'അനീഷ് ബിഗ് ബോസ് തോറ്റത് അനുമോളുടെ പിആർ കാരണമല്ല; തോൽവിക്ക് കാരണം ഇത്..'
ഒടുവിൽ അനുമോൾ ബിഗ് ബോസ് മലയാളം സീസൺ 7 കപ്പ് ഉയർത്തിയിരിക്കുകയാണ്. അനീഷും അനുമോളും തമ്മിലുള്ള വാശിയേറിയ പോരാട്ടമായിരുന്നു അവസാന നിമിഷം കണ്ടത്. എന്നാൽ വോട്ടിംഗിൽ വളരെ മുന്നിലെത്താൻ അനുവിന് സാധിച്ചു. അനീഷിനെ പരാജയപ്പെടുത്തി അനുമോൾ കപ്പ് ഉയർത്തിയതിൽ പിആറിന് പങ്കുണ്ടെന്നാണ് പലരും ആരോപിക്കുന്നത്. എന്നാൽ പിആർ മാത്രമല്ല അനീഷിന്റെ തോൽവിക്ക് കാരണമെന്നാണ് ചില ബിഗ് ബോസ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെയ്ക്കപ്പെട്ടൊരു കുറിപ്പ് ഇങ്ങനെ
'അനീഷിന് എവിടെയാണ് ഗെയിം വിട്ടു പോയത്.......? അനുമോളുടെ പിആർ കൊണ്ട് മാത്രം അനീഷ് തോറ്റു എന്ന് പറഞ്ഞു അനുമോളുടെ വിജയത്തെ കുറച്ചു കാണുന്നവരോട്. അനുമോൾക്ക് പിആർ സ്റ്റാർട്ടിങ് മുതലേ ഉണ്ടല്ലോ. എന്നിട്ടും അനീഷും അനുമോളും നോമിനേഷനിൽ വന്നപ്പോൾ വോട്ട്സ് ചെറിയ തോതിൽ മുൻ തൂക്കം അനീഷിന് ആയിരുന്നു. ചിലത് അനുമോൾക്കും. അന്നേ പിആർ കളി ആയിരുന്നേൽ അനീഷിന്റെ ഇരട്ടി വോട്ട് അനുമോൾക് കിട്ടിയിരുന്നു.

ബിഗ്‌ബോസ് ഷോ കൊണ്ട് പോയിരുന്ന മെയിൻ കണ്ടന്റ് ആയിരുന്നു അനീഷും അനുമോളും. വലിയ ഗെയിമേഴ്സ് എന്ന് പറയുന്ന അക്ബറും നെവിനും ഒക്കെ ഇവരെ എക്സ്പോസ് ചെയ്യുക എന്നായിരുന്നു അവരുടെ ഗെയിം. ഇവർ ഇല്ലെങ്കിൽ അവർക്ക് അവിടെ കണ്ടന്റ് ഇല്ല. വെറും ടാസ്ക് മാത്രം ആയി മാറിയിരുന്നു. അങ്ങനെ ഒരു ചെറിയ മുൻ തൂക്കം അനീഷിന് ഉണ്ടായിരുന്ന ടൈം ആണ് അനീഷ് അനുമോളെ പ്രൊപ്പോസ് ചെയുന്നത്. അതിൽ തന്നെ അനീഷ് ഡൌൺ ആയി.ഗെയിംൽ ഒന്നും വലിയ താല്പര്യം ഇല്ലാതെ റിജാക്ട് ചെയ്ത കുറ്റബോധത്തിൽ ഇരിക്കുന്ന പോലെ ആയിരുന്നു.
ഈ ഒരു ടൈമിൽ ആണ് പുറത്തായവരുടെ റീ എൻട്രി വരുന്നത്. അവർ ആണേൽ അനുമോളെ ടാർഗറ്റ് ചെയ്തു വന്നിരിക്കുന്നു. അത് അവർ ചെയ്യുകയും ചെയ്തു .അത് അനുമോൾക് കൂടുതൽ സപ്പോർട്ട് കിട്ടാൻ കാരണമായി. ഇത് കൂടാതെ അനുമോൾക്ക് ഹേറ്റേഴ്‌സ് പോലും സപ്പോർട്ട് ചെയ്ത ഒന്നായിരുന്നു ബെസ്റ്റ് ഫ്രണ്ട്‌സ് ആയ ആദില ആൻഡ് നൂറയുടെ പിന്നിൽ നിന്നുള്ള കുത്ത്. ശരിക്കും ഇവിടെയൊക്കെ ആണ് ഗെയിം അനീഷിൽ നിന്നും അനുമോളുടെ അടുത്തു എത്തിയത്. കൂടാതെ നിങ്ങൾക് തന്നെ മനസ്സിലക്കാം ലാസ്റ്റ് ടു വീക്ക് എടുത്താൽ അനീഷ് സ്‌ക്രീനിൽ പോലുമില്ല. അനുമോൾ ആണേൽ ഫുൾ ടൈം സ്ക്രീൻ പ്രസെൻസ്.
ഇതൊക്കെ മനസിൽക്കേണ്ടവർക്ക് മനസിലാക്കാം. അല്ലാത്തവർക്ക് പിആർ, വിനു, അങ്ങനെ പറഞ്ഞു ന്യായികരിക്കാം', എന്നാണ് പോസ്റ്റിൽ പറയുന്നത്.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. റീഎൻട്രിയോടെയാണ് അനീഷിന് തിരിച്ചടിയായതെന്നാണ് ഒരാളുടെ കമന്റ്. 'പ്രെപ്പോസ് ചെയ്തത് അനുമോൾക്ക് ചെറിയ നെഗറ്റീവും അനീഷിന് പോസിറ്റീവും ആയെങ്കിലും റീഎൻട്രി സമയത്തെ അനീഷിന്റെ പെരുമാറ്റം ആണ് കപ്പ് കളഞ്ഞത് എന്ന് പറയേണ്ടി വരും. എല്ലാവരും ക്രൂശിച്ചപ്പോൾ ചെറിയ സപ്പോർട്ട് എങ്കിലും കൊടുത്ത് അനുമോളെ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടുത്തണമായിരുന്നു. തിരിഞ്ഞ് നോക്കിയിട്ടില്ല. ഫലത്തിൽ പ്രൊപ്പോസൽ വെറും നാടകം ആയിരുന്നു എന്ന പ്രതീതി ഉണ്ടാക്കി. സ്ക്രീൻ സ്പേസ് തീരെ കുറഞ്ഞു. അനുമോളുടെ ഗെയിം ഇഷ്ടമില്ലാത്തവർ പോലും സഹതാപം കൊണ്ട് അവൾക്ക് വോട്ട് ചെയ്തു. അനീഷ് ആദ്യം എടുത്ത ഒറ്റപ്പെടൽ സ്ട്രാറ്റജി പോലല്ല, അവസാന ദിനങ്ങളിലെ അനുമോളുടെ ഒറ്റപ്പെടൽ തികച്ചും ഓർഗാനിക് ആയിരുന്നു', പോസ്റ്റിൽ പറഞ്ഞു.
' പഴയ ആൾക്കാരുടെ റീ എൻട്രിയും അവർ അനുവിനെ ടാർഗറ്റ് ചെയ്തതും ഏഷ്യാനെറ്റ് എപ്പിസോഡ് ആയിട്ട് എയർ ചെയ്തു.. അത് കാണുന്നവർ പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർ അനുവിനെ സപ്പോർട്ട് ചെയ്തു..റീ എൻട്രി വന്നവർ നോർമൽ ആയിട്ട് പോയിരുന്നെങ്കിൽ കപ്പ് അനീഷ് കൊണ്ട് പോയേനെ', എന്നാണ് മറ്റൊരാൾ കമന്റിൽ കുറിച്ചത്.












Click it and Unblock the Notifications