'ബിഎംഡബ്ല്യൂ വാങ്ങി, റിലേഷൻഷിപ്പ് പൊട്ടിപ്പാളീസായി, ചതിക്കപ്പെട്ടു, പൈസ പോയി', കണ്ണീരോടെ വർഷ രമേശ്
സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗർ അവതാരകയായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ ആളാണ് വർഷ രമേശ്. സിനിമയിലും സജീവമാണ് വർഷ. മാത്രമല്ല ഇൻസ്റ്റഗ്രാമിലും വർഷയ്ക്ക് നിറയെ ആരാധകരുണ്ട്. വെറും വർഷ എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജിൽ വർഷ പങ്കുവെയ്ക്കുന്ന തമാശ വീഡിയോകൾ വൈറലാകാറുമുണ്ട്.
എന്നാൽ ഇൻസ്റ്റഗ്രാമിൽ കാണുന്നത് പോലെ നിറമുളളതല്ല തന്റെ 2025ലെ ജീവിതം എന്ന് തുറന്ന് പറഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് വർഷ ഇപ്പോൾ. പോയ വർഷം തന്റെ റിലേഷൻഷിപ്പ് അടക്കം നഷ്ടമാവുകയും മാനസിക അസുഖങ്ങൾക്കുളള മരുന്നുകൾ കഴിച്ച് തുടങ്ങിയെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വർഷ കണ്ണീരോടെ പറയുന്നു.
വർഷയുടെ വാക്കുകൾ: '' 2025 വേറെ തന്നെ ഒരു വര്‍ഷം ആയിരുന്നു. ഈ വര്‍ഷം സ്വന്തമായി ഒരു ബിഎംഡബ്ല്യൂ വാങ്ങിച്ചു. അതേ വര്‍ഷം തന്നെ എന്റെ റിലേഷന്‍ഷിപ്പ് പൊട്ടി പാളീസായി ബാക്ക് ടു സീറോ ആയതും. മലയാളത്തിലെ തന്നെ ഏറ്റവും ടോപ് ടെലിവിഷന്‍ ഷോയില്‍ വീണ്ടും അവതാരകയായിട്ടുളള വര്‍ഷം ആണിത്. ഈ വര്‍ഷം തന്നെയാണ് എന്റെ ലൈഫിലെ ആദ്യത്തെ ആംഗ്‌സൈറ്റിക്കും പാനിക് അറ്റാക്കിനും മറ്റ് പല മാനസിക അസുഖങ്ങള്‍ക്കുമുളള മരുന്ന് കഴിച്ച് തുടങ്ങിയത്.

ഞാന്‍ അത്യാവശ്യം നന്നായി സമ്പാദിച്ച ഒരു വര്‍ഷം ആയിരുന്നു. പക്ഷേ ഈ വര്‍ഷം തന്നെയാണ് എന്റേതല്ലാത്ത കാരണത്താല്‍, എന്റെ തെറ്റ് കൊണ്ടല്ലാതെ കയ്യില്‍ നിന്ന് ഇഷ്ടം പോലെ പൈസ നഷ്ടപ്പെട്ട്, ചതിക്കപ്പെട്ടത്.
ഞാന്‍ പൊതുവെ ആരുമായും എന്നെ താരതമ്യപ്പെടുത്താത്ത ഒരാളാണ്. പക്ഷേ ഈ വര്‍ഷം ആണ് ഞാന്‍ എന്നെ പലരുമായി താരതമ്യം ചെയ്ത് പണ്ടാറമടങ്ങിയത്. എനിക്ക് ആഗ്രഹമുളള എല്ലാ സാധനങ്ങളും വാങ്ങിയ ഒരു വര്‍ഷം ആണിത്. നാലഞ്ച് രാജ്യങ്ങളിലൂടെ സഞ്ചരിച്ച വര്‍ഷമാണ്.
പക്ഷേ ഇതൊക്കെ വാങ്ങിയിട്ടും, ഇത്രയൊക്കെ സ്ഥലങ്ങളില്‍ പോയിട്ടും തിരിച്ച് വന്നപ്പോള്‍ എന്റെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ ഒറ്റയ്ക്കായ ഒരു വര്‍ഷം ആയിരുന്നു. ഇത്രയ്ക്കും ഒറ്റയ്ക്ക് ആവാനും ഇത്രയ്ക്ക് സ്വതന്ത്രയാകാനും ഇത്രയ്ക്ക് സ്‌ട്രോംഗ് ആകാനും സത്യം പറഞ്ഞാല്‍ എനിക്ക് ആഗ്രഹം ഇല്ല. പക്ഷേ ഞാന്‍ ഇതൊക്കെ ആയി.
രാത്രിയാകാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കും. കാരണം എനിക്ക് പെട്ടെന്ന് ഉറങ്ങണം. രാവിലെ ആകുന്നത് ഇഷ്ടമല്ല. കാരണം എഴുന്നേറ്റ് കഴിഞ്ഞാല്‍ അപ്പോള്‍ നെഗറ്റീവ് ചിന്തകള്‍ വരും. അപ്പോള്‍ തുടങ്ങും വിഷമങ്ങളും പ്രശ്‌നങ്ങളും. മാനസികമായി ഭയങ്കര സമ്മര്‍ദ്ദത്തിലാകും. അപ്പോള്‍ ഉറങ്ങാന്‍ വേണ്ടി ഞാന്‍ കൊതിച്ചിട്ടുളള വര്‍ഷമാണ് 2025.
മുന്നോട്ട് ഓടുന്നവര്‍ക്കേ മാറ്റം ഉണ്ടാവുകയുളളൂ.. ചായാനൊരു തണല്‍ ഉണ്ടാകുമ്പോള്‍ നമുക്ക് ക്ഷീണം ഉണ്ടാകും. പക്ഷേ എനിക്ക് തണല്‍ ഇല്ല. അതുകൊണ്ട് ക്ഷീണം ഉണ്ടെങ്കിലും മുന്നോട്ട് പോയേ പറ്റൂ. കണ്ണ് തുറപ്പിച്ച വര്‍ഷമാണ്. മറ്റുളളവരുടെ ഫോട്ടോകളും സ്‌റ്റോറിയും കണ്ട് അവരുടെയൊക്കെ ജീവിതം എമ്മാതിരി ലൈഫാണ് എന്റെയൊക്കെ എന്ത് ഡാര്‍ക്ക് ആണ് എന്ന് ആലോചിച്ച് ഇരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ വീഡിയോ''.












Click it and Unblock the Notifications