചിട്ടുള്ള ഒരാളാണ്. ആ നടൻ തന്നെ ഇപ്പോൾ
അന്യഭാഷയിൽ നിന്ന് വരുന്ന സിനിമകൾ ഒക്കെ തന്നെ ഇവിടെ കൊണ്ടുവന്ന് ഡിസ്ട്രിബ്യൂഷൻ നടത്തി മലയാളത്തിൽ ഇറങ്ങേണ്ട പല സിനിമകളുടെയും തിയേറ്ററിലേക്ക് വരാനുള്ള സാധ്യതകൾ കുറയക്കത്തക്ക രീതിയിൽ വലിയ ഒരു ഒരു ഡിസ്ട്രിബ്യൂഷൻ സംവിധാനം തന്നെ ഒരുക്കുന്നതാണ്.
പൃഥ്രാജിനെ പലപ്പോഴും നിലപാടിന്റെ രാജകുമാരൻ എന്നൊക്കെ പറയാറുണ്ട്. ചില സിനിമകൾ എടുക്കുകയും കേരളത്തിൽ ഒരു വിഭാഗം ആൾക്കാരെ പ്രീണിപ്പിക്കുകയും ചെയ്തതിൻ്റെ പേരിൽ അവരിൽ കുറച്ചുപേർ അദ്ദേഹത്തിന് സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നതിനുപരി അല്ലെങ്കിൽ ബിജെപിക്കാർ എതിർക്കുന്നു എന്നൊരു കാരണം കൊണ്ട് ഇവരാരും വലിയ നിലപാടുകളുള്ള രാജകുമാരന്മാരൊന്നും ആയി മാറുന്നില്ല'
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications