അഖിൽ മാരാരുടെ കാറും സ്വർണവും ബാങ്ക് ബാലൻസും; തള്ളൽവീരൻ, വൈകൃത സ്വഭാവങ്ങളുടെ ഉടമയെന്ന് ആലപ്പി അഷ്റഫ്
ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാരെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ ചേർന്നിരിക്കുകയാണ്. അഖിൽ മാരാർ വിടുവായത്തം പറയുന്ന ആളാണെന്ന് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആലപ്പി അഷ്റഫ് പരിഹസിക്കുന്നു.
ആക്രമിക്കപ്പെട്ട നടിയെ ആർക്കോ വേണ്ടി അധിക്ഷേപിക്കുന്നത് അഖിൽ മാരാർക്ക് വിനോദമാണെന്നും ആലപ്പി അഷ്റഫ് തുറന്നടിച്ചു. ആലപ്പി അഷ്റഫ് പറയുന്നു: '' ബിഗ് ബോസ് ഷോയെ വിമര്‍ശിച്ച് ശ്രദ്ധ പിടിച്ച് പറ്റി അതില്‍ കയറിക്കൂടിയ ആളാണ് അഖില്‍ മാരാര്‍. ബിഗ് ബോസിനെ കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ആ പരിപാടി 5 മിനുട്ട് പോലും തികച്ച് കണ്ടിട്ടില്ലെന്നും അതില്‍ പോകുന്നതിനേക്കാള്‍ നല്ലത് ലുലു മാളില്‍ ചെന്ന് തുണി പൊക്കി കാണിക്കുന്നതാണ് എന്നുമാണ്. അതേ അഖില്‍ മാരാര്‍ തന്നെ നിലപാട് മാറ്റി ബിഗ് ബോസില്‍ കയറിപ്പറ്റി. ആ ഷോ കൊണ്ട് അയാള്‍ സാമ്പത്തികമായി പച്ചപിടിച്ചു.
പിന്നീട് അങ്ങോട്ട് ആവശ്യം ഉളളതും ഇല്ലാത്തതുമായ കാര്യങ്ങളിലെല്ലാം അഭിപ്രായം വിളമ്പാന്‍ തുടങ്ങി. അതില്‍ പലതും വിടുവായത്തങ്ങളായിരുന്നു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ അധിക്ഷേപിക്കുന്നതായിരുന്നു അതില്‍ ഒന്നാമത്തേത്. മോഹന്‍ലാല്‍ ആ പരാമര്‍ശത്തിന് എതിരെ പൊട്ടിത്തെറിച്ചു. പുറത്തും വലിയ പ്രതിഷേധങ്ങളുണ്ടായി, കേസുണ്ടായി. അയാളെക്കൊണ്ട് മോഹന്‍ലാല്‍ മാപ്പും പറയിച്ചു.

അഖില്‍ മാരാര്‍ക്കെതിരെ ബിഗ് ബോസിലെ സ്ത്രീകള്‍ മുണ്ട് പൊക്കി കാണിച്ചതായി പരാതി നല്കി. അതിനും അയാള്‍ ക്ഷമ പറയേണ്ടി വന്നു. ലുലു മാളില്‍ അത് ചെയ്യാന്‍ പറ്റാത്തതിന്റെ ക്ഷീണം അയാള്‍ ബിഗ് ബോസ് ഹൗസില്‍ തീര്‍ത്തു. ബിഗ് ബോസിലെ പ്രശസ്തി അയാള്‍ക്ക് സ്വയം ജനനായകനായെന്ന തോന്നലുണ്ടാക്കി. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ലൈവില്‍ നില്ക്കുക എന്നതാണ് ലക്ഷ്യം.
വിശ്വകര്‍മ്മ സമുദായത്തെ അധിക്ഷേപിച്ച് പോസ്റ്റ് ഇട്ട അഖില്‍ മാരാര്‍ അന്ന് മാപ്പ് പറഞ്ഞ് തടിയൂരി. ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി എന്ന ഭാവം, പൂക്കാതെ പഴുത്ത പഴമല്ലേ എന്ന് ഓര്‍ത്ത് മൂക്കത്ത് വിരല്‍ വെച്ച് പോകാറുണ്ട് അതൊക്കെ കാണുമ്പോള്‍. ഇയാളൊരു തള്ളല്‍ വീരനാണെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പറയാറുണ്ട്. പലപ്പോഴും കാറും സ്വര്‍ണവും ഒക്കെ പ്രദര്‍ശിപ്പിക്കുകയും ബാങ്ക് ബാലന്‍സിനെ കുറിച്ചും ഒരു മാസം വീട്ടുചിലവ് 3 ലക്ഷം രൂപയാണ് എന്നൊക്കെ തട്ടിവിടുന്നത് കൊണ്ടായിരിക്കും ഇദ്ദേഹത്തെ കുറിച്ച് ആളുകള്‍ ഇങ്ങനെ പറയുന്നത്.
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അഖിൽ മാരാർ പലപ്പോഴും ആക്ഷേപിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ കുട്ടിയെ ആര്‍ക്കോ വേണ്ടി ആക്ഷേപിക്കുന്നത് അഖിലിനൊരു വിനോദമായിരുന്നു. കാറില്‍ വെച്ച് അങ്ങനെ ഒരു സംഭവം നടന്നോ എന്ന് തെളിയിക്കാന്‍ ഡെമോ ചെയ്യാന്‍ അയാള്‍ ആവശ്യപ്പെട്ടു. ഡെമോ ചെയ്യാന്‍ കാര്‍ തരാം, സ്ത്രീ അഖിലിന്റെ വീട്ടില്‍ നിന്നാകട്ടെ എന്ന തരത്തില്‍ ആളുകള്‍ പ്രതികരിച്ചതോടെ ആ വിഷയത്തില്‍ നിന്ന് അയാള്‍ പതുക്കെ പിന്നോട്ട് പോയി. ഇത്തരം വൈകൃത സ്വഭാവങ്ങളുടെ ഉടമയായ അഖിലിന്റെ മനസ്സിലെ അടങ്ങാത്ത ആഗ്രഹം ജനപ്രതിനിധിയാവുക എന്നതാണെന്നും ആലപ്പി അഷ്റഫ് പറയുന്നു''.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications