ഗോപീ സുന്ദര്‍ വന്നിട്ടല്ല അദ്ദേഹം പോയത്; ഇതൊരു തലവിധിയാണ്; മരിക്കുന്നതു വരെ ഈ വേട്ടയാടലുണ്ടാകും
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഇഷ്ടം ഏറ്റുവാങ്ങിയ ഗായിക അമൃത സുരേഷിന്റെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതാണ്. നടന് ബാലയുമായുള്ള അമൃതയുടെ ദാമ്പത്യ ജീവിതം വിവാഹമോചനത്തില്‍ കലാശിച്ചപ്പോള്‍ വലിയ സൈബര്‍ ആക്രമണമാണ് അമൃതയും സഹോദരിയും ഗായികയുമായ അമൃതയും അമ്മയും അടങ്ങുന്ന കുടുംബം നേരിട്ടത്. അമൃതയുടെ മകളെ പോലും സൈബര്‍ ആക്രമണം നടത്തുന്നവര്‍ വെറുതെ വിട്ടിരുന്നില്ല. പലപ്പോഴും ഏറെ വികാരാധീനയായി തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അമൃത ഈ വിവാദങ്ങളോട് പ്രതികരിച്ചിരുന്നു.
സംഗീത സവിധായകന് ഗോപി സുന്ദറുമായുള്ള റിലേഷന്‍ഷിപ്പും തകര്‍ന്നത് അമൃതയെ വല്ലാതെ ബാധിച്ചിരുന്നു. ഈ ബന്ധത്തെയും വലിയ പരിഹാസത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പലരും പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വലിയ അധിക്ഷേപമാണ് അമൃത നേരിട്ടിരുന്നത്. ഇപ്പോള്‍ ഏറ്റവും പുതുതായി മറ്റൊരു വിവാദവും അമൃതയെ തേടിയെത്തി. അച്ഛനെ അവസാനകാലത്ത് അനാഥാലയത്തില്‍ തള്ളി എന്നതായിരുന്നു അമൃതക്കെതിരെ ഉയര്‍ന്ന ആരോപണം. ചില യൂട്യൂബര്‍മാര്‍ ഈ ആരോപണത്തിന് ശക്തി പകരുന്ന രീതിയില്‍ വീഡിയോകളും ചെയ്തു. ഇതോടു കൂടി സമൂഹ മാധ്യമങ്ങളില്‍ അമൃതയ്ക്കും സഹോദരിക്കും എതിരെ വലിയ ആക്രമണം ഉണ്ടായി.

കലാകാരനായ പിതാവ് സുരേഷിനെ മക്കളായ അമൃതയും അഭിരാമിയും വൃദ്ധസദനത്തില്‍ തള്ളി എന്നായിരുന്നു പലരും പ്രചരിപ്പിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൃത്യമായ പ്രതികരണവുമായി അമൃത രംഗത്ത് വന്നിരുന്നു. ഒരു കലാകാരന് എന്ന നിലയിലാണ് അച്ഛന് ഇത്തരം പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നതെന്നും ആശ്രമങ്ങളില്‍ പോകുന്നത് അച്ഛന് ഇഷ്ടമായിരുന്നുവെന്നും ഇരുവരും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.
ഇപ്പോഴിതാ ഈ വിഷയത്തില്‍ അമൃത സുരേഷിന്റെ അമ്മ ലൈലയും പ്രതികരണവുമായി രംഗത്തുവന്നു. പാപ്പു ആന്‍ഡ് ഗ്രാന്‍ഡ്മാ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ലൈലയുടെ പ്രതികരണം. സുരേഷിന്റെ സഹോദരിയും ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു.
ലൈലയുടെ വാക്കുകള്‍: ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് 16 വര്‍ഷമായി. നമ്മള് അതിനെ ഫേസ് ചെയ്തു പോകുക എന്നു മാത്രമേയുള്ളൂ. അമൃതയുടെ അച്ഛന് 96 വയസുള്ള കിളവനായിരുന്നില്ല, വൃദ്ധസദനത്തില്‍ കൊണ്ടാക്കാന്‍. അദ്ദേഹം 62 വയസുള്ള ആരോഗ്യവാനായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുമായിരുന്നു. ഓടി നടക്കുന്ന ജീവിതമായിരുന്നു. വൃദ്ധസദനത്തില്‍ കൊണ്ടുപോയി തള്ളാന്‍ കഴിയുന്ന ആളല്ലായിരുന്നു. ഈ പിള്ളേര് രണ്ടു പേരും ഒരിക്കലും അങ്ങനെ ചെയ്യില്ല. അച്ഛന് എന്നുവച്ചാല്‍ ജീവനായിരുന്നു.
മരിച്ചിട്ടും സമാധാനമില്ല. ഇതില്‍ തെളിവൊന്നും കാണിക്കാന്‍ കഴിയില്ല. നെഞ്ചില്‍ ഭയങ്കര ഭാരമാണ്. ജീവിച്ചിരിപ്പില്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെയൊക്കെ കേള്‍ക്കുന്നത് സങ്കടകരമാണ്. ഗോപി സുന്ദര്‍ വന്നിട്ടാണ് അദ്ദേഹം പോയത് എന്ന് പറയുന്നുണ്ട്. അതൊന്നുമല്ല കാരണം. എല്ലാവരും ഒരുമിച്ച് പിറന്നാളിന് കേക്ക് മുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പിള്ളേര് ഹാപ്പി ആയിരിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ആരുടെയും സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടിരുന്നില്ല. ഞാന്‍ എന്നും ശല്യക്കാരിയായ അമ്മയായിരുന്നു.
എപ്പോഴും കുടുംബത്തില്‍ ഇരിക്കുന്ന ഒരാള്‍ അല്ലായിരുന്നു. അദ്ദേഹം പോകാത്ത രാജ്യങ്ങളില്ല. അച്ഛനെയും അമ്മയെയും ഈ പിള്ളാര്‍ക്ക് ജീവന്റെ ജീവനാണ്. ഈ പിള്ളേരെ ഇങ്ങനെ വലിച്ചു കീറുന്നതില്‍ വിഷമമുണ്ട്. ഇതൊരു തലവിധിയാണ്, ഞങ്ങള്‍ മരിക്കുന്നതുവരെ ഇതുണ്ടാകും. ഒരു കല്യാണം കഴിച്ചത് മുതല്‍ തുടങ്ങിയ കഷ്ടകാലമാണ്. ഈ കടമ്പയും കടന്നുപോകും. ദൈവം തന്ന ജീവിതമാണിത്. അത് നശിപ്പിക്കാന്‍ എനിക്ക് അധികാരമില്ല. ദൈവം സമയമാകുമ്പോള്‍ വിളിക്കും. അത്രയും കാലത്തോളം ഈ ചെളി വാരിയെറിയല്‍ തുടരും. ആ പാവം പിടിച്ച മനുഷ്യന്റെ ആത്മാവ് എവിടെയെങ്കിലും കഴിയട്ടെ. ഇവരെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവാണ് വേദനിക്കുന്നത് - ലൈല കൂട്ടിച്ചേര്‍ത്തു.
-
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ?












Click it and Unblock the Notifications