'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം
ഉമ്മയെ വീട്ടിൽ നിന്നും ഇറക്കിവിട്ടുവെന്ന ബിഗ് ബോസ് താരം അഖിൽ മാരാരുടെ ആരോപണത്തിന് മറുപടിയുമായി ഷിയാസ് കരീം. ഷിയാസ് ഉമ്മയെ വീട്ടിൽ നിന്നും അടിച്ചിറക്കിയ ആളാണെന്നും അങ്ങനെയൊരാളുടെ വാക്ക് ആര് വിശ്വസിക്കുമെന്നൊക്കെയായിരുന്നു ഒരു അഭിമുഖത്തിൽ അഖിൽ ആരോപിച്ചത്. ഇക്കാര്യം പെരുമ്പാവൂരിലുള്ള ചിലരാണ് തന്നെ വിളിച്ച് പറഞ്ഞതെന്നും അഖിൽ പറഞ്ഞിരുന്നു.ഇതിനാണ് ഷിയാസ് മറുപടി നൽകിയത്. ഉമ്മയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഷിയാസിൻ്റെ പ്രതികരണം. വീഡിയോയിൽ ചാണകപ്പുഴു എന്നാണ് ഷിയാസ് അഖിലിനെ വിളിക്കുന്നത്.
'ഏതൊരു മകനും ഉമ്മയുമായുള്ള ബന്ധം ആഴിയേക്കാള്‍ ആഴമേറിയതാണ്. അതാണ് എന്റെ പൊന്നുമ്മയോട് ജനിച്ചിന്നോളം എന്റെ ഹൃദയത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളതും. എന്റെ ഇടനെഞ്ചില്‍ പച്ചക്കുത്തിയ ആ സ്നേഹത്തെ എന്നെ കണ്ടും കേട്ടും അനുഭവിച്ചും വന്ന എന്റെ നാട്ടുകാര്‍ ചാണകം ചവിട്ടി കോട്ടത്തലയോട് പറഞ്ഞെത്രെ ഞാന്‍ തള്ളി പറഞ്ഞെന്ന്. ഞാന്‍ വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കി എന്ന് .കുടുംബ ബന്ധത്തിന്റെ വിലയറിയുന്ന അമ്മമാരോട് സ്നേഹമുള്ള ഏതേലും ഒരാള്‍ക്ക് പറയാന്‍ കഴിയുന്ന കാര്യമാണോ കോട്ടതല്ല ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്?

എന്റെ ഉമ്മ അന്നും ഇന്നും എന്നും എന്റെ കൂടെയുണ്ട് . എനിക്കെന്നും എപ്പോഴും താങ്ങായ്, തണലായ്, ഊര്‍ജ്ജമായ്. പേപ്പട്ടികള്‍ കുരയ്ക്കും കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും. ആ പേപ്പട്ടിയുടെ കുരയ്ക്കുള്ള മറുപടിയാണിത്. നീ കൊണ്ട് പോയി തിന്ന് കോട്ടത്തലേ', ഷിയാസ് ഫേസ്ബുക്കിൽ കുറിച്ചു. . തന്നെ ഷിയാസ് പുറത്താക്കിയിട്ടില്ലെന്നും ആരും അങ്ങനെ പറയരുതെന്നും ഷിയാസിന്റെ ഉമ്മയും വിഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് താരത്തിനെ തുണച്ചും അഖിലിനെ രൂക്ഷമായി പരിഹസിച്ചും കമൻ്റ് ചെയ്യുന്നത്. അഖിലിനെ പോലൊരാൾക്ക് യാതൊരു മറുപടിയും നൽകേണ്ടതില്ലെന്നാണ് പലരും കുറിക്കുന്നത്. മാത്രമല്ല അഖിൽ സ്വന്തം മാതാപിതാക്കളെ നോക്കുന്നില്ലെന്ന ആരോപണവും ചിലർ പങ്കുവെച്ചിട്ടുണ്ട്. സംഘിയായതിനാൽ ഇതല്ല ഇതിനപ്പുറം ആരോപണങ്ങളും അഖിൽ ഉയർത്തുമെന്ന കമൻ്റുകളും ഉണ്ട്.
ഇതാദ്യമായല്ല അഖിൽ മാരാരും ഷിയാസും തമ്മിൽ കൊമ്പുകോർക്കുന്നത്. നേരത്തേ ബിഗ് ബോസ് സീസണ് 5 ൻ്റെ സമയത്ത് അഖിൽ ഷിയാസിനെതിരെ രംഗത്തെത്തിയത് ഇരുവരും തമ്മിലുള്ള വലിയ വാക്ക്പോരിലേക്ക് നയിച്ചിരുന്നു. ആ സീസണിൽ ഹോട്ടൽ ടാസ്കിൽ അതിഥിയായെത്തിയ ഷിയാസ് മത്സരാർത്ഥിയായ അനുമോളുടെ കൈയ്യിലെ പ്ലാച്ചി എന്ന പാവയെ എടുത്ത് പുറത്തേക്കെറിഞ്ഞിരുന്നു. ഇതിനെ അഖിൽ പരിഹസിച്ചു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങിയത്.
'ബിഗ് ബോസില്‍ പോയി പുറത്തിറങ്ങിയ ശേഷം കാണിക്കുന്ന അല്പ്പത്തരത്തിനോട് താല്പര്യമില്ല. പാവ എടുത്ത് എറിഞ്ഞത് എന്റെ ഇഷ്ടമാണ്. അത് അഖില്‍ മാരാര്‍ ആണോ തീരുമാനിക്കുന്നത്. അഖില്‍ മാരാരുടെ കയ്യില്‍ നിന്നല്ലല്ലോ എറിഞ്ഞത്. അത് തന്റെ തീരുമാനമാണ്. അയാളുടെ പ്രതികരണം കണ്ടിട്ടില്ല. ഫുള്‍ മണ്ടത്തരം ആണ് പറയുന്നത്. ഇടയ്ക്ക് പാര്‍ട്ടിയെ കുറിച്ചൊക്കെ പറയുന്നത് കേള്‍ക്കാം. എന്തോ പ്രശ്നമുണ്ട്', എന്നായിരുന്നു അന്ന് അഖിലിന് ഷിയാസ് നൽകിയ മറുപടി.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications