Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏറ്റവും വലിയ ദിലീപ് ആരാധകൻ ആയിരുന്നു, പക്ഷേ ഇപ്പോൾ അറപ്പാണ്, ഇതൊരു അന്ത്യശാസനം', ദിലീപിന് തുറന്ന കത്ത്

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവും വ്യാജ പ്രചാരണവുമാണ് സോഷ്യൽ മീഡിയയിൽ നടന്ന് കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പുതിയത് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റെ വീഡിയോ ആണ്. നടി ആക്രമിക്കപ്പെട്ടിട്ടേ ഇല്ലെന്നും ദിലീപിനെ കുടുക്കാനുളള നാടകമാണെന്നും മാർട്ടിൻ ആരോപിക്കുന്ന വീഡിയോ വ്യാപകമായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ ദിലീപിന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് അനന്തു സുരേഷ് കുമാർ. ഒരിക്കൽ താൻ ദിലീപിന്റെ ഏറ്റവും വലിയ ആരാധകൻ ആയിരുന്നുവെന്ന് അനന്തു പറയുന്നു. അതിജീവിതയ്ക്ക് എതിരെ നടക്കുന്ന ഈ പിആർ നാടകങ്ങൾക്കെതിരെ രൂക്ഷമായാണ് ഈ തുറന്ന കത്തിൽ അനന്തു പ്രതികരിക്കുന്നത്. കത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ബഹുമാനപ്പെട്ട ശ്രീ ദിലീപ് ,

താങ്കൾ എട്ടാം പ്രതി ആയിരുന്ന കൊച്ചിയിൽ ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ ഇപ്പോൾ ഇരുപത് വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിന്റെ ഒരു പഴയ വീഡിയോ പൊക്കി പിടിച്ച് കൊണ്ട് 'പേട്ടൻ പാവാട', 'ആ നടി അവളെ തന്നെ മാനഭംഗപ്പെടുതാൻ സ്വയം കൊടുത്ത കൊട്ടേഷൻ ആയിരുന്നെടാ. ഞങ്ങടെ പേട്ടൻ പുണ്യാളൻ ഡാ' മുതലായ നാണം കെട്ട , നാറിയ വാദങ്ങൾ സൈബർ ഇടങ്ങളിൽ പ്രചരിപ്പിച്ച് കൊണ്ട് ഈ നാട്ടിൽ ഒരു കൂട്ടം വാഴകൾ ഇറങ്ങിയിരിക്കുന്ന വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലോ .
താങ്കൾ അറിഞ്ഞിരിക്കുക മാത്രമല്ല , താങ്കളുടെ പൂർണ്ണ ആശീർവാദത്തോടെ , താങ്കളുടെ ഫണ്ടിങ്ങോടെ തന്നെ നടക്കുന്ന ഒരു നാറിയ പി ആർ നാടകമാണ് ഈ അരങ്ങേറുന്നത് എന്ന ഉത്തമ ബോധത്തോടെ തന്നെയാണ് ഞാൻ താങ്കൾക്ക് ഈ തുറന്ന കത്ത് എഴുതുന്നത്.

ananthu

താങ്കൾക്ക് വേണ്ടി പൊതു സമൂഹത്തിന് മുൻപിലും , ചാനൽ ചർച്ചകളിലും പങ്കെടുത്ത് ഈ നാട്ടിൽ നിലയും വിലയുമുണ്ട് എന്നൊരു തെറ്റിദ്ധാരണ ജനങ്ങളിൽ തോന്നിപ്പിച്ചിട്ടുള്ള ചില നാറിയ ക്രിമിനലുകളുടെ നേതൃത്വത്തിൽ തന്നെയാണ് ഈ വീഡിയോ പ്രചരിപ്പിച്ച് തുടങ്ങിയത് . അത് യൂട്യുബിലും മറ്റു സാമൂഹ്യമാധ്യങ്ങളിലും ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്, കാശ് മേടിച്ച് സിനിമ പ്രൊമോഷനുകളും പരസ്യങ്ങളും ചെയ്യുന്ന യൂട്യൂബർമാരും, മറ്റ് സോഷ്യൽ മീഡിയ പേജുകളും ആണ് എന്നും മനസ്സിലാക്കാതിരിക്കാൻ കേരളത്തിലെ മുഴുവൻ ജനങ്ങളും താങ്കളുടെ കയ്യിൽ നിന്ന് കാശെണ്ണി മേടിക്കുന്ന നാണംകെട്ട ക്രിമിനലുകൾ അല്ല എന്ന് താങ്കൾ മനസ്സിലാക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ശ്രീ ദിലീപ് , അറപ്പാണ് തോന്നുന്നത് . നിങ്ങളോടും , നിങ്ങളുടെ കാശ് മേടിച്ച് നക്കി ഇമ്മാതിരി പിതൃ ശൂന്യതകൾ പ്രചരിപ്പിക്കാൻ നടക്കുന്ന നാറിയ ക്രിമിനലുകളോടും. വളരെ കുറച്ച് ഞരമ്പ് രോഗികളെ ത്രസിപ്പിക്കാനും അവരുടെ മനസ്സിൽ ചെറിയ ചില സംശയങ്ങൾ ജനിപ്പിക്കാനും മാത്രമേ നിങ്ങളുടെ ഈ നെറികെട്ട നാറിയ നാടകങ്ങൾ കൊണ്ട് നിങ്ങൾക്ക് സാധിക്കു. കേരളത്തിലെ ബഹുപൂരിപക്ഷം ജനങ്ങളും നിങ്ങൾ കുറ്റക്കാരൻ ആണെന്നും , നിങ്ങൾ നിങ്ങളുടെ പണവും സ്വാധീനവും ഉപയോഗിച്ചാണ് ഈ കേസിൽ നിന്ന് ഊരി പോന്നതെന്നും , ആ വിചാരണ കോടതി അതിജീവിതയോട് കാണിച്ചത് ശുദ്ധ അനീതിയും തോന്നിവാസവുമാണ് എന്നും ഉറച്ച് വിശ്വസിക്കുന്നു . കാരണം അതിനുള്ള കൃത്യമായ തെളിവുകൾ കേരള മനസാക്ഷിക്ക് മുൻപിൽ പകൽ പോലെ വ്യക്തമായിട്ടുണ്ട്.

താങ്കൾ എന്താണ് വിചാരിച്ചത് ? ഒരു പെൺകുട്ടിയോട് ചെയ്യാവുന്ന ദ്രോഹം മുഴുവൻ ചെയ്ത് , എട്ടര വർഷം അവളെ നരകിപ്പിച്ച് കൊല്ലാകൊല ചെയ്തിട്ട് , താങ്കളുടെ കയ്യിൽ ഇനിയും ഒരുപാട് കാശ് ഇരുന്ന് കുത്തുന്നത് കൊണ്ട് ഇത് പോലുള്ള നാറിയ ക്രിമിനലുകളെ വാടകയ്‌ക്കെടുത്ത് ഇനിയും അവൾക്കെതിരെ അശ്ളീല കഥകൾ പ്രചരിപ്പിച്ച് ,സൈബർ ആക്രമണം നടത്തിച്ച് അവളെ ആത്മഹത്യയിലെക്ക് തള്ളി വിടാം എന്നാണോ ?
ശരിക്കും അറിഞ്ഞു കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്. മനുഷ്യർ തന്നെയാണോ നിങ്ങളൊക്കെ ?

ഇങ്ങനെ വേട്ടപ്പട്ടികളെ വിട്ട് അവളെ ഇനിയും ഇഞ്ച് ഇഞ്ചായി കടിച്ച് കീറി കൊല്ലാനാണ് നിങ്ങൾ തീരുമാനിച്ചിരിക്കുന്നതെങ്കിൽ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കിക്കോളു ശ്രീ ദിലീപ് , നിങ്ങളെ അതിന് അനുവദിക്കില്ല. ഞാൻ ഇപ്പൊ സംസാരിക്കുന്ന ശബ്ദം എന്റേത് മാത്രമല്ല . ആ പെൺകുട്ടിയോട് നിങ്ങളും ആ വിചാരണ കോടതിയും ഈ സിസ്റ്റം മുഴുവനും ചെയ്തത് കൊടികെട്ടിയ അനീതിയും അന്യായവും ക്രൂരതയുമാണ് എന്ന് ഉറച്ച് വിശ്വസിക്കുന്ന കോടി കണക്കിന് മലയാളികളുടെയും കൂടെ ശബ്ദമാണ് ഞാനിപ്പോ .ഇതൊരു അന്ത്യശാസനം ആയി തന്നെ കൂട്ടിക്കോളൂ .

കോടി കണക്കിന് ജനങ്ങൾ ഇത്രയും വലിയ നെറികെട്ട നാണംകെട്ട ഒരു Instituitional അനീതി നടപ്പാക്കുന്നത് കണ്ട് സഹികെട്ട് , ഗതികെട്ട് നിങ്ങൾക്ക് തരുന്ന ഒരു ജനകീയ അന്ത്യശാസനം ആയി തന്നെ കണക്കാക്കിക്കോളു . താങ്കളുടെ വേട്ടപ്പട്ടികൾ ആ പെൺകുട്ടിക്കെതിരെ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന തന്തയില്ലാ സൈബർ ആക്രമണങ്ങൾ താങ്കൾ ഇടപെട്ട് ഉടനടി തന്നെ അവസാനിപ്പിച്ചില്ലെങ്കിൽ , കേരളത്തിൽ മാത്രമല്ല , ലോകത്ത് മലയാളികൾ ഉള്ള എല്ലായിടത്തും കോടി കണക്കിന് ജനങ്ങൾ തെരുവിൽ ഇറങ്ങും. കാരണം മനുഷ്യനും മനുഷ്യന്റെ മനഃസാക്ഷിക്കും സഹിക്കാവുന്നതിന് ഒരു പരിധിയുണ്ട് ശ്രീ ദിലീപ് . നിങ്ങൾ ഇപ്പോൾ ക്ഷണിച്ച് വരുത്തുന്നത് ഈ സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ ജനകീയ പ്രക്ഷോഭത്തിനെയും പ്രതിഷേധത്തിനെയും ആണ് . നിങ്ങൾക്ക് ചിന്തിക്കാവുന്നതിലും നിങ്ങൾക്ക് താങ്ങാവുന്നതിലും ഒരുപാട് അപ്പുറം നിൽക്കാൻ പോകുന്ന ഒരു ജനകീയ സമരമാണ് നിങ്ങൾ ക്ഷണിച്ച് വരുത്തുന്നത് .

കാശ് കൊണ്ട് തുലാഭാരം നടത്തി താങ്കൾക്ക് ജഡ്ജിമാരെയും കോടതികളെയും സൈബർ ഗുണ്ടകളെയും വേട്ടപ്പട്ടികളെയും വിലയ്ക്ക് വാങ്ങാം . പക്ഷെ താങ്കൾക്ക് മുന്നിൽ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഒരു വില്പന ചരക്കല്ല മലയാളി മനസാക്ഷി .
താങ്കളെ അകമഴിഞ്ഞ് സേവിച്ച വിചാരണ കോടതിക്ക് പോലും ഈ പറഞ്ഞ മാർട്ടിൻ അടക്കമുള്ളവർ ചെയ്തത് ക്രിമിനൽ കുറ്റം അല്ലായിരുന്നു എന്നൊരു അഭിപ്രായം ഉണ്ടായിരുന്നില്ല . അങ്ങനെ ആ കോടതി പോലും ശിക്ഷിച്ച ഈ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചാൽ ആ നാറിയുടെ വാക്ക് വിശ്വസിച്ച് കേരളം മുഴുവൻ ആ അതിജീവിതയെ അവിശ്വസിക്കും , ലോകം മുഴുവൻ ദിലീപ് തരംഗം ആഞ്ഞു വീശും എന്നൊക്കെ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ച ക്രിമിനലുകൾ എത്ര മണ്ടന്മാർ ആണ് എന്ന് ചിന്തക്കാനുള്ള ബുദ്ധിശേഷിയെങ്കിലും നിങ്ങൾക്ക് ബാക്കിയുണ്ടോ ശ്രീ ദിലീപ് ?

നിങ്ങളുടെ വേട്ട പട്ടികൾ ഇന്ന് ആ ശിക്ഷിക്കപ്പെട്ട മാർട്ടിന്റെ വാക്കുകൾ വേദവാക്യമാക്കി എടുത്ത് പ്രചരിപ്പിക്കുന്നത് തന്നെയല്ലേ ശ്രീ ദിലീപ്, പൾസർ സുനിയും ഈ മാർട്ടിനും അടക്കമുള്ള മുഴുവൻ ക്രിമിനലുകളും നിങ്ങളുടെ ഗുണ്ടകൾ തന്നെ ആയിരുന്നു എന്ന് കേരള പൊതു സാംഹൂഹത്തിന് മുന്നിൽ തെളിയിച്ച് തരുന്ന ഏറ്റവും വലിയ തെളിവ് ? അവരുടെ തലവൻ നിങ്ങൾ തന്നെ ആയിരുന്നു എന്നതിന് ഏറ്റവും വല്യ തെളിവ് ? എല്ലാം കഴിഞ്ഞ ഇപ്പൊ ചില മുഖ്യധാര മാധ്യമങ്ങളെ കൊണ്ട് പോലും താങ്കളെ വൈറ്റ് വാഷ് ചെയ്യുന്ന ജോലികൾ ഒരു വശത്ത്. മറുവശത്ത് സൈബർ ഇടങ്ങളിലെ ഈ നാറിയ പിതൃ ശൂന്യ കുപ്രചരണങ്ങൾ. മനോഹരമായ Game Plan തന്നെ.

നട്ടെല്ല് പോട്ടെ , അതിന്റെ സ്ഥാനത്ത് ഒരു ചുള്ളി കമ്പോ ഒരു വാഴ തണ്ടോ എങ്കിലും ബാക്കി ഉണ്ടായിരുന്ന ഒരു പോലീസ് ഡിപ്പാർട്മെന്റ് ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുമാത്ര വെറുതെ ഞാൻ നിനച്ചു പോയി . ഇത്രയും ക്രൂരരത അനുഭവിച്ച , ഇത്രയും പ്രമാദമായ ഒരു കേസിലെ ഒരു അതിജീവിതയ്‌ക്കെതിരെ ഇത്രയും പകൽ വെളിച്ചത്തിൽ ഇത്രയും തീവ്രമായ ക്രൂരമായ ഒരു സൈബർ ആക്രമണവും , അപമാനിക്കലും, അധിക്ഷേപിക്കലും, നുണ പ്രചാരണവും നടക്കുമ്പോൾ കേരള പോലീസ് വീണ വായിക്കുകയാണ് . നാണം ഉണ്ടെങ്കിൽ ആ അതിജീവിതയെ ഇപ്പോൾ അപമാനിക്കുന്ന ഒരാൾക്കെതിരെയെങ്കിലും പേരിനെങ്കിലും ഈ കേരള പോലീസ് ഒരു കേസ് എടുത്തേനേ . അത് പോട്ടെ .

ശ്രി ദിലീപ് , ഞാൻ നിങ്ങളുടെ ശത്രു അല്ല . പഴയ ഒരു ആരാധകൻ ആണ് . ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ക്ലാസ്സ് കട്ട് ചെയ്ത് പോയി കണ്ട സിനിമ സി ഐ ഡി മൂസയാണ് . ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടതൽ തവണ തീയറ്ററിൽ പോയി കണ്ട സിനിമ മീശ മാധവനാണ് . നിങ്ങളെ എന്റെ സ്വന്തം ചേട്ടനെ പോലെ പോലും കണ്ടിരുന്ന ഒരാൾ ആയിരുന്നു ഞാൻ . ഈ കേസ് സംഭവിക്കുന്നതിന് ഒരുപാട് വർഷം മുൻപ് ഞാൻ ഈ കാര്യങ്ങൾ എന്റെ ഈ ഫേസ്ബുക്കിൽ തന്നെ എഴുതിയിട്ടുള്ള പോസ്റ്റുകൾ ഇപ്പോഴും ഇതിൽ തന്നെ കാണും.

2004-2007 കാലഘട്ടത്തിൽ മാർ ഇവാനിയോസ് കോളേജിൽ മാസ്സ് കമ്മ്യൂണിക്കേഷൻസിൽ ഡിഗ്രി ചെയ്തിരുന്ന ഒരാൾ ആണ് ഞാൻ . അന്ന് എന്നെ പഠിപ്പിച്ച ഒരു ടീച്ചർ ഉണ്ട് . പേര് നയന .ഈ അടുത്ത കാലം വരെ സെൻസർ ബോർഡ് അംഗം ആയിരുന്നു പുള്ളിക്കാരി . ആ ടീച്ചറുടെ ക്ലാസ്സിൽ തന്ന ഒരു assignment ആയിരുന്നു 'നിങ്ങൾ ഏറ്റവും കൂടതൽ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വത്തെ കുറിച്ച് ആഴത്തിൽ പഠിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി Submit ചെയ്യാൻ '.ക്ലാസ്സിലെ ബാക്കിയുള്ളവരെല്ലാം അബ്ദുൽ കലാം , ഗാന്ധിജി, ഐസക് ന്യൂട്ടൺ , ഏബ്രഹാം ലിങ്കൺ തുടങ്ങിയവരെ കുറിച്ചൊക്കെ എഴുതിയപ്പോ ഞാൻ എഴുതിയത് നിങ്ങളെ കുറിച്ചായിരുന്നു ശ്രീ ദിലീപ് . ആ കാലഘട്ടത്തിൽ എന്റെ ഡിപ്പാർട്മെന്റിൽ പഠിച്ചിരുന്ന പലരും ഇന്ന് വിവിധ മാധ്യമങ്ങളിലും സിനിമയിൽ തന്നെയും ജോലി ചെയ്യുന്നുണ്ട് , അവരോട് ആരോടെങ്കിലും നിങ്ങൾ ഒന്ന് ചോദിച്ച് നോക്കു . അല്ലെങ്കിൽ എന്നെ പഠിപ്പിച്ച ഈ നയനാ മിസ്സിനോട് നിങ്ങൾ ഒന്ന് ചോദിച്ച് നോക്കു അവർ കണ്ടിട്ടുള്ള ഏറ്റവും വലിയ ദിലീപ് ആരാധകൻ ആരായിരുന്നു എന്ന് . ഒറ്റ പേരെ അവര് പറയു . എന്റേത് .

ഞാൻ ആദരിക്കുകയും , ബഹുമാനിക്കുകയും ചെയ്തിരുന്ന ആ ദിലീപ് അല്ല നിങ്ങൾ ഇന്ന് . ആ പെൺകുട്ടിയോട് നിങ്ങളും നിങ്ങളുടെ വിചാരണ കോടതിയും ഇപ്പൊ നിങ്ങളുടെ സൈബർ ഗുണ്ടകളും വേട്ട പട്ടികളും ചെയ്യുന്നത് ദൈവം പോലും പൊറുക്കാത്ത കൊടും ക്രൂരതയാണ് . കെ എസ ആർ ടി സി ബസ് പറക്കും തളിക ആക്കാൻ പറ്റില്ല എന്ന് പറഞ്ഞ് സമരം നടത്തിയ ആ അമ്മയേടത് ഒരു ഒറ്റയാൾ സമരം ആയിരുന്നു എന്ന് നിങ്ങൾ കരുതരുത്. കോടതി ആ കുട്ടിയോട് കാണിച്ച അന്യായങ്ങൾക്കെതിരെ ഞാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതികരിച്ചപ്പോൾ പതിനായിരക്കണക്കിന് ആളുകൾ ആണ് കമെന്റുകൾ ആയും പേർസണൽ മെസ്സേജുകൾ ആയും എനിക്ക് നേരിട്ട് പിന്തുണയും അനുഗ്രഹങ്ങളും അറിയിച്ചിട്ടുള്ളത്. എനിക്ക് ഇപ്പോഴും വായിച്ച് തീർക്കാൻ പോലും പറ്റാത്ത അത്രയും പ്രതികരണങ്ങൾ . അതിൽ ബഹുപൂരിപക്ഷവും അമ്മമാരും പെങ്ങമ്മാരുമാണ് .

താങ്കൾക്കെതിരെ ഇന്ന് ഈ നിലപാട് എടുക്കുന്നതിന്റെ പേരിൽ ജീവിതത്തിൽ പല നഷ്ടങ്ങളും ഞാൻ നേരിടേണ്ടി വന്നേക്കാം എന്നും, ഒരുപക്ഷെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം എന്നും ഉള്ള പൂർണ്ണ ബോധ്യത്തോടെ തന്നെയാണ് ഞാൻ എന്ന സാധാരണ പൗരൻ , ഈ സമരത്തിന് , ഈ യുദ്ധത്തിന് ഇറങ്ങി തിരിക്കുന്നത് .
ആ പാവം പെൺകുട്ടിയെ ഇനിയും നിങ്ങൾ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ ഉറപ്പായും ഞാൻ നേരത്തെ പറഞ്ഞ പോലെ കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ബഹുജന പ്രക്ഷോഭം ഈ നാട്ടിൽ സംഭവിക്കും . അതിന്റെ ഏറ്റവും മുന്നിൽ നിന്ന് നിങ്ങൾക്കെതിരെ ആദ്യത്തെ മുദ്രാവാക്യം വിളിക്കുന്നത് ഞാൻ ആയിരിക്കും .

എന്ന് ,
ഒരു തരിപോലും നിങ്ങളുടേ സ്വന്തം അല്ലാത്ത , അവളുടെയും അവളെ നെഞ്ചോട് ചേർക്കുന്ന കോടികണക്കിന് നല്ലവരായ മനുഷ്യരുടെയും മാത്രം സ്വന്തം അനന്തു സുരേഷ്‌കുമാർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+