ഓവര്‍ ക്യൂട്ട്‌നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്‍ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ
ബിഗ് ബോസ് സീസണ്‍ ഏഴിലെ വിജയിയാണ് ടെലിവിഷന്‍ താരമായ അനുമോള്‍. അനുമോള്‍ക്ക് തൊട്ടുപിന്നില്‍ എത്തിയത് കോമണറായി ബിഗ് ബോസിലെത്തിയ അനീഷാണ്. ബിഗ് ബോസിലെ ഇരുവരുടെയും കോമ്പോ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. പല ഘട്ടങ്ങളിലും സീരിയല്‍ താരമായ അനുമോളേക്കാളും കോമണറായ അനീഷിന് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. അനീഷിന് രണ്ടാം സ്ഥാനം കിട്ടിയപ്പോള്‍ പിആറിന്റെ ബലത്തിലാണ് അനുമോള്‍ വിജയിയായതെന്ന ആരോപണം വരെ ഉണ്ടായി.
ബിഗ് ബോസില്‍ അനീഷ് അനുമോളോട് തന്റെ പ്രണയം തുറന്നു പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അനീഷ് പ്രണയം പറഞ്ഞെങ്കിലും അനുമോള്‍ അത് നിരസിക്കുകയായിരുന്നു. ഇതിന്റെ പേരിലും അനുമോള്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നു. കര്‍ഷകനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ അനീഷ് ജീവിതത്തിലെ കനല്‍ വഴികള്‍ താണ്ടിയാണ് ബിഗ്‌ബോസില്‍ എത്തിയതെന്നും അനുമോള്‍ ക്യൂട്ട്‌നെസ് വാരി വിതറിയാണ് വിജയി ആയതെന്നും അനുമോളുടെ എതിരാളികള്‍ പ്രചരിപ്പിച്ചു.

ബിഗ് ബോസില്‍ നിന്ന് കൈ നിറയെ സമ്മാനങ്ങളുമായി പുറത്തിറങ്ങിയ അനുമോളും അനീഷും പിന്നീട് ചില ഉദ്ഘാടന വേദികളിലും പരസ്പരം കണ്ടുമുട്ടി. എങ്കിലും ഇരുവരും ബിഗ് ബോസിലെ സൗഹൃദം തുടര്‍ന്നിരുന്നില്ല. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന്റെ ഡിജിറ്റല്‍ മീഡിയ സ്റ്റാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ അനീഷ് അനുമോളെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. അനുമോളെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു അനീഷിന്റെ പ്രസംഗം.
നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഇപ്പോള്‍ എങ്ങനെയാണ് മുന്നോട്ടുപോകുന്നത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. അനീഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഒരു പ്രൊഫഷണല്‍ ബന്ധം മാത്രമേ ഞങ്ങള്‍ തമ്മിലുള്ളൂ. അത് അങ്ങനെ തന്നെ കൊണ്ടുപോവാനാണ് എനിക്കിഷ്ടം. അതില്‍ കൂടുതല്‍ ഒരു ബന്ധത്തിലോട്ടു പോകാന്‍ എനിക്ക് ഇഷ്ടമല്ല. ഒരു അഭിമുഖത്തില്‍ ഞാന്‍ അനുമോളുമായി ലൈന്‍ കട്ട് എന്ന് പറഞ്ഞിരുന്നു. അത് വീണ്ടും ഞാന്‍ ഊട്ടിയുറപ്പിച്ച് പറയുകയാണ്, ലൈന്‍ കട്ട്. ഒരു പ്രൊഫഷണല്‍ റിലേഷന്‍ഷിപ്പ് മാത്രം.
എനിക്ക് ഒളിവോ മറയോ അല്ലെങ്കില്‍ ഒരുപാട് ഓവര്‍ ക്യൂട്ട്‌നെസ് ഒന്നും വാരി വിതറാന്‍ അറിയില്ല. അതുകൊണ്ട് പ്രൊഫഷണല്‍ ബന്ധം മാത്രം. ഇത്രയും ആളുകളുടെ മുന്നില്‍ കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അത് ഏറ്റവും ക്ലാരിറ്റിയോടെ തുറന്നു പറയണം. ഇതായിരുന്നു അനീഷിന്റെ വാക്കുകള്‍. അനുമോളെ പൊതുവേദിയില്‍ വിമര്‍ശിക്കുന്ന അനീഷിന്റെ പ്രസംഗത്തിനെതിരെ വലിയ വിവാദം ഉയരുന്നുണ്ട്. അനുമോളെ വിമര്‍ശിക്കാന്‍ കിട്ടുന്ന ഒരു അവസരവും അനീഷ് പാഴാക്കാറില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications