ശമ്പളം എത്ര എന്ന് ചോദിച്ചപ്പോള്‍ അനശ്വര രാജന്‍ നല്‍കിയ മറുപടി വൈറല്‍; 'പ്രേമലു 2' വിലും പ്രതികരണം
യുവ നടിമാരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് അനശ്വര രാജന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ മലയാളി മനസിനെ കീഴടക്കിയ നടി ഇപ്പോള്‍ ഇതര ഭാഷാ ചിത്രങ്ങളിലും സജീവമാണ്. വിത്ത് ലവ് ആണ് അനശ്വരയുടെ ഏറ്റവും പുതിയ സിനിമ. ഈ മാസം ആറിന് റിലീസ് ചെയ്ത സിനിമയില്‍ അബിഷന്‍ ജീവിന്ത് ആണ് നായകന്‍. ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു അബിഷിന്‍.
ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടില്‍ നിന്ന് പ്രണയം പറയുന്ന സിനിമയാണ് വിത്ത് ലൗവ്. അതുതന്നെയാണ് സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ച ഘടകം എന്നും അനശ്വര പറയുന്നു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഏറ്റെടുത്ത പോലെ മലയാളി പ്രേക്ഷകര്‍ തന്റെ പുതിയ സിനിമയും സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് അനശ്വര രാജന്‍ പങ്കുവയ്ക്കുന്നത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ രസകരമായ ചില ചോദ്യങ്ങള്‍ക്ക് അനശ്വര നല്‍കിയ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. ശമ്പളം എത്രയാണ്, മമതിയുമായി സൗഹൃദമുണ്ടോ, സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമലുവിന്റെ രണ്ടാംഭാഗത്തില്‍ അനശ്വര ഉണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം താരം പ്രതികരിച്ചു.
അനശ്വര രാജന്‍ പഠനം നിര്‍ത്തിയിട്ടില്ല. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി ഡിസ്റ്റന്റ് ആയി ചെയ്യുകയാണ്. ബിഎസ്ഡബ്ല്യു ചെയ്യുന്നുണ്ടെന്ന് അനശ്വര വ്യക്തമാക്കി. മമതി ബൈജവുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. അനശ്വര രാജന്‍ എന്നു തന്നെയാണ് യഥാര്‍ഥ പേര് എന്ന് ഒരു ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞു. സിനിമയിലെത്തിയാല്‍ പേര് മാറ്റുന്ന രീതി സിനിമാ ലോകത്ത് സാധാരണമാണ്. എന്നാല്‍ അനശ്വര അങ്ങനെ ചെയ്തിട്ടില്ല..
'ശമ്പളവും വയസും ചോദിക്കാന്‍ പാടില്ല'
ശമ്പളം എത്ര എന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സരസമായിട്ടാണ് നടി മറുപടി നല്‍കിയത്. ഒരാളുടെ ശമ്പളവും വയസും ചോദിക്കരുത് എന്നാണ് പറയാറ് എന്നായിരുന്നു മറുപടി. ശമ്പളം പറയില്ലെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. പ്രേമലു രണ്ടാം ഭാഗത്തില്‍ താനില്ലെന്നും അനശ്വര വ്യക്തമാക്കി. മമത ബൈജുവും നസ്ലെനും മല്‍സരിച്ച് അഭിനയിച്ച വന്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗത്തിന് ആരാധകര്‍ കാത്തിരിക്കുകയാണ്.
അനശ്വര രാജന്റെ ചര്‍മ സംരക്ഷണ രഹസ്യം എന്താണ് എന്ന ചോദ്യത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെന്നും നന്നായി വെള്ളം കുടിക്കാറുണ്ടെന്നും നടി പറഞ്ഞു. ഇനി സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് അനശ്വര പറയുന്നു. റാങ്കി, തഗ്‌സ് എന്നീ സിനിമകള്‍ ചെയ്തതില്‍ ചില പാളിച്ച വന്നുവെന്നും താരം സൂചിപ്പിച്ചു.
അനശ്വരയും മമിതയും ഒന്നിച്ച അവസാന സിനിമ സൂപ്പര്‍ ശരണ്യയാണ്. ഇരുവരും മികച്ച അഭിപ്രായം നേടിയ സിനിമയായിരുന്നു അത്. അതുപോലുള്ള സ്‌ക്രിപ്റ്റുകള്‍ വന്നാല്‍ ഉറപ്പായും ചെയ്യുമെന്ന് അനശ്വര പറഞ്ഞു.












Click it and Unblock the Notifications