'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ
ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന തനിക്ക് കോൺഗ്രസ് രാഷ്ട്രീയവുമായി എങ്ങനെ പൊരുത്തപെടാൻ പറ്റുമെന്ന് അഖിൽ മാരാർ. കോണ്‍ഗ്രസ തന്നെ മത്സരിപ്പിക്കുമെന്നൊരു സൂചന നേതൃത്വം തനിക്ക് തന്നിരുന്നു. എന്നാൽ താനൊരു സംഘി ആണെന്നും അതുകൊണ്ട് മുസ്ലിം സംഘടനകൾ അഖിലിനെ പിന്തുണയ്ക്കില്ലെന്നും ചില കോണ്‍ഗ്രസ് നേതാക്കൾ പറയുകയുണ്ടായെന്നും അവരുടെ ആ നിലപാടിൽ തനിക്ക് യാതൊരു അത്ഭുതവും ഇല്ലെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.
അന്യ മതത്തിൽ നിന്നും വിവാഹം ചെയ്തതും ഭാര്യ അമ്പലത്തിൽ പോകുന്നത് പോലും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വിഭാഗത്തെ പേടിച്ചു കോൺഗ്രസ് തനിക്ക് സീറ്റ് നൽകിയില്ലെന്ന യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ആയിരുന്ന എൻഎസ് നുസൂറിൻ്റെ വാക്കുകൾ പങ്കുവെച്ച് കൊണ്ടാണ് അഖിൽ ഇക്കാര്യത്തിൽ കോണ്‍ഗ്രസിനെ വിമർശിച്ചത്. പോസ്റ്റ് വായിക്കാം

'കോൺഗ്രസ്സിൽ നിന്നും മാറി എന്ത് കൊണ്ടാണ് ഞാൻ 20/20 യിൽ ചേർന്നതെന്ന് പലരും ചോദിക്കുന്നുണ്ട്... അതിന് ഞാൻ കോൺഗ്രെസ്സുകാരൻ അല്ലല്ലോ എന്ന് എനിക്ക് പറയാം. എന്നാലും പല കോൺഗ്രസ്സ് നേതാക്കളുമായി വെക്തി ബന്ധം ഉണ്ടായത് കൊണ്ടും പല കോൺഗ്രസ്സ് വേദികളിലും എന്നെ കണ്ടത് കൊണ്ട് ഞനൊരു പക്ഷെ കോൺഗ്രസ് സീറ്റിൽ മത്സരിച്ചേക്കാം എന്നൊരു ധാരണ പലർക്കും ഉണ്ടായിരുന്നു. നേതാക്കൾ അങ്ങനൊരു സൂചന എനിക്കും നൽകിയിരുന്നു.
എന്നാൽ ഞാൻ സംഘി ആണെന്നും അതുകൊണ്ട് മുസ്ലിം സംഘടനകൾ അഖിലിനെ പിന്തുണയ്ക്കില്ല അങ്ങനൊരു പ്രശ്നം ഉണ്ട് എന്ന് ചില നേതാക്കൾ എന്നോട് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന എനിക്ക് കോൺഗ്രസ് രാഷ്ട്രീയവുമായി എങ്ങനെ പൊരുത്തപെടാൻ പറ്റും.
എന്നാൽ എന്റെ പഴയ സഹ പ്രവർത്തകൻ ആയ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ആയിരുന്ന അടിയുറച്ച കോണ്ഗ്രെസുകാരൻ ആയ മുസൽമാൻ ആയ എൻ എസ് നുസൂർ പറയുന്നു അന്യ മതത്തിൽ നിന്നും വിവാഹം ചെയ്തതും ഭാര്യ അമ്പലത്തിൽ പോകുന്നത് പോലും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വിഭാഗത്തെ പേടിച്ചു കോൺഗ്രസ് തീരുമാനം എടുക്കുന്നു എന്ന്.
ഒരുപാട് പേർക്ക് ചിന്തിക്കാവുന്ന ഒന്നാണ് നുസൂർ ഈ പറഞ്ഞത്. അത്മാർത്ഥത ഉള്ള അടിയുറച്ച ഒരു കോൺഗ്രസ്സ് പ്രവർത്തകന്റെ സത്യം സന്ധമായ ശബ്ദം.. NB : പലപ്പോഴായി ഈ നയങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യില്ല എന്ന് പ്രതിപക്ഷ നേതാവിന് ഞാൻ മെസേജും അയച്ചിട്ടുണ്ട്', അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി'












Click it and Unblock the Notifications