കെ സുരേന്ദ്രൻ മുഖ്യമന്ത്രിയായാൽ അഖിൽ മാരാർ സാംസ്കാരിക മന്ത്രി'; ട്രോളി പറപ്പിച്ച് ശാന്തിവിള ദിനേശ്
ബിഗ് ബോസ് താരമായ അഖിൽ മാരാർ കഴിഞ്ഞ ദിവസമായി ട്വൻ്റി 20 യിൽ ചേർന്നത്.കോണ്‍ഗ്രസിൻ്റെ ഭാഗമായി കൊട്ടാരക്കരയിൽ മത്സരിക്കാനായിരുന്നു അഖിലിൻ്റെ നീക്കങ്ങൾ. എന്നാൽ ആ ശ്രമങ്ങൾ വിജയിച്ചില്ല. ഇതോടെ അഖിൽ ട്വൻ്റി- 20യിൽ ചേർന്ന് എൻഡിഎയുടെ ഭാഗമായി. അഖിൽ കൊട്ടാരക്കയിൽ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ട്. എന്തായാലും ഇപ്പോഴിതാ അഖിലിൻ്റെ ഈ ചുവടുമാറ്റങ്ങളെ അളവറ്റ് പരിഹസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തൻ്റെ യുട്യൂബ് ചാനലായ ലൈറ്റ് കാമറ ആക്ഷനിലൂടെയാണ് പ്രതികരണം. വായിക്കാം
ബിഗ് ബോസ് കൊണ്ട് ഗുണമുണ്ടായ ഒരാൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഞാൻ പറയും അത് അഖിൽ മാരാർ എന്ന കോൺഗ്രസുകാരനാണെന്ന്. എന്റെ ജീവരക്തം എന്ന് സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞു നടന്ന പയ്യന് നിയമസഭാ സീറ്റ്, അതും തന്റെ ജന്മനാടായ കൊട്ടാരക്കരയിൽ തന്നെ കിട്ടാൻ പോകുന്നു എന്നുള്ളതാണ് പുതിയ വാർത്ത. കൊട്ടാരക്കരയിൽ അഖിൽ മാരാരാണോ എന്ന് മുഖത്ത് വിരൽ വെക്കണ്ട. കൈപ്പത്തിയിൽ ഇരിക്കുന്ന മാങ്ങയാണ് മാരാരുടെ ചിഹ്നം. മാങ്ങ ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

എന്തൊക്കെ പറഞ്ഞാലും അടിയുറച്ച ഗാന്ധിയനാണ് അഖിൽ മാരാർ. ഇത്തവണ ബിഗ് ബോസിന്റെ ഗ്ലാമറിൽ ഒരു സ്ഥാനാർത്ഥി ആകണമെന്ന് അടങ്ങാത്ത മോഹം അദ്ദേഹത്തിനുണ്ടായി. കോൺഗ്രസിൽ ഒരു സീറ്റിൽ 20 പേർ സ്ഥാനമോഹികളായി ഉള്ള കാലമാണ്. അവരെ ശല്യപ്പെടുത്തണ്ട എന്ന് മാരാർക്ക് തോന്നുക സ്വാഭാവികം. ഇന്നലെ വരെ കോൺഗ്രസുകാരനായി കമ്മ്യൂണിസ്റ്റിനെയും ബിജെപിയെയും ഒരുപാട് വഴക്ക് പറഞ്ഞ ആളുമാണ്.
ബിജെപിയോട് മോശമല്ലാത്ത കലിപ്പു കൊണ്ട് നേരെ കിറ്റക്സ് സാബുവിനെ കണ്ടു. ശ്രീനിവാസൻ മരിക്കുകയും, നടനും സംവിധായകനുമായ ലാൽ പഴയ മമത കാട്ടാതിരിക്കുകയും ചെയ്യുന്ന സമയത്താണ് അഖിൽ മാരാർ ചെല്ലുന്നത്. ഏതെങ്കിലുമൊക്കെ സിനിമാക്കാർ വേണം 20-20ക്ക്. മാരാരെ സാബു സ്വീകരിച്ചു, "നമ്മുടെ സ്ഥാനാർത്ഥിയായിക്കോ" എന്ന് പ്രഖ്യാപിച്ചു.
എൻഡിഎയിൽ ഇനി രണ്ടാമത്തെ പാർട്ടി ആകാൻ ട്വൻ്റി 20 വരികയാണല്ലോ. ബിഡിജെഎസിനോട് പോകാൻ പറ എന്ന രീതിയിലാണ് കിറ്റക്സ് സാബു നിൽക്കുന്നത്. "എനിക്ക് ഇഷ്ടംപോലെ കാശും ആളും ഉണ്ടല്ലോ" എന്നാണ് സാബുവിന്റെ ചിന്ത. താമരയുമായൊരു കോംപ്രമൈസ് മാരാർ കാണിക്കില്ല. അതുകൊണ്ടാണ് അദ്ദേഹം കിറ്റക്സിന്റെ 2020ൽ ചേർന്നത്.
അങ്ങനെ താമരയിലേക്ക് എത്താൻ മാങ്ങ വഴി താമര വോട്ടുകൾ പിടിക്കാം എന്നാണ് അഖിൽ മാരാരുടെ വിശ്വാസം. ബാലഗോപാലിനെയും ഐഷാ പോറ്റിയെയും നാവിന്റെ ബലം കൊണ്ട് വീഴ്ത്തി മാരാർ ഒരു എംഎൽഎ ആവുകയും, എൻഡിഎ ഏറ്റവും വലിയ മുന്നണി ആവുകയും, 30ൽ ഒരു 10 പേർ ട്വൻ്റി 20ൽ നിന്ന് ജയിക്കുകയും, 35 സീറ്റ് മൊത്തം കിട്ടിയാൽ മന്ത്രിസഭ ഉണ്ടാക്കി കാണിച്ചു തരാം എന്ന് പറഞ്ഞ നമ്മുടെ സുരേന്ദ്രൻ ഇത്തവണയും മത്സരിക്കുന്നുണ്ട്.
കക്ഷിയെ മുഖ്യമന്ത്രിയാക്കാൻ രാജീവ് ചന്ദ്രശേഖർ അനുവദിക്കുമോ? അനുവദിച്ചാൽ ശോഭ തടസം നിൽക്കുമോ? ഇപ്പോൾ ചോദിക്കരുത്. കാരണം കഥയിൽ ചോദ്യമില്ല. അങ്ങനെ സുരേന്ദ്രൻ കേരളത്തിലെ മുഖ്യമന്ത്രിയായാൽ ട്വൻ്റി-20 മിനിമം അഞ്ച് മന്ത്രിക്കസേര ചോദിച്ച് അവസാനം രണ്ടെണ്ണം ഒപ്പിച്ചാൽ, ഇപ്പോൾ സാബു മാത്രമാണ് 2020യുടെ ഏകമുഖം. മാരാരും കൂടി വന്നതിനാൽ ആ മുഖം അല്പം കൂടി വികസിക്കും.അപ്പോൾ രാജേന്ദ്ര ആർലേക്കർ സാബുവിനൊപ്പം മാരാർക്കും സത്യപ്രതിജ്ഞ ചെയ്തുകൊടുക്കും. സാംസ്കാരിക-സിനിമാ മന്ത്രിയായി ഒരു വിലസ് വിലസണം അഖിൽ മാരാറെ എന്നാണ് എനിക്ക് പറയാനുള്ളത്. മാരാർ വിലസും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications