'പൊട്ടക്കിണറ്റിലെ തവള, അടിച്ച് പുറത്താക്കി വിട്ടതിന്റെ വിഷമം കാണും, ഒന്നര ലക്ഷം കൊടുത്തതല്ലേ', മാരാരുടെ മറുപടി
ബിഗ് ബോസ് മലയാളം സീസണ് 7 താരം ശൈത്യ സന്തോഷിന് മറുപടിയുമായി അഖില്‍ മാരാര്‍ രംഗത്ത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഖില്‍ മാരാരെ ശൈത്യ പരിഹസിച്ചിരുന്നു. പിആര്‍ വിനുവിന്റെ സഹായത്തോടെയാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് വിജയിച്ചതെന്നും മാരാര്‍ പേടിപ്പിച്ചാല്‍ മാക്രി കരയും പക്ഷേ ശൈത്യ കരയില്ല എന്നുമടക്കമായിരുന്നു പറഞ്ഞിരുന്നത്.
ഈ വീഡിയോ വൈറലായതോടെയാണ് മറുപടിയുമായി അഖില്‍ മാരാര്‍ രംഗത്ത് വന്നിരിക്കുന്നത്. ശൈത്യയെ പേരെടുത്ത് പറയാതെ പരിഹാസ രൂപത്തിലാണ് മാരാരുടെ മറുപടി. അഖില്‍ മാരാരുടെ വാക്കുകള്‍ ഇങ്ങനെ: '' രണ്ട് ദിവസമായി കുറച്ച് പേര് ഒരു പെണ്‍കുട്ടി ഉണ്ടക്കണ്ണും തള്ളിപ്പിടിച്ച് മാരാരെപ്പറ്റി പറയുന്ന വീഡിയോ അയച്ച് തന്ന് പ്രതികരിക്കാന്‍ പറയുന്നു. നിങ്ങള്‍ക്ക് ആള് മാറിയതാണെന്ന് തോന്നുന്നു. ആ കുട്ടി എന്തോ കണ്ട് പേടിച്ചതാണെന്ന് തോന്നുന്നു. പ്രിയപ്പെട്ട ആര്‍ക്കെങ്കിലും എന്തെങ്കിലുമൊക്കെ കിട്ടുന്നത് കണ്ട് സഹിക്കാന്‍ വയ്യാതെ പേടിച്ച സമയത്ത് ഉണ്ടായിട്ടുളളതാണെന്ന് തോന്നുന്നു. ചുറ്റുമുളളതൊന്നും കാണാനും കേള്‍ക്കാനും പറ്റാത്ത ഒരു പാവം പെണ്‍കുട്ടിയുടെ വീഡിയോ ആണ്.
മാരാര്‍ മാക്രികളെ പേടിപ്പിച്ചാല്‍ മതി എന്നൊക്കെയാണ് പറയുന്നത്. ഷഡ്കാല ഗോവിന്ദ മാരാര്‍ രാത്രി തംബുരു മീട്ടുമ്പോള്‍ മാക്രികള്‍ കരഞ്ഞു. അദ്ദേഹത്തിന് ദേഷ്യം വന്ന് കല്ലെടുത്ത് തവളകളെ എറിഞ്ഞു. ഇത് കണ്ടിട്ടാവാം ഷഡ്കാല ഗോവിന്ദ മാരാര്‍ മാക്രികളെ പേടിപ്പിച്ചാല്‍ മതിയെന്ന് ഇയാള്‍ പറഞ്ഞത്. അല്ലെങ്കില്‍ രാഷ്ട്രീയ വിരോധം ആകാനും സാധ്യതയുണ്ട്.

കാരണം തിരുവനന്തപുരത്തെ ബിജെപി ഓഫീസിന്റെ പേര് മാരാര്‍ജി ഭവന് എന്നാണ്. അവരോടുളള വിരോധം കൊണ്ടാകാനും നേരിയ സാധ്യത കാണുന്നുണ്ട്. കേരളത്തിലെ 90 ശതമാനം വരുന്ന ഇടത്-മതേതര അനുകൂലികളുടെ പിന്തുണ നമുക്ക് ലഭിക്കും. ബിജെപിയുടെ സ്ഥാപക നേതാവായ മാരാര്‍ മാക്രികളെ പേടിപ്പിച്ചാല്‍ മതി, ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കണ്ട എന്ന ഒരു ധ്വനിയും അതിധീരയായ ഈ പെണ്‍കുട്ടിയുടെ ശബ്ദത്തിലൂടെ ഉണ്ടായിട്ടുണ്ടോ എന്നാണ് വ്യാഖ്യാനിക്കുന്നത്.
ശരീരത്തിലുണ്ടാകുന്ന കുരു പഴുത്ത് പൊട്ടിപ്പോകുമ്പോള്‍ ഒരു ആശ്വാസം കിട്ടും. അത് പോലെ ഇങ്ങനെയൊരു വീഡിയോ ചെയ്യുമ്പോള്‍ അതിനൊരു ആശ്വാസം കിട്ടിക്കാണും. പൈസ ചെറിയ പൈസയൊന്നും അല്ലല്ലോ. ഒന്നര ലക്ഷം രൂപ കുരു പൊട്ടിക്കാനായി കൊടുത്തിട്ടുണ്ടായിരുന്നു. അപ്പോള്‍ അടിച്ച് പുറത്താക്കി വിട്ടതിന്റെ വിഷമം കാണും.
തവളകളുടെ ഒരു പ്രത്യേകതയാണ്, തവളകള്‍ക്ക് തവളകളേയും തിരിച്ചറിയാന്‍ പറ്റില്ല, അപ്പുറത്ത് നില്ക്കുന്ന ആള്‍ക്കാരെയും തിരിച്ചറിയാന്‍ പറ്റുന്നില്ല. ലോറി വരുമ്പോള്‍ ഓപ്പോസിറ്റ് തവള വയറൊക്കെ പെരുപ്പിച്ച് നില്‍ക്കുന്നത് കാണാം. ലോറിയെ നോക്കി പറയും, നീ ഒന്ന് പോയി നോക്ക് എന്ന്. കൂപമണ്ഡൂകം എന്നൊരു വാക്ക് ഉണ്ട്, പൊട്ടക്കിണറ്റിലെ തവള. കിണറിന് പുറത്തുളള ലോകം അതിന് അറിയില്ല. അത് മനസ്സിലാക്കാനുളള ബോധം ഇല്ലാത്ത മനുഷ്യരുണ്ട്. അവരുടെയൊക്കെ ജീവിതത്തില്‍ വിജയിക്കട്ടെ, ഇല്ലെങ്കില്‍ പൊട്ടിപ്പൊട്ടി കരഞ്ഞ് ജീവിതം വിജയിക്കുന്നത് വരെ ഓടിക്കൊണ്ടിരിക്കട്ടെ''.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications