അമ്മയുടെ ഭാരവാഹിയായ നടി മറ്റൊരു നടിക്കെതിരെ പയറ്റിയ ആറ്റംബോംബ്, വൻ കുടുംബ പ്രശ്നം,കേസ്';വെളിപ്പെടുത്തൽ
കൊച്ചി; താരസംഘടനയായ അമ്മയിലെ രണ്ട് നടിമാർ തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അമ്മയുടെ കുടുംബസംഗമം നടത്തുന്നതുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ടായെന്ന് അദ്ദേഹം പറയുന്നു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണംയ സംവിധായകൻ്റെ വാക്കുകൾ ഇങ്ങനെ
' രാഷ്ട്രീയ ചേരിതിരിവുകൾ ഒന്നുമില്ലാതെ എല്ലാവരും സഹകരിച്ച് മുന്നോട്ടു പോകുന്ന ഒരു മേഖലയാണ് മലയാള സിനിമാര രംഗം. കഴിഞ്ഞ കാലങ്ങളിലെങ്ങും രാഷ്ട്രീയ നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ആരും ശ്രമിച്ചിട്ടുമില്ല. നീ ഇന്ന പാർട്ടിക്കാരനായതുകൊണ്ട് നിന്നെ ഈ സിനിമയിൽ വേണ്ട, നിന്നെ ഈ സംഘടനയിൽ വേണ്ട എന്നുള്ള ഒരു നിലപാടും ഇതുവരെ ഉണ്ടായിട്ടുമില്ല. മതമോ ജാതിയോ രാഷ്ട്രീയമോ നോക്കിയുള്ള വേർതിരിവുകൾ ഇല്ലാതെ, എല്ലാവരും ഏകോദര സഹോദരങ്ങളെ പോലെ പ്രവർത്തിച്ചിരുന്ന മേഖലയാണ് മലയാള സിനിമ. എന്നാൽ ഇപ്പോൾ ഇവിടെയും ചിലരെങ്കിലും രാഷ്ട്രീയ വർഗീയ നയങ്ങൾ കൊണ്ടുവരുവാനുള്ള കുൽസിത ശ്രമങ്ങൾ നടത്തുകയാണ്.

അമ്മയുടെ പ്രസിഡന്റ് അമ്മയുടെ കുടുംബസംഗമം നടത്തുന്നതിലേക്കായി ഒരു പ്രൊപ്പോസൽ വെച്ചു. ബിജെപിക്കാർ ഭാരവാഹിത്വം വഹിക്കുന്ന ഒരു ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് ശരിയാക്കിയിട്ടുണ്ട്. അവർ ഒരു കോടി രൂപ തരാമെന്ന് സമ്മതിച്ചിട്ടുണ്ട് അതായിരുന്നു പ്രൊപ്പോസൽ .കഴിഞ്ഞ വർഷത്തെ കുടുംബസംഗമം സ്പോൺസർ ചെയ്തിരുന്നത് മൈജി ഉൾപ്പെടെയുള്ള ചില കമ്പനികൾ ചേർന്നായിരുന്നു. ഒന്നര കോടി രൂപയോളം അതിലേക്കായി ലഭിച്ചു. അതിൽ ചിലവുകഴിച്ച് ബാക്കി വന്ന ഒരു കോടി 1.15 ലക്ഷം രൂപ അംഗങ്ങളുടെ ആരോഗ്യ പദ്ധതിയായ സഞ്ജീവനി പദ്ധതിയിലേക്ക് അത് നിക്ഷേപിച്ചു. അന്ന് പ്രസിഡൻറ് സ്ഥാനത്തിരുന്നത് മോഹൻലാൽ ആയിരുന്നു.
ഇപ്പോൾ കൊണ്ടുവന്ന സ്പോൺസർഷിപ്പിൽ രാഷ്ട്രീയപരമായും വർഗീയപരമായും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ജോയി മാത്യൂവും അൻസിബ ഹസനും എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. അതോടെ തർക്കങ്ങളും വാക്പോരുകളും ഉടലെടുത്തു. അവസാനം വോട്ടിനിടാമെന്നുള്ള തീരുമാനത്തിലെത്തി. അതിനെ എട്ടുപേർ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരാൾ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് വോട്ട് ചെയ്തു. ബാക്കി എട്ടു പേർ വോട്ടിൽ നിന്നും വിട്ടുനിന്നു. അപ്പോൾ ഒൻപത് പേർ എതിർപ്പാണെന്ന നിഗമനത്തിൽ കാര്യങ്ങൾ നീങ്ങി .ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് വോട്ട് ചെയ്ത ഒരാൾ അൻസിബ ഹസൻ ആണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു തീരുമാനത്തിലും ഇപ്പോഴും എത്തിച്ചേർന്നിട്ടില്ല. പ്രസിഡൻറ് കൊണ്ടുവന്ന പ്രൊപ്പോസൽ നടപ്പാക്കണമെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. എന്നാൽ കമ്മിറ്റിയിലുള്ള ചില നിഷ്പക്ഷവാദികൾ ഈ തർക്കത്തിന് ഒരു പരിഹാരം ഉണ്ടാക്കുന്നതിലേക്കായി മോഹൻലാലിനെയും മമ്മൂട്ടിയെയും സമീപിച്ചു.
മോഹൻലാൽ പറഞ്ഞത് സ്പോൺസർഷിപ്പിനെ കുറിച്ച് ഞാൻ മൈജിയുമായിട്ട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ എന്നാണ്. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ലാലിനോട് പോലും ആലോചിക്കാതെയാണ് അവർ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് .മമ്മൂട്ടി ഇതേക്കുറിച്ച് പറഞ്ഞത് സംഭാവനയായി തരുന്നതാണെങ്കിൽ ആ തുക വാങ്ങണം സ്പോൺസർഷിപ്പ് ആണെങ്കിൽ അത് ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നാണ്. ഞാൻ ഈ വിവരങ്ങളൊക്കെ അമ്മയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരിൽ നിന്നും അറിഞ്ഞ വിവരങ്ങളാണ്.
അമ്മയുടെ തലപ്പത്ത് സ്ത്രീകൾ വരട്ടെ, അമ്മ മൊത്തത്തിൽ പൊളിച്ചെഴുതി ഉടച്ചുവാർത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് വീരവാദം മുഴക്കിയത് ആരും മറന്നു കാണില്ല എന്ന് കരുതുന്നു. തലപ്പത്ത് സ്ത്രീകൾ വന്നപ്പോൾ ആദ്യം പണി കൊടുത്തത് ഒരു സ്ത്രീക്കിട്ട് തന്നെയായിരുന്നു. അതിജീവിതയുടെ കേസിന്റെ വിധി വന്ന ദിവസം നീതി ലഭിക്കാതെ അവൾ തകർന്നടിഞ്ഞ് കണ്ണീരോടെ ഇരുന്ന ദിവസം ഐഎഫ്എഫ് കെയുടെ പേരിൽ ഒരു ഗംഭീര ഡിന്നർ ഒരുക്കി ആ സന്തോഷം അവർ ആഘോഷപരിതമാക്കി. തങ്ങളുടെ സഹപ്രവർത്തകയുടെ കണ്ണീരാണ് അന്നവിടെ ആഘോഷിച്ചതെന്ന് ഓർക്കണം. അതിനെതിരെ മുതിർന്ന നടി മല്ലിക സുകുമാരൻ രംഗത്ത് വന്നത് നമുക്കെല്ലാം ഓർമ്മയുള്ളതാണല്ലോ .
ഒരു മെമ്മറി കാർഡിന്റെ വിഷയം നിങ്ങൾ ആരും മറന്നു കാണില്ല അതും സ്ത്രീകളുടെ കണ്ണീരിന്റെ വിഷയമാണ്. ആദ്യം അങ്ങനെ ഒരു മെമ്മറി കാർഡേ ഇല്ല എന്ന് പറഞ്ഞവർ ഇപ്പോൾ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞിരുന്നുവല്ലോ മെമ്മറി കാർഡ് കെപിഎസ്സി ലളിത ചേച്ചിയുടെ കയ്യിലാണെന്ന്. ലളിത ചേച്ചി മരിച്ചപ്പോൾ ഒരുപക്ഷേ അത് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി കാണും അവിടെയുള്ള സിനിമാക്കാർക്കും ഒരു തമാശയൊക്കെ വേണ്ടേ, ഇതൊക്കെ ഒന്ന് കാണണ്ടേ.
ഇനി ഏറ്റവും അവസാനമായി ഉടലെടുത്ത ഗൗരവമായ മറ്റൊരു സംഭവമുണ്ട് അമ്മയുടെ ഉന്നത ഭാരവാഹിത്വം വഹിക്കുന്ന രണ്ട് സ്ത്രീകൾ തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ് .അത് സംഘടനയിൽ ഒതുങ്ങാതെ പോലീസ് സ്റ്റേഷൻ കയറിയ വിഷയവുമാണ്. അതിനെക്കുറിച്ച് വിശദമായി അറിയണമെങ്കിൽ തൃപ്പൂണിത്തറ ഹിൽ പാലസ് വനിതാ പോലീസ് സ്റ്റേഷനിൽ ഒന്ന് അന്വേഷിച്ചാൽ മതിയാകും. സംഗതി നടന്നിട്ട് ഒരുപാട് ദിവസങ്ങൾ ഒന്നും ആയിട്ടില്ല . ഒരു നടിയുടെ കുടുംബജീവിതത്തെ അപ്പാടെ ഉലച്ച ഒരു പ്രശ്നമായതുകൊണ്ട് എനിക്കത് ഇവിടെ പറയുന്നതിനും വിശദമായി വിവരിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. എന്നാൽ ഒരു കാര്യം വ്യക്തമാക്കാം ഭാരവാഹിത്വം വഹിക്കുന്ന ഒരു സ്ത്രീ മറ്റൊരു ഭാരവാഹിത്വം വഹിക്കുന്ന സ്ത്രീക്കിട്ട് വെച്ച ആറ്റം ബോംബാണത്. അവസാനം പാരപണിത ഭാരവാഹിക്ക് പോലീസ് സ്റ്റേഷനിൽ എത്തി മാപ്പെഴുതിവെച്ച് തടിയൂരണ്ടിയും വന്നു. ഇനി അങ്ങോട്ട് എന്തെല്ലാം കാണാനും കേൾക്കാനും കിടക്കുന്നു ഈ കാര്യങ്ങളൊക്കെ അറിഞ്ഞ ഒരു മുതിർന്ന നടി എന്നോട് പറഞ്ഞത് ഇങ്ങനെയാണ് നാരകം നട്ടിടം കൂവളം പട്ടിടം നാരി ഭരിച്ചിടം ഒക്ക മുടിയുമെന്നാണ് പ്രമാണം. നാരികൾ ഭരിക്കുന്ന അമ്മ സംഘടന മുടിയാതിരിക്കട്ടെ'.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications