Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലാലേട്ടനെ കൊണ്ട് തെറിവിളിപ്പിക്കുന്നതിലൂടെ ബിഗ് ബോസ് ലക്ഷ്യം ഇത്'; അഖിൽ മാരാർ പറയുന്നു

ജനങ്ങളായിരുന്നു ബിഗ് ബോസിൽ തന്റെ പിആർ എന്ന് സംവിധായകൻ അഖിൽ മാരാർ. അനുമോളുടെ പിആർ ആയിരുന്നു അഖിലിന്റേയും പിആർ എന്ന ശോഭ വിശ്വനാഥിന്‌റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അഖിൽ. ബിഗ് ബോസ് ക്രൂ തീരുമാനിച്ചാൽ മത്സരാർത്ഥികൾക്ക് അനുകൂലവും പ്രതികൂലവുമായ സാഹചര്യം ഒരുക്കാൻ കഴിയുമെന്നും അഖിൽ മാരാർ പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം.വായിക്കാം

'നാലു ശതമാനം പേരുടെ പോലും പിന്തുണയില്ലാതെ ബിഗ് ബോസിന് അകത്ത് പോയാളാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് ദൈവം തമ്പുരാൻ പോലും പിആർ ചെയ്താൽ ഞാൻ ജയിക്കണമെന്നില്ല . പതിയെ പതിയെ പതിയെ എന്നെ എതിർത്തവർ എന്നെ സ്വീകരിക്കാൻ ഒരു കാരണം ഉണ്ടായി ,എപ്പോഴും ജയിക്കാനും ആൾക്കാർ ഇഷ്ടപ്പെടാനും ഒരു കാരണം ഉണ്ടാകും. ഇപ്പോഴും ആൾക്കാർ എന്നെ എതിർക്കുന്നുണ്ട് ,എതിർക്കുന്നത് അവർക്ക് ഇഷ്ടമല്ലാത്ത വിഷയങ്ങളിൽ ഞാൻ അഭിപ്രായം പറയുന്നുവെന്നത് കൊണ്ടാണ്.

akhilbiggboss-1763015959 jpg -Properties Reuse Image

എന്നെ ഒരു ഇടതുപക്ഷക്കാരൻ എതിർക്കുന്നത് ഞാൻ അവന്റെ പാർട്ടിയെ പറ്റി സംസാരിക്കുന്നകൊണ്ടും അവന് ഇഷ്ടപ്പെട്ട നേതാക്കന്മാരെ പറ്റി സംസാരിക്കുന്നതകൊണ്ടുമാണ്. ഈ സീസണിൽ കുറച്ചു പേർ എന്നെ എതിർക്കുന്നത് അവർ ഇഷ്ടപ്പെടുന്ന അനീഷിനെ ഞാൻ സപ്പോർട്ട് ചെയ്തില്ലല്ലോ എന്നഒരു വിഷമത്തിലാണ്, അത് ഒരാഴ്ച കഴിയുമ്പോൾ അങ്ങ് മറക്കും.

തൊപ്പി നിരവധി വിഷയങ്ങളിൽ മാപ്പ് പറഞ്ഞ ആളാണ്, ഞാൻ അങ്ങനെ ഒരു വിഷയങ്ങളിലും മാപ്പ് പറഞ്ഞിട്ടില്ല. മാപ്പ് പറയേണ്ട വിഷയത്തിൽ മാപ്പ് പറയാൻ ഒരു മടിയുമില്ല. വാശിപിടിപ്പിക്കുമ്പോഴാണ് വാശി കേറുന്നത്. ബിഗ് ബോസിലേക്ക് നിന്നെ കയറ്റത്തില്ല എന്ന് പറയുമ്പോൾ കയറണം, നിന്നെ ആദ്യ വീക്കിൽ പുറത്താക്കും എന്ന് പറയുമ്പോൾ ജയിക്കണം.

ബിഗ് ബോസ് എന്ന് പറയുന്നത് സമൂഹത്തിന്റെ പ്രതിഫലനം എന്നുള്ള നിലയ്ക്ക് നമ്മൾ അകത്തേക്ക് പോകുമ്പോൾ സമൂഹം ആരെ സ്വീകരിക്കണം ആരെ തള്ളണം ഇതാണ് ഇതിനകത്ത് നിലനിർത്തുന്നതും തള്ളിപ്പറയുന്നതും. സമൂഹത്തിൽ എന്ത് ചെയ്താലും നിലനിൽക്കാൻ പറ്റും, അതാണ് ബേസിക്കലി ഈ ഷോയിൽ നിന്ന് ഒരു മത്സരാർത്ഥി പുറത്തേക്ക് കൊടുക്കേണ്ട കാര്യം.

ക്രൂ ചിന്തിച്ചു കഴിഞ്ഞു ഒരു മത്സരാർത്ഥിക്ക് പോസിറ്റീവ് ആക്കി വോട്ട് കൂട്ടാൻ പറ്റും വോട്ട് കുറയക്കാൻ പറ്റും. ഒരു മത്സരാർത്ഥിക്ക് വോട്ട് കൂട്ടാൻ പറ്റുന്ന ഏറ്റവും ബെസ്റ്റ് പരിപാടിയാണ് ലാലേട്ടനെ കൊണ്ട് തെറി വിളിപ്പിച്ചാൽ മതി. പ്രേക്ഷകർക്ക് ശരിയല്ല എന്ന് തോന്നുന്നഒരു ഒരു വിഷയത്തിൽ പ്രേക്ഷകരുടെ ചിന്തയ്ക്ക് വിപരീതമായിട്ട് ലാലേട്ടൻ ഒരു മത്സരാർത്ഥിയെ ഫയർ ചെയ്തു കഴിഞ്ഞാൽ പ്രേക്ഷകർ ആ മത്സരാർത്ഥിയുടെ കൂടെ നിൽക്കും ലാലേട്ടനെ പ്രേക്ഷകർ തെറിവിളിക്കും ലാലേട്ടനെ കൊണ്ട് തെറിവിളിപ്പിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കിക്കോണം ആ മത്സരാർത്ഥിക്ക് അനുകൂലമായ ഒരു അന്തരീക്ഷം കൂടിയാണ് ഇവർ ഒരുക്കി കൊടുക്കുന്നത് .ശരികൾക്ക് വേണ്ടി ലാലേട്ടനെ കൊണ്ട് സംസാരിപ്പിക്കും, അത് നമ്മൾ അനുകൂലിക്കും.

ബിഗ് ബോസ് തന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് നെവന്റെ വാ മൂടി കെട്ടാൻ ശ്രമിക്കുമ്പോൾ അങ്ങനെ വാ മൂടി കിട്ടിയാൽ പ്രേക്ഷകൻ അവന്റെ കൂടെ നിൽക്കും. അതുകൊണ്ടാണ് ആ വീക്കിൽ സാബുമോന് കൃത്യമായിട്ട് ജനം എടുത്തു പുറത്തു കളയുന്നതും, നിവിനെ അവിടെ അവിടെ നിലനിർത്തുന്നതും അക്ബറിന് മുകളിലേക്ക് നിവിന് ഒരു സ്ഥാനം കിട്ടുന്നതും. പിന്നെ നിവിൻ അവിടെ തൊട്ട് പിന്നെ വീണ്ടും പോസിറ്റീവ് ആയി. നിവിന് പിന്നെ വ്യത്യസ്തമായ കഴിവുകൾ ഉണ്ട്. പുറത്തിറങ്ങി കഴിഞ്ഞാൽ ഒരുപക്ഷേ പല സ്റ്റേജുകളിലും നിലനിന്നു പോകാനും കൂടുതൽ കണ്ടെന്റ് ക്രിയേറ്റ് ചെയ്യാനും ശേഷിയുള്ള ആളാണ് നിവിൻ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+